Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2022ലെ ഇന്ത്യയുടെ ബെസ്റ്റ് താരമാര്? കോലിയല്ല! തിരഞ്ഞെടുത്ത് ബിസിസി ഐ

1

മുംബൈ: 2022 വിടപറയുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല 2022. ഏഷ്യാ കപ്പിലെ നാണക്കേടിന് പിന്നാലെ ടി20 ലോകകപ്പിലും പേരുകേട്ട ഇന്ത്യന്‍ ടീം നാണംകെട്ടു. ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടികള്‍ നേരിട്ട വര്‍ഷമായാണ് 2022 കടന്നുപോകുന്നത്.

2023 ഇന്ത്യക്ക് പ്രതീക്ഷകളുടെ വര്‍ഷമാണ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കിരീടം നേടുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ കടമ്പ. 2022ല്‍ ഇന്ത്യയുടെ പേരുകേട്ട പല താരങ്ങളും നിരാശപ്പെടുത്തിയെങ്കിലും ചില യുവതാരങ്ങളുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നു.

സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍, അര്‍ഷദീപ് സിങ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങളെല്ലാം മികവ് കാട്ടിയ വര്‍ഷമായി 2022നെ പറയാം. ഇപ്പോഴിതാ 2022ലെ ഓരോ ഫോര്‍മാറ്റിലെയും ഇന്ത്യയുടെ ബെസ്റ്റ് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ബിസിസി ഐ.

സൂര്യകുമാറും ഭുവനേശ്വറും ടി20 താരങ്ങള്‍

സൂര്യകുമാറും ഭുവനേശ്വറും ടി20 താരങ്ങള്‍

ടി20യിലെ മികച്ച താരമായി സൂര്യകുമാര്‍ യാദവിനെയാണ് തിരഞ്ഞെടുത്തത്. നിലവിലെ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്താണ് സൂര്യകുമാര്‍ യാദവുള്ളത്. ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരവും സൂര്യകുമാര്‍ യാദവാണ്.

1164 റണ്‍സാണ് ഈ വര്‍ഷം ടി20യില്‍ സൂര്യകുമാര്‍ യാദവ് നേടിയത്. അതും 187.43 സ്‌ട്രൈക്കറേറ്റില്‍. ഇതില്‍ രണ്ട് സെഞ്ച്വറിയും 9 ഫിഫ്റ്റിയും ഉള്‍പ്പെടും. 2023ലും സൂര്യകുമാറിന്റെ ഗംഭീര പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

അതേ സമയം ടി20യിലെ ബെസ്റ്റ് പേസറായി ഭുവനേശ്വര്‍ കുമാറിനെയാണ് ബിസിസി ഐ തിരഞ്ഞെടുത്തത്. അര്‍ഷദീപ് സിങ്ങിനെ മറികടന്നാണ് ഇന്ത്യയുടെ സീനിയര്‍ പേസറുടെ നേട്ടം. 37 വിക്കറ്റ് വീഴ്ത്തിയ ഭുവിയുടെ ഇക്കോണമി 6.98 ആണ്. ശ്രീലങ്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ സൂര്യകുമാറിന് ഇടമില്ല.

Also Read: IPL 2023: ഐപിഎല്‍ പ്രതിഫലത്തില്‍ രോഹിത് ഇനി ഒന്നാമന്‍, ധോണിയെ കടത്തിവെട്ടി-അറിയാം

ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍

ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനമുണ്ടാവില്ലെന്ന് കരുതിയിടത്തുനിന്ന് ഇന്ത്യയുടെ 2022ലെ ബെസ്റ്റ് ഏകദിന ബാറ്റ്‌സ്മാനായി ശ്രേയസ് അയ്യര്‍ മാറിയിരിക്കുകയാണ്.

15 ഇന്നിങ്‌സില്‍ നിന്ന് 724 റണ്‍സാണ് ശ്രേയസ് നേടിയത്. 55.69 ശരാശരിയില്‍ കളിച്ച ശ്രേയസ് ഒരു സെഞ്ച്വറിയും 6 ഫിഫ്റ്റിയും ഉള്‍പ്പെടും.

പരിമിത ഓവറിലെ തല്ലുകൊള്ളി ബൗളറില്‍ നിന്നും ഏകദിനത്തിലെ ഇന്ത്യയുടെ ബെസ്റ്റ് ബൗളറായി മാറിയത് മുഹമ്മദ് സിറാജാണ്. 15 ഇന്നിങ്‌സില്‍ നിന്ന് 24 വിക്കറ്റാണ് സിറാജ് നേടിയത്. ഇക്കോണമി 4.62 ആണ്.

ന്യൂബോളിലും ഡെത്ത് ഓവറിലും മികവ് കാട്ടിയ സിറാജ് നല്ല ലൈനും ലെങ്തും കാത്ത് പന്തെറിച്ച് 2023ലെ ഏകദിന ലോകകപ്പ് സീറ്റിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ്.

Also Read: ക്രിക്കറ്റിലെ വെറുക്കപ്പെട്ടവരുടെ പ്ലേയിങ് 11 ഇതാ, ഒരു മലയാളി താരവും! അറിയാം

ടെസ്റ്റില്‍ റിഷഭാണ് താരം

ടെസ്റ്റില്‍ റിഷഭാണ് താരം

ടെസ്റ്റിലെ ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാനായി റിഷഭ് പന്തിനെയാണ് തിരഞ്ഞെടുത്തത്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ പരിമിത ഓവറിലെ പ്രകടനങ്ങള്‍ മോശമാണെങ്കിലും ടെസ്റ്റില്‍ റിഷഭ് പകരം വെക്കാനാവാത്ത പ്രതിഭയാണ്.

12 ഇന്നിങ്‌സില്‍ നിന്ന് 61.81 ശരാശരിയില്‍ 680 റണ്‍സാണ് റിഷഭ് നേടിയത്. ഈ വര്‍ഷം ഇന്ത്യക്കായി ടെസ്റ്റില്‍ 500ലധികം റണ്‍സ് നേടിയ ഏക ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ്.

ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് ബൗളറായി മാറിയത് ജസ്പ്രീത് ബുംറയാണ്. 10 ഇന്നിങ്‌സില്‍ നിന്ന് 22 വിക്കറ്റാണ് അദ്ദേഹം നേടിയത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്താണ് ബുംറ. ബംഗ്ലാദേശിനെതിരായ പരമ്പര അദ്ദേഹം കളിച്ചിരുന്നില്ല.

ഈ വര്‍ഷത്തെ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് മത്സരങ്ങളും പരിക്കിനെത്തുടര്‍ന്ന് ബുംറക്ക് നഷ്ടമായിരുന്നു. വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ബുംറ തിരിച്ചെത്തിയേക്കും.

Story first published: Saturday, December 31, 2022, 20:35 [IST]
Other articles published on Dec 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+