വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് ടെസ്റ്റിന് റിഷഭില്ല! പകരം ഭരത്തോ? ഉത്തമ പകരക്കാരന്‍ മറ്റൊരാളെന്ന് സാബ കരീം

വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഐപിഎല്‍ 2023ലും റിഷഭ് കളിച്ചേക്കില്ല

1

മുംബൈ: ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറും സൂപ്പര്‍ താരവുമായ റിഷഭ് പന്തിന്റെ വാഹനാപകടത്തില്‍ പരിക്കേറ്റത് ഞെട്ടലോടെയാണ് കായിക ലോകം കേട്ടത്. അപകടത്തില്‍പ്പെട്ട് താരത്തിന്റെ കാര്‍ കത്തി നശിച്ചിരുന്നു. ഭാഗ്യംകൊണ്ടാണ് റിഷഭിന് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പറയാം.

കാല്‍മുട്ടിനേറ്റ പരിക്ക് മാത്രമാണ് റിഷഭിനെ സംബന്ധിച്ച് അല്‍പ്പം ഗുരുതരമായുള്ളത്. റിഷഭിന്റെ പരിക്ക് ഭേദമാവാന്‍ സമയമെടുക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഐപിഎല്‍ 2023ലും റിഷഭ് കളിച്ചേക്കില്ല.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നിര്‍ണ്ണായകമാണ്. എന്നാല്‍ റിഷഭ് പന്തിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി റിഷഭിന് പകരം ആരെന്നതാണ് വലിയ ചോദ്യം.

കെ എസ് ഭരത്താണ് രണ്ടാം കീപ്പറായി ടീമിലുള്ളത്. റിഷഭിന്റെ അഭാവത്തില്‍ ഭരത്തിന് തന്നെ അവസരം ലഭിക്കാനാണ് സാധ്യത. ഇപ്പോഴിതാ റിഷഭിന്റെ ഉത്തമ പകരക്കാരനായി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കേണ്ടത് മറ്റൊരു താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സാബ കരീം.

Also Read: 2022ലെ ഇന്ത്യയുടെ ബെസ്റ്റ് താരമാര്? കോലിയല്ല! തിരഞ്ഞെടുത്ത് ബിസിസി ഐAlso Read: 2022ലെ ഇന്ത്യയുടെ ബെസ്റ്റ് താരമാര്? കോലിയല്ല! തിരഞ്ഞെടുത്ത് ബിസിസി ഐ

ഇഷാന്‍ കിഷനെ കളിപ്പിക്കണം

ഇഷാന്‍ കിഷനെ കളിപ്പിക്കണം

'ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് കെ എസ് ഭരതെന്നത് ഞാന്‍ അംഗീകരിക്കുന്നു. അവനോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയുന്നു റിഷഭിന്റെ ഉത്തമ പകരക്കാരന്‍ ഇഷാന്‍ കിഷനാണ്. റിഷഭിന്റെ ടീമിലെ റോള്‍ അത്തരത്തിലുള്ളതാണ്.

രഞ്ജി ട്രോഫിയിലടക്കം കളിച്ച് അതിവേഗത്തില്‍ സെഞ്ച്വറിയടക്കം നേടാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. റിഷഭുള്ളപ്പോള്‍ മാത്രമാണ് നമ്മള്‍ ശക്തമായ ഇന്ത്യന്‍ ടീമാവുന്നത്. അവന്റെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ മാത്രമല്ല അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള കഴിവും എടുത്തു പറയേണ്ടത്.

എതിര്‍ ടീമിന് എപ്പോഴും സമ്മര്‍ദ്ദം നല്‍കുന്ന താരമാണ് റിഷഭ്. മികച്ച ടോട്ടലിലൂടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന താരമാണവന്‍. ഇന്ത്യ എ ടീമിനായി ഇഷാന്‍ ടെസ്റ്റ് കളിച്ചിട്ടുണ്ട്. -സാബ കരീം പറഞ്ഞു.

Also Read: ഇവരെ പേടിക്കണം, ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, നാല് പേര്‍ ഇന്ത്യക്കാര്‍

ഇഷാന്റെ ഫോം മികച്ചത്

ഇഷാന്റെ ഫോം മികച്ചത്

സമീപകാലത്തെ ഇഷാന്‍ കിഷന്റെ ഫോം വളരെ മികച്ചതാണ്. ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്നു. 24കാരനായ താരം 48 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 38.76 ശരാശരിയില്‍ 2985 റണ്‍സാണ് നേടിയത്.

നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ 132 റണ്‍സുമായി ഇഷാന്‍ തിളങ്ങിയിരുന്നു. റിഷഭിനെപ്പോലെതന്നെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇഷാനും കഴിവുണ്ട്. എന്നാല്‍ ഇഷാന്റെ കീപ്പിങ് വളരെ മികച്ചതാണെന്ന് പറയാനാവില്ല.

ടെസ്റ്റില്‍ ഇഷാന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. ഇന്ത്യ ഇതുവരെ ടെസ്റ്റിലേക്ക് പരിഗണിക്കാത്ത താരമാണ് ഇഷാന്‍. അതുകൊണ്ട് തന്നെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അവസരം ലഭിക്കുക പ്രയാസമാണെന്ന് പറയാം.

Also Read: 2022ല്‍ ഇവര്‍ കസറി, സൂപ്പര്‍ താരങ്ങളായി വളര്‍ന്നു! ഇന്ത്യയുടെ അഞ്ച് പേരിതാ

സഞ്ജുവിനെയും പരിഗണിക്കാം

സഞ്ജുവിനെയും പരിഗണിക്കാം

സഞ്ജു സാംസണെയും സെലക്ടര്‍മാര്‍ക്ക് പരിഗണിക്കാവുന്നതാണ്. വിക്കറ്റ് കീപ്പിങ്ങിലെ മികവും പരിഗണിച്ചാവും താരത്തെ തീരുമാനിക്കുകയെന്നുറപ്പ്. ഭരതും സഞ്ജുവും ഇഷാനും തമ്മില്‍ ആരോഗ്യപരമായ മത്സരം ഉറപ്പ്.

ഇവരിലാരെങ്കിലും ഒരാളാവും കളിക്കുക. എന്നാല്‍ ഇപ്പോഴത്തെ എന്റെ പ്രാര്‍ത്ഥന എത്രയും വേഗം റിഷഭ് പന്ത് ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തണമെന്നതാണ്-സാബ കരീം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റിഷഭിന് മടങ്ങിവരവ് എളുപ്പമാവില്ല.

റിഷഭിന് പൊള്ളലേറ്റിട്ടുണ്ട്. ഇത് പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തെങ്കിലും കാല്‍മുട്ടിനേറ്റ പരിക്കിന് വിശ്രമം വേണ്ടിവരുമെന്നുറപ്പ്. അതുകൊണ്ട് തന്നെ പെട്ടെന്നൊരു മടങ്ങിവരവ് റിഷഭിന് സാധ്യമാകില്ലെന്നുറപ്പ്.

Story first published: Sunday, January 1, 2023, 7:25 [IST]
Other articles published on Jan 1, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X