Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയും കോഹ്ലിയും ഇല്ലാതെ യുവിയുടെ ഫ്രണ്ട്ഷിപ്പ് വീഡിയോ; ഇത് വല്ലാത്ത ചെയ്ത്തായി പോയി!

ഇന്ന് ലോകം ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുകയാണ്. ആ ആഘോഷത്തിന്റെ ഭാഗമാവുകയാണ് ക്രിക്കറ്റ് താരങ്ങളും. മിക്ക താരങ്ങളും സൗഹൃദ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയിലെത്തിയിട്ടുണ്ട്. താരങ്ങളുടെ പോസ്റ്റുകള്‍ ആയതുകൊണ്ട് തന്നെ ആരാധകരും ഇവയെ ഏറ്റെടുക്കുന്നുണ്ട്. ഇതിനിടെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ സൗഹൃദ ദിന പോസ്റ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

ഒരു വീഡിയോയിലൂടെയാണ് യുവരാജ് സിംഗ് തന്റെ സൗഹൃദ ദിന സന്ദേശം അറിയിച്ചത്. ക്രിക്കറ്റ് ലോകത്തിലെ തന്റെ സുഹൃത്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും ചേര്‍ത്തുവച്ച വീഡിയോയിലൂടയായിരുന്നു യുവരാജ് സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്തത്. കുടുംബമായി മാറിയ സുഹൃത്തുക്കള്‍ എന്നാണ് തന്റെ ചങ്ങാതിമാരെക്കുറിച്ച് യുവരാജ് പറഞ്ഞത്.

Yuvraj Singh

2000 ഒക്ടോബറിലായിരുന്നു യുവിയുടെ ഇന്ത്യന്‍ ജഴ്‌സിയിലുള്ള അരങ്ങേറ്റം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലമായിരുന്നു അത്. അക്കാലത്ത് തനിക്കൊപ്പം കളിച്ചിരുന്ന സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, സെവാഗ്, ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ താരങ്ങളെല്ലാം യുവിയുടെ വീഡിയോയിലുണ്ട്. ആരാധകരുടെ മനസിലേക്ക് ഒരുപാട് ഓര്‍മ്മകള്‍ കൊണ്ടു വരുന്നതാണ് യുവി പങ്കുവച്ച വീഡിയോ.

എന്നാല്‍ ഒരുഭാഗത്ത് നൊസ്റ്റാള്‍ജിയ നിറയുമ്പോള്‍ മറുവശത്ത് കടുത്ത വിമര്‍ശനമാണ് യുവരാജ് നേരിടുന്നത്. അതിന്റെ കാരണം മറ്റൊന്നുമല്ല. രണ്ട് സൂപ്പര്‍താരങ്ങളുടേയും ഇന്ത്യന്‍ നായകന്മാരുടേയും അഭാവമാണ് വിമര്‍ശനത്തിന് കാരണം. ഇന്ത്യയുടെ ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ എംഎസ് ധോണിയുടേയും ഇന്നത്തെ നായകന്‍ വിരാട് കോഹ്ലിയുടേയും അഭാവമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ ധോണിയും യുവിയും നിര്‍ണായക പങ്കുവഹിച്ചവരാണ്.

യുവരാജ് ക്യാന്‍സറിനെ അതിജീവിച്ച് തിരികെ വന്നതെല്ലാം ധോണിയുടെ കാലത്തായിരുന്നു. ക്ലോഹിയുടെ അഭാവവും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ധോണിയും യുവരാജും തമ്മില്‍ പില്‍ക്കാലത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധോണിക്കെതിരെ യുവരാജിന്റെ പിതാവ് തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ യുവരാജും ധോണിയും പരസ്യമായി യാതൊരു അതൃപ്തിയും അറിയിച്ചിട്ടില്ല. ഇരുവരും ഒരുമിച്ചുള്ള ഒരുപാട് നിമിഷങ്ങള്‍ ആരാധകരുടെ മനസിലുണ്ട്.

എന്തുകൊണ്ടാണ് യുവരാജ് ധോണിയേയും കോഹ്ലിയേയും വീഡിയോയില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മോശം സമയത്ത് തിരിച്ചുവരാന്‍ കൂടെ നിന്ന രണ്ടു പേരെ ഒഴിവാക്കിയത് ശരിയല്ലെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ അതിന് പിന്നില്‍ യാതൊരു ദുരുദ്ദേശവും ഇല്ലെന്നും തന്റെ പഴയകാലത്തെ സുഹൃത്തുക്കളെ മാത്രമാണ് യുവി വീഡിയോയില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ആരാധകര്‍ പറയുന്നത്.

Story first published: Sunday, August 1, 2021, 19:20 [IST]
Other articles published on Aug 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+