വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാബയില്‍ വിലസിയ ഇന്ത്യക്കാര്‍- ദാദയും വിജയും ഒപ്പത്തിനൊപ്പം! രഹാനെയുമുണ്ട്

ഓസ്‌ട്രേലിയയുടെ ഭാഗ്യവേദിയാണ് ഗാബ സ്‌റ്റേഡിയം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച മുതലാണ് ബ്രിസ്ബണിലെ ഗാബ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്നത്. ഓസീസിന്റെ പ്രിയ വേദികളിലൊന്നാണിത്. 1988നു ശേഷം ഓസീസ് ഇവിടെ ടെസ്റ്റില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഇതുവരെ ടെസ്റ്റ് ജയിച്ചിട്ടില്ലാത്ത വേദി കൂടിയാണിത്. ഇവിടെ ആറു ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ അഞ്ചെണ്ണത്തിലും തോറ്റു. ഒന്നു സമനിലയില്‍ കലാശിക്കുകയായിരുന്നു.

കണക്കുകള്‍ എതിരാണെങ്കിലും അജിങ്ക്യ രഹാനെ നയിക്കുന്ന ഇന്ത്യ പൊരുതാനുറച്ചു തന്നെയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മല്‍സരത്തില്‍ ഇറങ്ങുന്നത്. ഗാബയില്‍ ഇതുവരെ കളിച്ച ടെസ്റ്റുകളുടെ ചരിത്രമെടുത്താല്‍ ഇന്ത്യക്കു വേണ്ടി മികച്ച ബാറ്റിങ് കാഴ്ച വച്ച ചില കളിക്കാരുണ്ട്. നാലു ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമേ ഗാബയില്‍ സെഞ്ച്വറി കുറിക്കാനായിട്ടുള്ളൂ. ഈ വേദിയിലെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം.

എംഎല്‍ ജയ്‌സിന്‍ഹ (101 റണ്‍സ്, 1968)

എംഎല്‍ ജയ്‌സിന്‍ഹ (101 റണ്‍സ്, 1968)

ഗാബയില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ആദ്യം സെഞ്ച്വറി കുറിച്ച താരം എംഎല്‍ ജയ്‌സിന്‍ഹയാണ്. 1968ലായിരുന്നു 101 റണ്‍സുമായി അദ്ദേഹം ഇന്ത്യന്‍ അഭിമാനമായി മാറിയത്. 395 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെയായിരുന്നു സിന്‍ഹയുടെ ഇടിവെട്ട് സെഞ്ച്വറി.
മൂന്നിന് 61 റണ്‍സെന്ന നിലയില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ പതറിയിരുന്നു. എന്നാല്‍ സിന്‍ഹയ്ക്കു വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു. ഒമ്പത് ബൗണ്ടറികളോടെയാണ് അദ്ദേഹം 101 റണ്‍സെടുത്തത്. ആറാം വിക്കറ്റില്‍ സിന്‍ഹ-ചന്ദു ബോര്‍ഡെ സഖ്യം ഇന്ത്യയെ അഞ്ചിന് 191 റണ്‍സെന്ന നിലയില്‍ നിന്നും 310 റണ്‍സെന്ന നിലയിലെത്തിച്ചിരുന്നു. പക്ഷെ 310ല്‍ വച്ചു ബോര്‍ഡെ പുറത്തായതോടെ ഇന്ത്യയുടെ താളം തെറ്റി. 355 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. സിന്‍ഹയായിരുന്നു അവസാനമായി പുറത്തായത്.

സുനില്‍ ഗവാസ്‌കര്‍ (113 റണ്‍സ്, 1977)

സുനില്‍ ഗവാസ്‌കര്‍ (113 റണ്‍സ്, 1977)

1977ല്‍ നടന്ന ടെസ്റ്റില്‍ ഗാബയില്‍ ഓസീസിനെതിരേ ഇന്ത്യ വിജത്തിനു തൊട്ടരികിലെത്തിയിരുന്നു. ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ (113) ഉജ്ജ്വല സെഞ്ച്വറിയായിരുന്നു ഇന്ത്യയെ വിജയത്തിനരികെയെതിച്ചത്. 341 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഓസീസ് ഇന്ത്യക്കു നല്‍കിയത്. ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും ഗവാസ്‌കറുടെ വണ്‍മാന്‍ ഷോ ഇന്ത്യക്കു പ്രതീക്ഷയേകി.
320 മിനിറ്റുകള്‍ ക്രീസില്‍ ചെലവഴിച്ച ഗവാസ്‌കര്‍ 264 ബോളുകളില്‍ നിന്നാണ് 113 റണ്‍സെടുത്തത്. 12 ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടീം സ്‌കോര്‍ 243ല്‍ വച്ചായിരുന്നു ഗവാസ്‌കര്‍ പുറത്തായത്. അപ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ 100ല്‍ താഴെ റണ്‍സ് മതിയായിരുന്നു. പക്ഷെ 324ന് ഇന്ത്യ പുറത്തായി. 16 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

സൗരവ് ഗാംഗുലി (144 റണ്‍സ്, 2003)

സൗരവ് ഗാംഗുലി (144 റണ്‍സ്, 2003)

ഗാബയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശികളിലൊരാള്‍ മുന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയാണ്. 2003ല്‍ നടന്ന ടെസ്റ്റിലാണ് 144 റണ്‍സെടുത്ത് ദാദ ചരിത്രം കുറിച്ചത്. 2003-04ലെ ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ നായകനും ഗാംഗുലിയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് ഗാബയില്‍ കെട്ടഴിച്ച അദ്ദേഹം 196 ബോളുകളിലാണ് 144 റണ്‍സ് അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 323 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ ഇന്ത്യ മൂന്നിന് 62 റണ്‍സെന്ന നിലയില്‍ പതറിയപ്പോഴാണ് ഗാംഗുലി തകര്‍പ്പന്‍ ഇന്നിങ്‌സുമായി ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. ഇതിഹാസങ്ങളായ ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍ എന്നിവര്‍ ഓസീസ് നിരയില്‍ ഇല്ലായിരുന്നെങ്കിലും ജാസണ്‍ ഗില്ലെസ്പി, നതാന്‍ ബ്രാക്കണ്‍, ആന്‍ഡി ബിക്കെല്‍, സ്റ്റുവര്‍ട്ട് മക്ഗില്‍ എന്നിവരുള്‍പ്പെടുന്ന ശക്തമായ ബൗളിങ് ലൈനപ്പ് ഓസീസിനുണ്ടായിരുന്നു.

മുരളി വിജയ് (144 റണ്‍സ്, 2014)

മുരളി വിജയ് (144 റണ്‍സ്, 2014)

സൗരവ് ഗാംഗുലി സ്ഥാപിച്ച ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനൊപ്പം 2014ല്‍ മുരളി വിജയ്ക്ക് എത്താന്‍ കഴിഞ്ഞു. ദാദയെപ്പോലെ തന്നെ 144 റണ്‍സ് തന്നെയായിരുന്നു വിജയും നേടിയത്. അന്നു ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍ കൂടിയായ വിജയ് തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ഇന്ത്യക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചു. 213 ബോളുകളില്‍ നിന്നും 22 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 408 റണ്‍സെന്ന മികച്ച സ്‌കോര്‍ കുറിക്കുകയും ചെയ്തു.
പക്ഷെ മറുപടി ബാറ്റിങില്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയും മിച്ചെല്‍ ജോണ്‍സന്റെ ഫിഫ്റ്റിയും ഓസീസിനു 505 റണ്‍സും ലീഡും നേടിക്കൊടുത്തു. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ടെസ്റ്റില്‍ നാലു വിക്കറ്റിന്റെ തോല്‍വിയുമേറ്റു വാങ്ങി.

അജിങ്ക്യ രഹാനെ (81 റണ്‍സ്, 2014)

അജിങ്ക്യ രഹാനെ (81 റണ്‍സ്, 2014)

ഇന്ത്യന്‍ താരത്തിന്റെ മികച്ച നാലാമത്തെ സ്‌കോര്‍ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയുടെ പേരിലാണ്. 2014-15ലെ പര്യടനത്തില്‍ ഇവിടെ നടന്ന ടെസ്റ്റില്‍ രഹാനെ 81 റണ്‍സ് നേടിയിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ഓസീസ് പര്യടനം കൂടിയായിരുന്നു ഇത്.
വിജയ് 144 റണ്‍സെടുത്ത അതേ ടെസ്റ്റില്‍ തന്നെയായിരുന്നു രഹാനെയുടെ ഉജ്ജ്വല ഇന്നിങ്‌സ്. അന്നു ഇന്ത്യ മൂന്നിന് 137 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് വിജയ്ക്കു കൂട്ടായി രഹാനെ ക്രീസിലെത്തിയത്. നാലാം വിക്കറ്റില്‍ ഈ സഖ്യം 124 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. വിജയ് പുറത്തായെങ്കിലും രഹാനെ സെഞ്ച്വറി കുറിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ജോഷ് ഹേസല്‍വുഡിന്റെ ഒരു മികച്ച ബോള്‍ രഹാനെയെ വീഴ്ത്തി.

Story first published: Wednesday, January 13, 2021, 14:59 [IST]
Other articles published on Jan 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X