പരിമിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍, എന്നാല്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷ, മൂന്ന് പേരിതാ
മുംബൈ: പരിമിത ഓവറില്‍ തകര്‍ത്തടിക്കുന്ന നിരവധി യുവതാരങ്ങള്‍ ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇവരില്‍ മിക്കവരുടെ ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായവരാണ്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മാറ്റിനിര്‍ത്താന്‍ കഴിയാത്തവിധം പ്രകടനം നടത്തുന്ന തരത്തിലേക്ക് ഇന്ത്യയുടെ യുവതാരനിര മാറുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
Also Read: IND vs ENG: 'കോലിപ്പടയോട് ഇംഗ്ലണ്ട് കണക്ക് തീര്‍ക്കും', മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലണ്ട് താരം
ഇന്നത്തെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ശ്രദ്ധേയ പ്രകടനം കൊണ്ട് കൈയടി നേടുന്ന യുവതാരങ്ങളില്‍ പലരും ടെസ്റ്റിലും പ്രതിഭകാട്ടാന്‍ മിടുക്കുള്ളവരാണ്. ഇത്തരത്തില്‍ ഭാവിയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നെടുന്തൂണായി മാറാന്‍ സാധ്യതയുള്ള പരിമിത ഓവറില്‍ തിളങ്ങുന്ന മൂന്ന് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: T20 World Cup: ആരാധകരെ ഞെട്ടിക്കാന്‍ വിരാട് കോലി, ഈ അഞ്ച് തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവും

ഇഷാന്‍ കിഷന്‍
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയുള്ള താരമാണ് ഇഷാന്‍ കിഷന്‍. അരങ്ങേറ്റ ടി20യില്‍ത്തന്നെ അര്‍ധ സെഞ്ച്വറിയോട വരവറിയിച്ച ഇഷാന്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളുടെയും ഭാഗമാണ്. ഏകദിനത്തിലും അരങ്ങേറ്റം കുറിച്ച ഇഷാന്‍ വരും കാലത്തില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായി മാറാന്‍ എല്ലാവിധ പ്രതിഭയുമുള്ള താരമാണ്. ഏകദിന,ടി20 അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം കൂടിയാണ് ഇഷാന്.

എന്നാല്‍ പരിമിത ഓവറില്‍ മാത്രമല്ല ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാവി താരങ്ങളിലൊരാളായി മാറാനും ഇഷാന് സാധിച്ചേക്കും. പെട്ടെന്ന് മത്സര ഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഇഷാന്‍ കിഷന്‍. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 37.53 ശരാശരിയില്‍ 2600 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 23കാരനായ താരത്തിന് മുന്നില്‍ വലിയ കരിയര്‍ തന്നെ ഭാക്കിയുണ്ട്.
Also Read: IND vs ENG: മൂന്ന് കാര്യങ്ങളില്‍ ഇന്ത്യക്ക് ആശങ്ക, എങ്ങനെ പരിഹാരം കാണും? കോലി വിയര്‍ക്കും

റുതുരാജ് ഗെയ്ക്‌വാദ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം പിടിച്ച താരമാണ് റുതുരാജ് ഗെയ്ക്‌വാദ്. എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ ശോഭിക്കാന്‍ സാധിക്കുന്നത് ടെസ്റ്റിലാവാണ് സാധ്യത. രോഹിത് ശര്‍മ 35 വയസ്,ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും 33 വയസിലുമാണ് ഉള്ളത്. അധികം വൈകാതെ ഇവര്‍ക്കെല്ലാം ഉത്തമ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്. ഈ സ്ഥാനത്തേക്ക് യോഗ്യനായ താരമാണ് റുതുരാജ്. 24കാരനായ താരത്തിന് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 38.54 എന്ന മികച്ച ശരാശരിയുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

രാഹുല്‍ ചഹാര്‍
ആര്‍ അശ്വനും രവീന്ദ്ര ജഡേജയും കളമൊഴിയുന്നതോടെ പകരം ആരെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ചോദ്യമാണ്. ഇവര്‍ക്ക് പകരക്കാരനാവാന്‍ യോഗ്യതയുള്ള താരമാണ് രാഹുല്‍ ചഹാര്‍. മികച്ച ടേണും പന്തില്‍ വ്യതിയാനങ്ങളും സൃഷ്ടിക്കാന്‍ രാഹുലിന് മികവുണ്ട്. 17 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 69 വിക്കറ്റുകള്‍ രാഹുലിന്റെ പേരിലുണ്ട്. 167 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഭാവിയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ രാഹുലിന് ഇടം ലഭിക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications