വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: കോലിയും ബാബറുമല്ല, ടി20യിലെ സൂപ്പര്‍ ഹീറോ റിസ്വാന്‍!- അപൂര്‍വ്വ റെക്കോര്‍ഡ്

കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കി

1
Mohammad Rizwan spent two nights in ICU before semi-final | Oneindia Malayalam

ദുബായ്: അന്താരാഷ്ട്ര ടി20യില്‍ ഇതുവരെ ഒരു താരത്തിനും സ്വന്തമാക്കാനായിട്ടില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് പാകിസ്താന്റ വിക്കറ്റി കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ മുഹമ്മദ് റിസ്വാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ നിന്നു മാത്രം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായി റിസ്വാന്‍ മാറി. ഐസിസി ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിലെ ഗംഭീര ഇന്നിങ്‌സാണ് അദ്ദേഹത്തെ ഈ നേട്ടത്തിലെത്താന്‍ സഹായിച്ചത്. കളിയില്‍ 67 റണ്‍സോടെ റിസ്വാന്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. 52 ബോളില്‍ നിന്നും നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമായിരുന്നു ഇത്.

ഓസ്‌ട്രേലിയക്കെതിരേ വളരെ ശ്രദ്ധയോടെയായിരുന്നു റിസ്വാന്റെ തുങ്ങിയത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഒരു തവണ ഡേവിഡ് വാര്‍ണര്‍ അദ്ദേഹത്തിന്റെ ദുഷ്‌കരമായ ക്യാച്ച് കൈവിട്ടിരുന്നു. അതിനു ശേഷം ഒരു പഴുത് പോലും അനുവദിക്കാതെയാണ് റിസ്വാന്‍ മുന്നേറിയത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവരടങ്ങിയ ഓസ്‌ട്രേലിയയുടെ മുന്‍നിര പേസര്‍മാരെ ഒരു കൂസലുമില്ലാതെ അദ്ദേഹം നേരിട്ടു.

ഓസീസിനെതിരേ സെമി ഫൈനലില്‍ ഇറങ്ങുമ്പോള്‍ റിസ്വാന് 1000 തികയ്ക്കാന്‍ വേണ്ടിയിരുന്നത് 35 റണ്‍സായിരുന്നു. അദ്ദേഹം അതു സാധിച്ചെടുക്കുകയും ചെയ്തു. കരിയറിന്റെ ഭൂരിഭാഗവും മധ്യനിരയിലായിരുന്നു റിസ്വാന്‍ ബാറ്റ് വീശിയത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിനു ടി20യില്‍ ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുന്നത്. പുതിയ റോളില്‍ റിസ്വാന്‍ ഹീറോയായി മാറുകയും ചെയ്തു. അതിനു ശേഷം അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ക്യാപ്റ്റന്‍ ബാബര്‍ ആസവും റിസ്വാനുമുള്‍പ്പെട്ട ഓപ്പമണിങ് ജോടി എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറി. ഈ വര്‍ഷം 23 ടി20കളില്‍ നിന്നാണ് 86.08 ശരാശരിയില്‍ 136.45 സ്‌ട്രൈക്ക് റേറ്റോടെ റിസ്വാന്‍ 1033 റണ്‍സ് അടിച്ചെടുത്തിരിക്കുന്നുത്. ഒരു സെഞ്ച്വറിയും 10 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 88 ബൗണ്ടറിയും 37 സിക്‌സറുകളുമാണ് 1000ത്തിലേക്കുള്ള കുതിപ്പില്‍ അദ്ദേഹം പായിച്ചത്.

2

ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ആദ്യമായി 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ ക്ലെമന്റ് ഹില്ലിനു അവകാശപ്പെട്ടതാണ്. 1902ലായിരുന്നു അദ്ദേഹം 1060 റണ്‍സ് ചരിത്രം കുറിച്ചത്. ഏകദിനത്തില്‍ ഒരാള്‍ കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്നത് കാണാന്‍ 1983 വരെ കാത്തിരിക്കേണ്ടി വന്നു. ഇംഗ്ലണ്ടിന്റെ ഡേവിഡ് ഗവറായിരുന്നു ഈ റെക്കോര്‍ഡിന് ആദ്യമായി അവകാശിയായത്. 1983ല്‍ 1986 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇപ്പോള്‍ ടി20യില്‍ എലൈറ്റ് ക്ലബ്ബിലെത്തിയ ആദ്യത്തെയാളായി മാറിയിരിക്കുകയാണ് റിസ്വാന്‍.

പാകിസ്താനെ വീഴ്ത്തി ഓസീസ് ഫൈനലില്‍

റിസ്വാന്റെ റെക്കോര്‍ഡ് പ്രകടനം പക്ഷെ സെമി ഫൈനലില്‍ പാകിസ്താനെ രക്ഷിച്ചില്ല. കിരീട ഫേവറിറ്റുകളായിരുന്ന പാകിസ്താനെ അഞ്ചു വിക്കറ്റിനു സ്തബ്ധരാക്കി ഓസ്‌ട്രേലിയ ഫൈനലിലോക്കു കുതിച്ചു. ഞായറാഴ്ച നടക്കാനിരിക്കുന്ന കിരീടപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡാണ് ഓസീസിന്റെ എതാളികള്‍.

177 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സെമിയില്‍ ഓസ്‌ട്രേലിയക്കു പാകിസ്താന്‍ നല്‍കിയത്. ഇതു പിന്തുടര്‍ന്നു വിജയിക്കുക ഓസീസിന് അസാധ്യമായിരിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന് ഓസീസ് വിജയവും ഫൈനല്‍ ബെര്‍ത്തും സ്വന്തമാക്കുകയായിരുന്നു.

അപരാജിതമായ ആറാം വിക്കറ്റില്‍ മാത്യു വേഡ്- മാര്‍ക്കസ് സ്റ്റോയ്‌നിസ് സഖ്യം ചേര്‍ന്നെടുത്ത 81 റണ്‍സാണ് റണ്‍ചേസില്‍ ഓസീസിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. വേഡ് പുറത്താവാതെ 41ം സ്‌റ്റോയ്‌നിസ് 40ഉ െറണ്‍സെടുത്തു. വെറും 17 ബോളിലായിരുന്നു നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം വേഡ് 41 റണ്‍സ് വാരിക്കൂട്ടിയത്. സ്റ്റോയ്‌നിസ് 31 ബോളില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറും നേടി. 49 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍.

Story first published: Friday, November 12, 2021, 0:01 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X