IND vs ENG:'ഇംഗ്ലണ്ടിനെ വീഴ്ത്തും, ഇന്ത്യ ടെസ്റ്റ് പരമ്പര നേടും', വെറുതെ പറയുന്നതല്ല, മൂന്ന് കാരണങ്ങളിതാ
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര നാലിനാണ് ആരംഭിക്കുന്നത്. ഇരു ടീമിനും അഭിമാനപ്പോരാട്ടമായതിനാല്‍ത്തന്നെ തകര്‍പ്പന്‍ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് തകര്‍പ്പന്‍ ടീമുള്ളതിനാല്‍ത്തന്നെ കിരീടം ഉയര്‍ത്താനുള്ള എല്ലാ അവസരവും ഇത്തവണയുണ്ട്.
Also Read: അവനെ ഇപ്പോള്‍ തന്നെ ടീമിലെത്തിക്കണം; ഐപിഎല്‍ ടീമുകളോട് സെവാഗും നെഹ്‌റയും
എന്നാല്‍ ഇംഗ്ലണ്ടിലെ പേസ് പിച്ചും ഡ്യൂക്‌സ് ബോളിലെ സ്വിങ്ങും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തുമെന്നുറപ്പ്. ഇതിനെ അതിജീവിക്കാന്‍ ഇന്ത്യയുടെ സീനിയര്‍ നിരക്ക് സാധിച്ചാല്‍ വലിയ ഇടവേളക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയെന്ന സ്വപ്‌നത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കും. ഇന്ത്യ ഇത്തവണ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര നേടുമെന്ന് പറയുന്നതിന്റെ മൂന്ന് കാരണങ്ങള്‍ അറിയാം.
Also Read: ധോണിയും കോഹ്ലിയും ഇല്ലാതെ യുവിയുടെ ഫ്രണ്ട്ഷിപ്പ് വീഡിയോ; ഇത് വല്ലാത്ത ചെയ്ത്തായി പോയി!

ഇംഗ്ലണ്ടിന്റെ ബാറ്റിങ് കരുത്ത് പോരാ
ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര പോരാ. ഇത് കൃത്യമായി മുതലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ജോ റൂട്ട്,ജോണി ബെയര്‍സ്‌റ്റോ,ജോസ് ബട്‌ലര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്കെതിരേ കളിച്ച് വലിയ അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇംഗ്ലണ്ട് നിരയില്‍ കുറവാണ്. ഡോം സിബ്ലി,സാക്ക് ക്രോളി,ഒല്ലി പോപ്പ് എന്നിവരെല്ലാം ന്യൂസീലന്‍ഡിനെതിരായ അവസാന പരമ്പരയില്‍ നിരാശപ്പെടുത്തിയവരാണ്. ഡാന്‍ ലോറന്‍സ് പ്രതിഭാശാലിയാണെങ്കിലും നിലവിലെ ഫോം പോരാ. റൂട്ടിനെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണുള്ളത്. ബെന്‍ സ്‌റ്റോക്‌സിന്റെ പിന്മാറ്റവും ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിക്കും.
Also Read: IND vs ENG: ഇംഗ്ലണ്ടില്‍ 'കന്നി' ടെസ്റ്റ് കളിക്കാനാവുമോ? അവസരം കാത്തിരിക്കുന്ന ഇന്ത്യന്‍ താരങ്ങളിതാ

ഇന്ത്യയുടെ പരിചയസമ്പന്നരായ ബൗളിങ് നിര
ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പന്നരായ ബൗളിങ് നിരയാണ് ഇന്ത്യയുടേത്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിലെ സാഹചര്യത്തിനനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് വലിയ പ്രയാസമുണ്ടാകില്ല. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ആര്‍ അശ്വിന്‍,ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ എന്നിവരെല്ലാം നേരത്തെ ഇംഗ്ലണ്ടില്‍ കളിച്ചിട്ടുള്ളവരാണ്. മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറും ഇതുവരെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചിട്ടില്ല. ഇന്ത്യയുടെ സീനിയര്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനായാല്‍ ആതിഥേയരുടെ യുവ ബാറ്റിങ് നിരക്കത് വലിയ തലവേദനയാവും.
Also Read: 'ദയവായി ക്ഷമിക്കണം, എന്നെ വിലക്കരുത്', വിരാട് കോലി റഫറിയോട് അഭ്യര്‍ത്ഥിച്ച സംഭവമിതാ

ബെന്‍ സ്റ്റോക്സിന്റെ അഭാവം
ബെന്‍ സ്റ്റോക്സിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്. മധ്യനിരയില്‍ ബാറ്റുകൊണ്ട് മത്സരഗതിയെ മാറ്റുന്നതോടൊപ്പം പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ സ്റ്റോക്‌സിന് കഴിവുണ്ട്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് നിരയിലെ നിര്‍ണ്ണായക താരമാണ് സ്റ്റോക്‌സ്. അദ്ദേഹത്തിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കും. ടീമിന്റെ ആത്മവിശ്വാസത്തെയും അത് തകര്‍ക്കും. ഓവര്‍ട്ടനെ പകരക്കാരനായി ഇംഗ്ലണ്ട് പ്രഖ്യാപിച്ചെങ്കിലും സ്റ്റോക്‌സിന്റെ വിടവ് നികത്തുക പ്രയാസമാവും.ഇതെല്ലാം ഇന്ത്യയുടെ വിജയ സാധ്യതകളെ ഉയര്‍ത്തുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications