Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജുവിന്റെ തന്ത്രം പാളിയേനെ, ആ മണ്ടത്തരം മുംബൈ മുതലാക്കി! രക്ഷിച്ചത് സന്ദീപ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് തുടരുകയാണ്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 9 വിക്കറ്റിനാണ് രാജസ്ഥാന്‍ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റിന് 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 8 പന്ത് ബാക്കിയാക്കിയാണ് വിജയലക്ഷ്യം മറികടന്നത്. യശ്വസി ജയ്‌സ്വാളിന്റെ (104*) സെഞ്ച്വറിയും സന്ദീപ് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.

മത്സരത്തില്‍ നായകനായും ബാറ്റ്‌സ്മാനായും സഞ്ജു തിളങ്ങിയതോടെ മലയാളി താരം ആരാധക പ്രശംസ ഏറ്റുവാങ്ങുകയാണ്. എന്നാല്‍ മത്സരത്തില്‍ സഞ്ജു സാംസണിന്റെ തന്ത്രം പാളിയതായിരുന്നു. സന്ദീപ് ശര്‍മയും ആവേശ് ഖാനും അവസാന രണ്ടോവറില്‍ മികവ് കാട്ടാതെ പോയിരുന്നെങ്കില്‍ സഞ്ജുവിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുമായിരുന്നു. പവര്‍പ്ലേയില്‍ സന്ദീപിനെ ഉപയോഗിക്കാനുള്ള സഞ്ജുവിന്റെ തന്ത്രം മികച്ചതായിരുന്നു.

എന്നാല്‍ മധ്യ ഓവറുകളില്‍ മുംബൈ ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവന്നു. തിലക് വര്‍മ, നിഹാല്‍ വദേര കൂട്ടുകെട്ട് 99 റണ്‍സുമായി കസറിയതോടെ 16. ഓവറില്‍ 151 എന്ന സ്‌കോറിലേക്കെത്താന്‍ മുംബൈക്ക് സാധിച്ചിരുന്നു. ഈ കൂട്ടുകെട്ട് പൊളിച്ചത് 17ാം ഓവറിലെത്തിയ ട്രന്റ് ബോള്‍ട്ടാണ്. മധ്യ ഓവറുകളില്‍ ഇവര്‍ക്കെതിരേ ആര്‍ അശ്വിനേയും യുസ് വേന്ദ്ര ചഹാലിനേയുമാണ് സഞ്ജു കൂടുതല്‍ ഉപയോഗിച്ചത്. ബോള്‍ട്ടിനെ അല്‍പ്പം കൂടി നേരത്തെ ഉപയോഗിക്കേണ്ടതായിരുന്നു.

അങ്ങനെ വന്നിരുന്നെങ്കില്‍ തിലക്, നിഹാല്‍ കൂട്ടുകെട്ടിനെ നേരത്തെ പൂട്ടാന്‍ രാജസ്ഥാന് ചിലപ്പോള്‍ സാധിച്ചേനെ. ഇവര്‍ക്കെതിരേ സ്പിന്നിനെ മാത്രം ഉപയോഗിച്ചത് സഞ്ജുവിന്റെ മണ്ടന്‍ തീരുമാനമായിരുന്നു. ഭാഗ്യംകൊണ്ടാണ് ഇത് ടീമിന് തിരിച്ചടിയാകാതെ പോയത്. ഡെത്തോവറില്‍ പ്രതീക്ഷിച്ച പോലെ മുംബൈക്ക് റണ്‍സുയര്‍ത്താന്‍ സാധിക്കാതെ പോയി. അല്ലായിരുന്നെങ്കില്‍ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമാവുന്ന വലിയ പിഴവായി ഇത് മാറുമായിരുന്നു.

sanju samson yashasvi jaiswal

200ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്താനുള്ള സാഹചര്യം മുംബൈക്കുണ്ടായിരുന്നു. എന്നാല്‍ ഡെത്തോവറില്‍ ആവേശ് ഖാന്റേയും സന്ദീപ് ശര്‍മയുടേയും കിടിലന്‍ ബൗളിങ്ങാണ് രാജസ്ഥാന് കരുത്തായത്. അവസാന രണ്ട് ഓവറില്‍ 9 റണ്‍സാണ് രാജസ്ഥാന്റെ ആവേശ് ഖാനും സന്ദീപ് ശര്‍മയും ചേര്‍ന്ന് വിട്ടുകൊടുത്തത്. 16 ഓവറിന് ശേഷമുള്ള നാല് ഓവറുകളില്‍ മുംബൈ 50ലധികം സ്‌കോര്‍ നേടുകയും മുംബൈ സ്‌കോര്‍ബോര്‍ഡ് 200 കടക്കുകയും ചെയ്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ വലിയ വിമര്‍ശനം സഞ്ജു കേള്‍ക്കേണ്ടി വരുമായിരുന്നു. മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്ങും രാജസ്ഥാനെ സഹായിച്ചു. ഡെത്തോവറിലിറങ്ങി 10 പന്തില്‍ 10 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ഹാര്‍ദിക്കിന്റെ സ്ഥാനത്ത് ടിം ഡേവിഡായിരുന്നു കളിച്ചിരുന്നതെങ്കില്‍ മുംബൈ സ്‌കോര്‍ 200 കടക്കാന്‍ സാധ്യത കൂടുതലായിരുന്നു. ഭാഗ്യം തുണച്ചതിനാലാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന് നാണക്കേട് ഒഴുവാക്കാനായത്.

രാജസ്ഥാന്‍ തോറ്റിരുന്നെങ്കില്‍ സഞ്ജുവിന്റെ ഈ പിഴവ് വലിയ വിമര്‍ശനത്തിന് കാരണമായി മാറുമായിരുന്നു. നായകന്റെ ഇന്നിങ്‌സുമായി സഞ്ജു കസറി. 28 പന്തില്‍ 38 റണ്‍സാണ് സഞ്ജു നേടിയത്. 2 വീതം ഫോറും സിക്‌സുമാണ് സഞ്ജു നേടിയത്. യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിങ്ങും രാജസ്ഥാന് നിര്‍ണ്ണായകമായി.

60 പന്തില്‍ 9 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 104* റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ഏഴ് മത്സരത്തിലും നിറം മങ്ങിയ ജയ്‌സ്വാള്‍ എട്ടാം മത്സരത്തില്‍ ഗംഭീര തിരിച്ചുവരവുമായി രാജസ്ഥാന്റെ ഹീറോയായി.

എട്ട് മത്സരത്തില്‍ ഏഴിലും ജയിച്ച രാജസ്ഥാന്‍ പ്ലേ ഓഫിന് തൊട്ടരികെയാണ്. ഇതേ കുതിപ്പ് തുടര്‍ന്ന് കപ്പിലേക്കെത്താന്‍ രാജസ്ഥാന് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ ഇത്തവണ കപ്പടിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Tuesday, April 23, 2024, 14:18 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+