Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പഴയ തന്ത്രം മാറ്റി സഞ്ജു, മുംബൈ അതൊട്ടും പ്രതീക്ഷിച്ചില്ല! കളി മാറ്റിയത് ഇങ്ങനെ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രണ്ടാം തവണയും മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 9 വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റിന് 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 8 പന്തും 9 വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയത്. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ മികച്ച നീക്കങ്ങള്‍ മത്സരത്തില്‍ കണ്ടു.

കഴിഞ്ഞ മത്സരങ്ങളില്‍ സഞ്ജു പ്രയോഗിച്ചിരുന്ന തന്ത്രത്തില്‍ സഞ്ജു വരുത്തിയ മാറ്റം മുംബൈയെ തകര്‍ക്കാന്‍ രാജസ്ഥാനെ സഹായിച്ചുവെന്നതാണ് വസ്തുത. സഞ്ജു കഴിഞ്ഞ മത്സരങ്ങളില്‍ ബൗളര്‍മാരെ ഉപയോഗിച്ചിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു. ഒരു ബൗളറെ ഡെത്തോവറിലേക്ക് മാറ്റിവെച്ച് എതിരാളികളെ വിറപ്പിക്കുന്നതായിരുന്നു സഞ്ജുവിന്റെ പദ്ധതി. എന്നാല്‍ മുംബൈക്കെതിരേ സഞ്ജു ഈ തന്ത്രം മാറ്റി. പവര്‍പ്ലേയില്‍ത്തന്നെ പ്രധാന പേസര്‍മാരെ സഞ്ജു കളത്തിലിറക്കി.

സന്ദീപ് ശര്‍മയെ ന്യൂബോളില്‍ പന്തേല്‍പ്പിച്ച തീരുമാനം നിര്‍ണ്ണായകമായി. സന്ദീപ് ശര്‍മ ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്തുന്ന ബൗളറാണ്. ഇത് മനസിലാക്കിയാണ് സന്ദീപിന് സഞ്ജു പന്ത് നല്‍കിയത്. രണ്ടോവര്‍ക്കൊണ്ടുതന്നെ സന്ദീപ് മുംബൈയുടെ ഹൃദയം തകര്‍ത്തു. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകളാണ് സന്ദീപ് പവര്‍പ്ലേയില്‍ വീഴ്ത്തിയത്. പിന്നീട് ഡെത്തോവറിലേക്ക് രണ്ടോവര്‍ ബാക്കിവെക്കുകയും ചെയ്തു.

കഴിഞ്ഞ മത്സരങ്ങളിലേതുപോലെ ഒരു ബൗളറെ ഡെത്തോവറിലേക്ക് മാത്രമായി സഞ്ജു മാറ്റിവെച്ചില്ല. മുംബൈ സന്ദീപ് ശര്‍മയെ ഡെത്തോവറിലേക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ന്യൂബോളില്‍ തന്നെ സന്ദീപിനെ ഉപയോഗിച്ച് സഞ്ജു തന്റെ ലക്ഷ്യം നേടിയെടുത്തു. പവര്‍പ്ലേയില്‍ 3 വിക്കറ്റുകള്‍ നഷ്ടമായ ശേഷം മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തി. നിഹാല്‍ വദേരയും (49) തിലക് വര്‍മയും (65) ചേര്‍ന്ന് മുംബൈയെ ശക്തമായി തിരികെ കൊണ്ടുവന്നു.

Yashasvi Jaiswal sanju samson

എന്നാല്‍ കൃത്യ സമയത്ത് ട്രന്റ് ബോള്‍ട്ടിനെ തിരികെ വിളിച്ച് കൂട്ടുകെട്ട് പൊളിക്കാനും സഞ്ജുവിന് സാധിച്ചു. അഞ്ച് ബൗളര്‍മാരെ മാത്രം ഉപയോഗിച്ചാണ് സഞ്ജു മത്സരത്തില്‍ ആധിപത്യം നേടിയെടുത്തത്. അവസാന രണ്ട് ഓവറില്‍ പൊതുവേ റണ്ണൊഴുകാറുണ്ട്. എന്നാല്‍ ആവേശ് ഖാനും സന്ദീപും ചേര്‍ന്ന് 9 റണ്‍സാണ് വിട്ടുകൊടുത്തത്. സന്ദീപ് ശര്‍മ 5 വിക്കറ്റുകളുമായി കസറിയതാണ് മുംബൈയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്.

മുംബൈ ഇന്ത്യന്‍സ് 7 ബൗളര്‍മാരെ ഉപയോഗിച്ചിട്ടും 1 വിക്കറ്റാണ് വീഴ്ത്താനായത്. ഫീല്‍ഡര്‍മാരുടെ വലിയ പിഴവാണ് മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. മൂന്ന് ക്യാച്ചുകള്‍ പാഴാക്കി. മറ്റ് ഫീല്‍ഡിങ് പിഴവുകളും നിരവധിയാണ്. നിലവിലെ മുംബൈയുടെ എല്ലാ തീരുമാനങ്ങളും പാളി. ടോസ് നേടിയിട്ടും ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത് സഞ്ജുവിനെപ്പോലും ഞെട്ടിച്ചു. ആദ്യം ബൗളിങ് ചെയ്യാന്‍ ആഗ്രഹിച്ച സഞ്ജുവിനെ ഹാര്‍ദിക് സഹായിക്കുകയാണ് ചെയ്തത്.

സഞ്ജു നായകനെന്ന നിലയില്‍ പിച്ചിനെ ഗംഭീരമായി മനസിലാക്കുന്നുണ്ടെന്നതാണ് വസ്തുത. ഈ സീസണില്‍ ബാറ്റിങ്ങില്‍ സ്ഥിരത കാട്ടാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. മുംബൈക്കെതിരേ 28 പന്തില്‍ 38 റണ്‍സാണ് സഞ്ജു നേടിയത്. 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു നിറഞ്ഞാടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കാതെ മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് സഞ്ജു കളിച്ചു. നേരത്തെ കളി തീര്‍ക്കാനുള്ള അവസരമുണ്ടായിട്ടും യശ്വസി ജയ്‌സ്വാളിന്റെ സെഞ്ച്വറിക്കായി കാത്തിരുന്നു.

നായകനെന്ന നിലയില്‍ സ്വന്തം കാര്യം മാത്രം നോക്കാതെ യുവതാരങ്ങളെ പിന്തുണക്കുന്നതിലും സഞ്ജു മിടുക്കുകാട്ടുന്നു. വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടി സഞ്ജുവിന് രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Tuesday, April 23, 2024, 13:12 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+