വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനെ പുകഴ്ത്തി വഷളാക്കരുത്... ഓര്‍മിപ്പിച്ചത് ധോണിയെ, എന്നാല്‍ ചില വീക്ക്‌നെസുണ്ടെന്ന് മുന്‍ താരം

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് പന്ത് കാഴ്ചവച്ചത്

By Manu

മുംബൈ: ഇന്ത്യന്‍ ടീമില്‍ എംഎസ് ധോണിയുടെ പകരക്കാരനെന്ന സ്ഥാനം ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞ റിഷഭ് പന്തിനെ പലരും പ്രശംസ കൊണ്ട് മൂടുകയാണ്. ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് പന്തിനെ ഏവരുടെയും പ്രിയങ്കരനാക്കി മാറ്റിയത്. പരമ്പരയില്‍ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും ഒരുപോലെ തിളങ്ങിയ പന്ത് ചില റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഫറൂഖ് എഞ്ചിനിയര്‍ക്കും പന്തിനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. എന്നാല്‍ അമിതമായി പുകഴ്ത്തി പന്തിനെ ഇല്ലാതാക്കരുതെന്ന അഭ്യര്‍ഥനയും അദ്ദേഹത്തിനുണ്ട്.

 സാങ്കേതിക പ്രശ്‌നങ്ങളുണ്ട്

സാങ്കേതിക പ്രശ്‌നങ്ങളുണ്ട്

തന്റെ മുന്‍ഗാമിയായ എംഎസ് ധോണിയുടെ അതേ രീതി പിന്തുടരുന്ന താരമാണ് പന്തെന്ന് എഞ്ചിനിയര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. അമിതമായി പുകഴ്ത്തി താരത്തെ നശിപ്പിക്കരുത്. മറിച്ച് പ്രോല്‍സാഹിപ്പിച്ച് കൂടുതല്‍ വളര്‍ത്തുകയാണ് ചെയ്യേണ്ടത്.
ബാറ്റിങില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ പന്തിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും എഞ്ചിനിയര്‍ ചൂണ്ടിക്കാട്ടി.

ധോണിയോ, പന്തോ?

ധോണിയോ, പന്തോ?

വരാനിരിക്കുന്ന ലോകകപ്പില്‍ ധോണി, പന്ത് ഇവരില്‍ ആരെ ടീമിലുള്‍പ്പെടുത്തുമെന്നതാണ് പ്രധാന ചോദ്യമെന്ന് എഞ്ചിനിയര്‍ പറഞ്ഞു.
ധോണിയെ ടീമിലെടുത്താല്‍ പന്തിനെ ഒഴിവാക്കുന്നതെങ്ങനെ? കാരണം മികച്ച പ്രകടനമാണ് താരം ഇതുവരെ കാഴ്ചവച്ചത്. ലോകകപ്പ് ടീം സെലക്ഷനില്‍ സെലക്ടര്‍മാരുടെ പ്രധാന തലവേദന ഇതു തന്നെ ആയിരിക്കുമെന്നും എഞ്ചിനിയര്‍ പറഞ്ഞു. ജൂണില്‍ ഇംഗ്ലണ്ടിലാണ് ഐസിസിയുടെ ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

 പന്തിന് സമയം കൊടുക്കു

പന്തിന് സമയം കൊടുക്കു

ഇനിയും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ പന്തിന് സമയം കൊടുക്കണമെന്ന് എഞ്ചിനിയര്‍ ആവശ്യപ്പെട്ടു. നേരില്‍ കണ്ട് പന്തിനു ചില കാര്യങ്ങള്‍ വിക്കറ്റ് കീപ്പിങിനെക്കുറിച്ച് പറഞ്ഞു കൊടുക്കാന്‍ ആഗ്രഹമുണ്ട്.
വിക്കറ്റ് കീപ്പിങില്‍ പന്ത് പിടിയിലൊതുക്കിയ ശേഷം താരം വളരെ പെട്ടെന്ന് നിവരുന്നത്. മാത്രമല്ല അപ്പോോള്‍ കാല്‍ ഗ്രൗണ്ടില്‍ നിന്ന് ഇളക്കുന്നുമില്ലെന്നും എഞ്ചിനിയര്‍ വിശദമാക്കി. നല്ല വിക്കറ്റ് കീപ്പര്‍ കാല്‍ ഒരിടത്തുതന്നെ ഇളകാതെ വച്ച് ക്യാച്ച് ചെയ്യാന്‍ പാടില്ല. എല്ലാ സമയത്തും ഡൈവ് ചെയ്യുകയല്ല, മറിച്ച് കാല്‍ കൂടി ഉപയോഗിച്ച് വശത്തേക്കു നീങ്ങി ക്യാച്ചെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 തെറ്റുകളില്‍ നിന്നം പഠിക്കും

തെറ്റുകളില്‍ നിന്നം പഠിക്കും

യുവ താരമാണ് പന്ത്. തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അതു തിരുത്താന്‍ അദ്ദേഹത്തിനു സമയമുണ്ട്. വിക്കറ്റ് കീപ്പിങെന്നത് ഒരാളെ പഠിപ്പിക്കാന്‍ കഴിയുന്ന കാര്യമല്ല. അതു സ്വാഭാവികമായി ലഭിക്കുന്ന കഴിവാണ്. അതു തേച്ച് മിനുക്കിയെടുക്കുകയാണ് പന്ത് ഇനി ചെയ്യേണ്ടത്. കളിക്കളത്തില്‍ താരത്തിന്റെ സമീപനം തനിക്ക് ഇഷ്ടമാണെന്നും എഞ്ചിനിയര്‍ പറഞ്ഞു.

Story first published: Thursday, January 10, 2019, 12:54 [IST]
Other articles published on Jan 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X