ഐപിഎല്‍: രാജസ്ഥാനെ എഴുതിത്തള്ളാന്‍ വരട്ടെ... ചില മാറ്റങ്ങള്‍ അനിവാര്യം, പിന്നെ പിടിച്ചാല്‍ കിട്ടില്ല

Written By:

റായ്പൂര്‍: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലേക്കു തിരിച്ചെത്തിയ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനം അത്ര റോയലായിരുന്നില്ല. ആദ്യ മല്‍സരത്തില്‍ പരാജയമേറ്റുവാങ്ങിയ രാജസ്ഥാന്‍ രണ്ടാമത്തെ കളിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയാണ് തോല്‍പ്പിച്ചത്. അതിനു മഴയുടെ ചെറിയൊരു സഹായം കൂടി രാജസ്ഥാനു ലഭിച്ചിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് രാജസ്ഥാന്‍ 10 റണ്‍സിന്റെ നേരിയ വിജയം സ്വന്തമാക്കിയത്.

മികച്ച താരങ്ങള്‍ രാജസ്ഥാന്‍ നിരയിലുണ്ടെങ്കിലും ഇതുവരെ അവര്‍ക്ക് അതിനൊത്ത പ്രകടനം നടത്താനായിട്ടില്ല. ഒരു ടീമെന്ന നിലയില്‍ ഇനിയുള്ള കളികളില്‍ കൂടുതല്‍ ഒത്തൊരുമയോടെ കളിക്കാനായാല്‍ രാജസ്ഥാന് കൂടുതല്‍ മുന്നേറാം. പ്രകടനം മെച്ചപ്പെടുത്താന്‍ മൂന്നു തന്ത്രപ്രധാനമായ മാറ്റങ്ങള്‍ രാജസ്ഥാന്‍ ഇനിയുള്ള കളികളില്‍ വരുത്തേണ്ടതുണ്ട്.

പവര്‍പ്ലേയില്‍ സ്പിന്നര്‍മാരെ ഉപയോഗിക്കുക

പവര്‍പ്ലേയില്‍ സ്പിന്നര്‍മാരെ ഉപയോഗിക്കുക

ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്. സ്പിന്നര്‍മാരുടെ പ്രകടനം കൊണ്ട് നിരവധി ടീമുകള്‍ മല്‍സരം ജയിച്ചിട്ടുണ്ട്. പവര്‍പ്ലേയില്‍ സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് വലിയ നേട്ടങ്ങള്‍ കൊയ്യാനാവും. കൃഷ്ണപ്പ ഗൗതം, ശ്രേയസ് ഗോപാല്‍ എന്നീ മികച്ച സ്പിന്നര്‍മാരും രാജസ്ഥാന്‍ നിരയിലുണ്ട്.
പക്ഷെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ രഹാനെ ഇവരെ പവര്‍പ്ലേയില്‍ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ചെന്നൈക്കു വേണ്ടി അശ്വിനും കൊല്‍ക്കത്തയ്ക്കു വേണ്ടി നരെയ്‌നും പൂനെ ജയന്റ്‌സിനു വേണ്ടി വാഷിങ്ടണ്‍ സുന്ദറുമെല്ലാം ഇതുപോലെ പവര്‍പ്ലേയില്‍ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ്.

ആര്‍ച്ചറെ ടീമിലെടുക്കണം

ആര്‍ച്ചറെ ടീമിലെടുക്കണം

കഴിഞ്ഞ ബിഗ് ബാഷ് ലീഗിലെ മിന്നും താരമായിരുന്ന ജോഫ്ര ആര്‍ച്ചറിന് രാജസ്ഥാന്‍ ഇതുവരെ കളിക്കാന്‍ അവസരം നല്‍കിയിട്ടില്ല. വന്‍ വില കൊടുത്താണ് ലേലത്തില്‍ ആര്‍ച്ചറെ രാജസ്ഥാന്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ ആര്‍ച്ചര്‍. പക്ഷെ ആദ്യ രണ്ടു കളികളിലും താരത്തിന് അവസരം നല്‍കാന്‍ രാജസ്ഥാന്‍ തയ്യാറായില്ല.
മികച്ചൊരു ഫിനിഷറുടെ അഭാവവും ഇപ്പോള്‍ രാജസ്ഥാന്‍ നിരയിലുണ്ട്. ഈ കുറവും നികത്താന്‍ ആര്‍ച്ചര്‍ക്കാവും. അവസാന ഓവറുകളില്‍ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ പ്രത്യേക മിടുക്ക് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ആര്‍ച്ചഫിന് അവസരം നല്‍കിയാല്‍ രാജസ്ഥാന്‍ ടീമിന് അതു കൂടുതല്‍ കരുത്താവും.

 ബാറ്റിങ് ഓര്‍ഡറിലെ അപാകത

ബാറ്റിങ് ഓര്‍ഡറിലെ അപാകത

ബാറ്റിങ് ഓര്‍ഡറിലെ ചിര പിഴവുകളും രാജസ്ഥാനു തിരിച്ചടിയാവുന്നുണ്ട്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സിനു വേണ്ടി ഓപ്പണായി കളിച്ച രാഹുല്‍ ത്രിപാഠി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. പക്ഷെ ഇത്തവണ രാജസ്ഥാനു വേണ്ടി ആറാം നമ്പറിലാണ് താരം ബാറ്റിങിനിറങ്ങുന്നത്.
തന്റെ പുതിയ പൊസിഷനില്‍ ഇതുവരെ രാഹുല്‍ ക്ലിക്കായിട്ടുമില്ല. അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍ എന്നിവര്‍ക്കൊപ്പം രാഹുലിനെ മുന്‍നിരയിലേക്ക് മാറ്റിയാല്‍ അതു രാജസ്ഥാന്‍ ബാറ്റിങിനെ കൂടുതല്‍ ശക്തമാക്കും. ഡഡാര്‍സി ഷോര്‍ട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവരെ താഴേക്ക് ഇറക്കി ഫിനിഷര്‍മാരായും ഉപയോഗിക്കാം.
രാഹുലിനൊപ്പം രഹാനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയും തുടര്‍ന്ന് മൂന്നാം നമ്പറില്‍ സഞ്ജുവിനെ ഇറക്കുകയും ചെയ്യുന്നതാവും രാജസ്ഥാന് ഗുണം ചെയ്യുക.

ഐപിഎല്‍: മുംബൈയുടെ പതനത്തിന് തുടക്കമിട്ടത് കൗള്‍... ക്ലൈമാക്‌സില്‍ അപ്രതീക്ഷിത വില്ലനായി ഹൂഡ

ഐപിഎല്‍: ചിന്നസ്വാമിയിലെ 'പെരിയ സ്വാമിയാര്', കോലിയോ, അശ്വിനോ? കണക്കുകള്‍ ആര്‍സിബിക്ക് എതിര്...

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, April 13, 2018, 15:14 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍