T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് പിന്നാലെ ടി20 ലോകകപ്പ് ആരംഭിക്കുകയാണ്. ഐപിഎല്ലിനെ ടി20 ലോകകപ്പിന് മുന്നോടിയായുള്ള പടയൊരുക്കമായാണ് എല്ലാവരും കാണുന്നത്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ടീമിനെ മെയ് 1ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായാണ്.
റിഷഭ് പന്ത് ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ അദ്ദേഹം ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഏറെക്കുറ ലോകകപ്പ് സീറ്റുറപ്പിച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണിന്റെ ലോകകപ്പ് സീറ്റിന്റെ കാര്യം സംശയമായി തുടരുകയാണ്. നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായുമെല്ലാം സഞ്ജു കസറുകയാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കെ എല്‍ രാഹുലുമായി ശക്തമായ പോരാട്ടമാണ് സഞ്ജു നടത്തുന്നത്.
ഇന്ത്യ സഞ്ജുവിനെക്കാള്‍ മുന്‍ഗണന രാഹുലിന് നല്‍കാനാണ് സാധ്യത കൂടുതല്‍. ഇത്തവണയും സഞ്ജുവിന് ടി20 ലോകകപ്പിലിടം നിഷേധിക്കപ്പെടുമോയെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. ഇപ്പോഴിതാ സഞ്ജു സാംസണിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍. എക്‌സിലൂടെയാണ് വീണ്ടും സഞ്ജുവിനായി ശശി തരൂര്‍ ശബ്ദമുയര്‍ത്തിയത്. ഹര്‍ഭജന്റെ സിങ്ങിന്റെ അഭിപ്രായം ഉയര്‍ത്തിക്കാട്ടിയാണ് തരൂര്‍ പ്രതികരിച്ചത്.
'സഞ്ജു സാംസണെക്കുറിച്ചും യശ്വസി ജയ്‌സ്വാളിനെക്കുറിച്ചും ഹര്‍ഭജന്‍ പറഞ്ഞ കാര്യത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. വര്‍ഷങ്ങളായിട്ട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അര്‍ഹിച്ച അവസരം അവന് ലഭിക്കുന്നില്ല. ഇപ്പോള്‍ ഐപിഎല്ലില്‍ മുന്നിട്ട് നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. എന്നാല്‍ ഇപ്പോഴും ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ അവന്റെ പേര് ചര്‍ച്ചയാകുന്നില്ല. സഞ്ജു നീതി അര്‍ഹിക്കുന്നു' എന്നാണ് തരൂര്‍ കുറിച്ചത്.

സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 8ല്‍ 7 മത്സരത്തിലും രാജസ്ഥാന് ജയിക്കാനായി. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെയാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ഇതിന് പിന്നാലെ ഹര്‍ഭജന്‍ സിങ് സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സഞ്ജു ഇടം അര്‍ഹിക്കുന്നുണ്ടെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. കൂടാതെ ഇന്ത്യയുടെ അടുത്ത ടി20 നായകനായി സഞ്ജു വരണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഇത് വലിയ ചര്‍ച്ചയായിരുന്നു. ഹര്‍ഭജന്റെ ഈ പ്രതികരണത്തിലൂന്നിയാണ് ശരി തരൂര്‍ പ്രതികരിച്ചത്. നിലവില്‍ റിഷഭ് പന്ത് ടി20 ലോകകപ്പ് ടീമില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. കാര്‍ അപകടത്തിലേറ്റ പരിക്കിന് ശേഷം തിരിച്ചെത്തിയ റിഷഭ് പഴയ മികവിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു. ഒറ്റ കൈ സിക്‌സര്‍ ഉള്‍പ്പെടെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ഇപ്പോള്‍ റിഷഭിന് സാധിക്കുന്നുണ്ട്. മധ്യനിരയില്‍ കസറാന്‍ ശേഷിയുള്ള മധ്യനിര ബാറ്റ്‌സ്മാനാണ് റിഷഭ്.
ഇന്ത്യക്ക് ടി20 ലോകകപ്പില്‍ ആവശ്യം അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ്. ഡല്‍ഹിക്കൊപ്പം മധ്യനിരയിലാണ് റിഷഭ് ശോഭിക്കുന്നത്. എന്നാല്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും മൂന്നാം നമ്പറിലാണ് കളിക്കുന്നത്. ടി20 ലോകകപ്പില്‍ മൂന്നാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കാനാവില്ല. മധ്യനിരയില്‍ കളിച്ച് സഞ്ജുവിന് മികവ് കാട്ടാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയവുമുണ്ട്.
അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജുവിനെ തഴഞ്ഞ് കെ എല്‍ രാഹുലിനെ പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. രാഹുല്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്. വിക്കറ്റിന് പിന്നില്‍ മിന്നല്‍ പ്രകടനം കാഴ്ചവെക്കാനും രാഹുലിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ രാഹുലിന് സഞ്ജുവിനെക്കാള്‍ പ്രാധാന്യം നല്‍കുന്നു. സീനിയര്‍ താരമായ രാഹുല്‍ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ രാഹുല്‍ മറികടക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications