വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു രണ്ടു ക്യാപ്റ്റന്മാര്‍ വേണ്ട! രോഹിത്തിന്റെ വഴിയടച്ച് കപില്‍- കാരണം ചൂണ്ടിക്കാട്ടി

ടി20യില്‍ രോഹിത് ക്യാപ്റ്റനാവണമെന്ന ആവശ്യം ശക്തമായിരുന്നു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍സി വിഭജനം വേണമെന്ന അഭിപ്രായത്തോടു താന്‍ അനുകൂലിക്കുന്നില്ലെന്നു മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ കപില്‍ ദേവ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചതിനു പിറകെ രോഹിത് ശര്‍മയെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി നിയമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ചില മുന്‍ താരങ്ങളും ആരാധകരുമെല്ലാം രോഹിത്തിനു വേണ്ടി രംഗത്തു വന്നിരുന്നു.

Kapil Dev Explains Why Split Captaincy Won't Work in Team India
1

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രണ്ടു ക്യാപ്റ്റന്‍മാര്‍ നയിക്കുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നും നമ്മുടെ സംസ്‌കാരം നോക്കുമ്പോള്‍ അതു വിജയിക്കില്ലെന്നും കപില്‍ ചൂണ്ടിക്കാട്ടി. ഒരു ടീമിന് വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്നത് നമ്മുടെ സംസ്‌കാരത്തില്‍ സംഭവിക്കാന്‍ പോവുന്നില്ല. ഒരു കമ്പനിയുടെ സിഇഒയായി നിങ്ങള്‍ക്കു രണ്ടു പേരെ നിയമിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് ടീമിന്റെയും കാര്യം. കോലി ടി20യില്‍ തുടര്‍ന്നും കളിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തന്നെ ക്യാപ്റ്റനായും തുടരണം. ക്യാപ്റ്റന്‍സിയിലേക്കു പുതിയ താരങ്ങള്‍ വരുന്നത് കാണാന്‍ തനിക്കു ആഗ്രഹമുണ്ട്. പക്ഷെ അതു ബുദ്ധിമുട്ടാണെന്നും കപില്‍ വിശദമാക്കി.

Ind vs Aus: രാഹുലിനെ പുറത്താക്കാന്‍ ഒരു വഴി മാത്രം! ടീം മീറ്റിങില്‍ അതു പറഞ്ഞു- മാക്‌സ്വെല്‍Ind vs Aus: രാഹുലിനെ പുറത്താക്കാന്‍ ഒരു വഴി മാത്രം! ടീം മീറ്റിങില്‍ അതു പറഞ്ഞു- മാക്‌സ്വെല്‍

Ind vs Aus: ഫേവറിറ്റുകള്‍ ആര്? മല്‍സരവിധി നിര്‍ണയിക്കുക ആരെന്ന് സഹീര്‍ പറയുന്നുInd vs Aus: ഫേവറിറ്റുകള്‍ ആര്? മല്‍സരവിധി നിര്‍ണയിക്കുക ആരെന്ന് സഹീര്‍ പറയുന്നു

മൂന്നു ഫോര്‍മാറ്റുകളിലും നമ്മുടെ ടീമിലെ 70-80 ശതമാനം പേരും ഒരേ താരങ്ങള്‍ തന്നെയാണ്. വ്യത്യസ്ത തിയറികളുള്ള ക്യാപ്റ്റന്‍മാരെ അവര്‍ ഇഷ്ടപ്പെടില്ല. ഇതു താരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഭിന്നതയുണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ക്കു രണ്ടു ക്യാപ്റ്റനുണ്ടെന്നു കരുതുക. ടെസ്റ്റില്‍ അയാളായിരിക്കും തന്റെ ക്യാപ്റ്റനെന്നും അതുകൊണ്ട് അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്നു താരങ്ങള്‍ ചിന്തിക്കുകയും ചെയ്യുമെന്നും കപില്‍ അഭിപ്രായപ്പെട്ടു.

2

ഇപ്പോഴത്തെ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം തന്നെ വിഷമിപ്പിക്കുന്നതായി കപില്‍ പറയുന്നു. പുതു തലമുറയിലെ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം കാണുമ്പോള്‍ സന്തോഷം തോന്നാറില്ല. പേസിനേക്കാള്‍ പ്രധാനം സ്വിങിനാണെന്നു കഴിഞ്ഞ ഐപിഎല്ലില്‍ ബൗളര്‍മാര്‍ തിരിച്ചറിഞ്ഞു. 120 കിമി വേഗത്തില്‍ മാത്രം ബൗള്‍ ചെയ്യുന്ന സന്ദീപ് ശര്‍മയെ നേരിടാന്‍ ബുദ്ധിമുട്ട് നേരിട്ടത് അദ്ദേഹം പന്ത് നന്നായി സ്വിങ് ചെയ്യിച്ചതിനാല്‍ ആണെന്നും കപില്‍ വിലയിരുത്തി.

പേസല്ല, സ്വിങാണ് പ്രധാനമെന്നു ഫാസ്റ്റ് ബൗളര്‍മാര്‍ മനസ്സിലാക്കണം. അവര്‍ അതു പഠിക്കാന്‍ ശ്രമിക്കാതെ ഒഴിഞ്ഞു മാറുകയാണ്. ഐപിഎല്ലില്‍ തന്റെ ഹീറോ ടി നടരാജനായിരുന്നു. ഒട്ടും ഭയമില്ലാതെയായിരുന്നു അവന്‍ ബൗള്‍ ചെയ്തത്. മാത്രമല്ല ഒരുപാട് യോര്‍ക്കറുകളും നടരാജന്‍ എറിഞ്ഞതായി കപില്‍ ചൂണ്ടിക്കാട്ടി. പന്ത് എങ്ങനെ സ്വിങ് ചെയ്യിക്കാമെന്നു അറിയില്ലെങ്കില്‍ വേരിയേഷനുകള്‍ക്കു വേണ്ടി ശ്രമിക്കുന്നത് അബദ്ധമാണ്. സ്വിങ് ബൗളിങെന്ന കല തിരിച്ചുവരണം. സ്വങ് ചെയ്യിക്കാന്‍ അറിയില്ലെങ്കില്‍ മറ്റെല്ലാം വെറുതെയാണെന്നും കപില്‍ വ്യക്തമാക്കി.

Story first published: Friday, November 20, 2020, 23:10 [IST]
Other articles published on Nov 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X