വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി

2015നു ശേഷം 37കാരന്‍ ദേശീയ ടീമിനായി കളിച്ചിട്ടില്ല

By Manu
ആൽബി മോർക്കലും കളി നിർത്തി | Oneindia Malayalam

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന ആല്‍ബി മോര്‍ക്കല്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.ടി20 ക്രിക്കറ്റിലെ അവിഭാജ്യഘടകമെന്ന് ഒരു കാലത്തു വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു അദ്ദേഹം.

വരുന്നു, ഏകദിന അങ്കങ്ങള്‍... ഇന്ത്യയോ, ഓസീസോ? എല്ലാം ഇവര്‍ തീരുമാനിക്കുംവരുന്നു, ഏകദിന അങ്കങ്ങള്‍... ഇന്ത്യയോ, ഓസീസോ? എല്ലാം ഇവര്‍ തീരുമാനിക്കും

ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ മാത്രമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായും മിന്നുന്ന പ്രകടനം നടത്തി ആരാധകര്‍ക്കു പ്രിയങ്കരനായ താരമായിരുന്നു 37കാരനായ ആല്‍ബി. സമൂഹ മാധ്യമത്തിലൂടെയാണ് താന്‍ വിരമിക്കുന്ന കാര്യം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മോര്‍നെ നേരത്തേ നിര്‍ത്തി

മോര്‍നെ നേരത്തേ നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ശ്രദ്ധേയരായ കൂടപ്പിറപ്പുകളായിരുന്നു ആല്‍ബിയും സഹോദരനായ മോര്‍നെയും. കഴിഞ്ഞ വര്‍ഷം മോര്‍നെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞിരുന്നു. ഇപ്പോള്‍ ആല്‍ബിയും കളി മതിയാക്കിയതോടെ ഈ സൂപ്പര്‍ സഹോദരങ്ങളെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് നഷ്ടമായിരിക്കുകയാണ്.
സഹോദരനായ മോര്‍നെയേക്കാള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ആല്‍ബി ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു.

2015ല്‍ അവസാന മല്‍സരം

2015ല്‍ അവസാന മല്‍സരം

2015ലാണ് ആല്‍ബി അവസാനായി ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയണിഞ്ഞത്. പിന്നീട് കഴിഞ്ഞ നാലു വര്‍ഷത്തോളമായി താരത്തെ ദേശീയ ടീമിനൊപ്പം കണ്ടിട്ടില്ല. പേസ് ബൗളറും വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനുമായ ആല്‍ബി ഇന്ത്യക്കെതിരായ ടി20 മല്‍സരത്തിലാണ് അവസാനമായി ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചത്.
58 ഏകദിനങ്ങളിലും 50 ടി20കളിലും ഒരു ടെസ്റ്റിലും 10 വര്‍ഷത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറില്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

ഇതാണ് അവസാനം

എന്തൊരു മനോഹരമായ യാത്രയായിരുന്നു ഇത്. ഇതോടെ തന്റെ അവസാനമായിരിക്കുന്നുവെന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ആല്‍ബി ട്വീറ്റ് ചെയ്തത്. നിരവധി നല്ലതും മോശവുമായ ഓര്‍മകള്‍ കരിയറിലുണ്ടായിട്ടുണ്ട്.
എന്നാല്‍ ദൈര്‍ഖ്യമേറിയ കരിയര്‍ കളിക്കാന്‍ തനിക്കു ഭാഗ്യമുണ്ടായി. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനു നന്ദി. ഇനി മറുഭാഗത്തു നിന്ന് കളിയാസ്വദിക്കാന്‍ താനുണ്ടാവുമെന്നും ആല്‍ബി ട്വീറ്റ് ചെയ്തു.

സിഎസ്‌കെയുടെ തുറുപ്പുചീട്ട്

സിഎസ്‌കെയുടെ തുറുപ്പുചീട്ട്

ഐപിഎല്ലില്‍ മൂന്നു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു ആല്‍ബി. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2013 വരെ താരം സിഎസ്‌കെയുടെ കൂടാരത്തിലുണ്ടായിരുന്നു.
പിന്നീട് റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിലേക്കു ചേക്കേറിയ ആല്‍ബി തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും റൈസിങ് പൂനെ ജയന്റ്‌സിലുമെത്തി. എന്നാല്‍ സിഎസ്‌കെയിലെ ഫോം അദ്ദേഹത്തിന് മറ്റെവിടേയും ആവര്‍ത്തിക്കാനായില്ല. 2016ലാണ് ആല്‍ബി അവസാനമായി ഐപിഎല്ലില്‍ കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ എംസാന്‍സി സൂപ്പര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ ദര്‍ബന്‍ ഹീറ്റിനു വേണ്ടിയാണ് ആല്‍ബി അവസാനമായി പാഡണിഞ്ഞത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

Story first published: Thursday, January 10, 2019, 9:51 [IST]
Other articles published on Jan 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X