ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... നയിക്കുന്നത് ഗെയ്ല്‍!! റെയ്ന, കോലി, രോഹിത്ത് ലിസ്റ്റില്‍

Written By:

ദില്ലി: ഐപിഎല്ലിന്റെ കഴിഞ്ഞ 10 സീസണുകളിലേക്കു കണ്ണോടിക്കുമ്പോള്‍ ആരാധകരെ കോരിത്തരിപ്പിച്ച എത്രയെത്ര ബാറ്റിങ് പ്രകടനങ്ങളാണ് കണ്ടിരിക്കുന്നത്. കന്നി ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം തന്നെ കാണികള്‍ക്കു വിരുന്നായിരുന്നു. ന്യൂസിലന്‍ഡ് വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ സെഞ്ച്വറിയോടെ കൊടിയേറിയ ഐപിഎല്ലില്‍ പിന്നീട് ഇതിനെ കടത്തിവെട്ടുന്ന പ്രകടനങ്ങളും കണ്ടിട്ടുണ്ട്.

കഴിഞ്ഞ പത്ത് സീസണുകളിലും കൂടി ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ തലപ്പത്ത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലായിരിക്കും. മൂന്നു ഇന്ത്യന്‍ കളിക്കാരും ലിസ്റ്റിലുണ്ട്. സിക്‌സര്‍ വീരന്‍മാരുടെ പട്ടികയിലുള്ള ആദ്യ ആറു സ്ഥാനക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

അവിശ്വസനീയമാണ് ഐപിഎല്ലില്‍ ഗെയ്‌ലിന്റെ ബാറ്റിങ് പ്രകടനം. ഇതുവരെ 101 മല്‍സരങ്ങളില്‍ നിന്നായി 265 സിക്‌സറുകളാണ് ഗെയ്ല്‍ വാരിക്കൂട്ടിയത്. ഗെയ്‌ലിന്റെ അടുത്തു പോലുമെത്താന്‍ ലിസ്റ്റിലുള്ള മറ്റൊരു താരത്തിനുമായിട്ടില്ല. അതുകൊണ്ടു തന്നെ ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്നത് ഏറക്കുറെ അസാധ്യം തന്നെയായിരിക്കും.
പുതിയ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി നിറംമങ്ങിയ ഗെയ്ല്‍ ഇത്തവണ തകര്‍പ്പന്‍ ബാറ്റിങിലൂടെ വിമര്‍ശകര്‍ക്കു ചുട്ട മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഗെയ്ല്‍ കഴിഞ്ഞാല്‍ സിക്‌സര്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരവുമായ സുരേഷ് റെയ്‌നയാണ്. 161 മല്‍സരങ്ങളില്‍ നിന്നും 173 സിക്‌സറുകളാണ് റെയ്‌ന നേടിയത്. ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണ്.
ഇടയ്ക്കു മോശം ഫോമും പരിക്കുമൂലം ദേശീയ ടീമിനു പുറത്തായ റെയ്‌ന അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും നിദാഹാസ് ട്രോഫിയിലും കളിച്ചിരുന്നു. 2019ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
ഐപിഎല്‍ സിക്‌സര്‍ വേട്ടയില്‍ രണ്ടാമതെത്തിയത് മാത്രമല്ല ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ബൗണ്ടറി നേടിയ താരമെന്ന റെക്കോര്‍ഡ് റെയ്‌നയുടെ പേരിലാണ്. 402 ബൗണ്ടറികളാണ് റെയ്‌ന നേടിയത്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ മറ്റൊരു ബാറ്റ്‌സ്മാനും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് സിക്‌സര്‍ നേട്ടത്തില്‍ ലിസ്റ്റില്‍ മൂന്നാമത്. 159 മല്‍സരങ്ങളില്‍ നിന്നും 172 സിക്‌സറുകള്‍ രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. ഹിറ്റ്മാനെന്നറിയപ്പെടുന്ന അദ്ദേഹം ഇതുവരെ 4207 റണ്‍സ് ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. ഇനി റെയ്‌ന മാത്രമേ രോഹിത്തിന്റെ മുന്നിലുള്ളൂ.
വരാനിരിക്കുന്ന പുതിയ സീസണില്‍ റെയ്‌നയുടെയും റെക്കോര്‍ഡ് തിരുത്തി റണ്‍വേട്ടയില്‍ ഒന്നാംസ്ഥാനം അലങ്കരിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

കോളിളടക്കമുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നു ഈ സീസണിലെ ഐപിഎല്ലില്‍ വിലക്ക് നേരിട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ ക്യാപ്റ്റനും ഓസ്ട്രലിയയുടെ വെടിക്കെട്ട് ഓപ്പണറായ ഡേവിഡ് വാര്‍ണറും പട്ടികയിലുണ്ട്. വെറും 114 മല്‍സരങ്ങളില്‍ നിന്നു മാത്രം 160 സിക്‌സറുകള്‍ അദ്ദേഹം നേടി.
വാര്‍ണറുടെ ബാറ്റിങ് മികവാണ് മുമ്പുള്ള സീസണുകളിലെല്ലാം ഹൈദരാബാദിനെ കരുത്തോടെ മുന്നോട്ട് നയിച്ചത്. ഒരു തവണ ടീമിനെ ജേതാക്കളാക്കാനും വാര്‍ണര്‍ക്കു സാധിച്ചു. ഐപിഎല്ലില്‍ 114 മല്‍സരങ്ങളില്‍ നിന്നായി 4000ല്‍ അധികം റണ്‍സും വാര്‍ണറുടെ പേരിലുണ്ട്. 142.13 ആണ് താരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്.

വിരാട് കോലി

വിരാട് കോലി

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാനുമായ വിരാട് കോലിയാണ് ഓള്‍ടൈം സിക്‌സര്‍മാരുടെ ലിസ്റ്റില്‍ അഞ്ചാമതുള്ളത്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഒരേ ശൈലിയില്‍ കളിക്കുന്ന അപൂര്‍വ്വ ബാറ്റ്‌സ്മാന്‍ കൂടിയാണ് കോലി. ഐപിഎല്ലില്‍ ഇതുവരെ 149 മല്‍സരങ്ങളില്‍ നിന്നും 160 സിക്‌സറുകള്‍ കോലി പായിച്ചിട്ടുണ്ട്.
2016 സീസണിലെ ഐപിഎല്ലില്‍ കോലിയുടെ പ്രകടനം അവിശ്വസനീയമായിരുന്നു. നാലു സെഞ്ച്വറികളടക്കം 973 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോവുന്ന കോലി ഐപിഎല്ലിന്റെ പുതിയ സീസണിലും മാജിക്ക് ആവര്‍ത്തിക്കാനൊരുങ്ങുകയാണ്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സില്ലാതെ ഐപിഎല്ലില്‍ എന്തു സിക്‌സര്‍ ക്ലബ്ബ്. ഏത് ആംഗിളിലേക്കും ഒരുപോലെ ഷോട്ടുകള്‍ തൊടുക്കാന്‍ കേമനായ ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിനെയും പൂരപ്പറമ്പാക്കിയിട്ടുണ്ട്.
ഇന്ത്യയിലും ഒട്ടേറെ ആരാധകരുള്ള അപൂര്‍വ്വം വിദേശ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് എബിഡി. ഐപിഎല്ലില്‍ ഇതുവരെ 129 മല്‍സരങ്ങളില്‍ നിന്നും 156 സിക്‌സറുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. പുതിയ സീസണിലും റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം തന്നെയാണ് ഡിവില്ലിയേഴ്‌സ്.

ഇതുവരെയുള്ളത് മറന്നേക്കൂ... ഇത്തവണത്തെ ഐപിഎല്‍ കലക്കും, ഒന്നും രണ്ടുമല്ല, കാണാന്‍ കാരണങ്ങളേറെ

ജിതിന്‍ കേരള ഫുട്‌ബോളിലെ അടുത്ത ഹീറോ... വലയെറിഞ്ഞ് പ്രമുഖ ടീമുകള്‍, ബ്ലാസ്റ്റേഴ്‌സും രംഗത്ത്

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 2, 2018, 16:34 [IST]
Other articles published on Apr 2, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍