ഐപിഎല്ലില്‍ കളിക്കേണ്ടത് ധോണിക്കു കീഴില്‍; ഷെയിന്‍ വാട്‌സണ്‍ പറയുന്നത്

Posted By: അന്‍വര്‍ സാദത്ത്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ഭാഗമാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍. സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് കീഴില്‍ കളിക്കാന്‍ കഴിയുന്നത് അഭിമാനകരമായ കാര്യമാണെന്ന് വ്യക്തമാക്കുകയാണ് വാട്‌സണ്‍.

എഴുതിത്തള്ളാന്‍ വരട്ടെ... അട്ടിമറി ജയം കുറിച്ച് ഗോകുലം

'ചെന്നൈ പോലെ പ്രമുഖമായ ഫ്രാഞ്ചൈസിയുടെ ഭാഗമാകുന്നത് ഒരു അഭിമാനം തന്നെയാണ്. എംഎസ് ധോണിയെ പോലെ മഹാനായ ഒരു താരത്തോടൊപ്പം കളിക്കുന്നത് പ്രചോദനമേകുന്ന കാര്യമാണ്', വാട്‌സണ്‍ വ്യക്തമാക്കി. 2008-ല്‍ രാജസ്ഥാന്‍ റോയല്‍സിലും, 2015 മുതലുള്ള രണ്ട് സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമായാണ് വാട്‌സണ്‍ കളത്തിലിറങ്ങിയത്. രാജസ്ഥാന്റെ പ്രധാന എതിരാളിയായിരുന്ന സിഎസ്‌കെയുടെ ഭാഗമാകുന്നത് വിചിത്രമായ കാര്യം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

shanewatson

2016 മാര്‍ച്ചില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ച 36-കാരന്‍ ഓരോ മത്സരങ്ങളും തനിക്ക് പ്രചോദനമാകുന്നുവെന്നും അഭിപ്രായപ്പെട്ടു. 'ക്രിക്കറ്റിനെ പ്രണയിക്കുന്നു, ഇത് തന്നെയാണ് പ്രചോദനവും. മത്സരക്ഷമതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല', വാട്‌സണ്‍ പറയുന്നു. ധോണിയും, റെയ്‌നയും, രവീന്ദ്ര ജഡേജയുമുള്ള ടീം മികവിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് തവണ ഐപിഎല്‍ വിജയിക്കുകയും, നാല് തവണ റണ്ണറപ്പായി എത്തുകയും ചെയ്ത ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

102 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 2622 റണ്ണും, 138.65 ശരാശരിയും, 86 വിക്കറ്റുകളുമാണ് വാട്‌സന്റെ സമ്പാദ്യം. ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിട്ട ശേഷമാണ് പുതിയ സീസണില്‍ ചെന്നൈ തിരിച്ചെത്തുന്നത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന വാട്‌സണ്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 13, 2018, 8:32 [IST]
Other articles published on Feb 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍