ഇന്ത്യന്‍ ക്രിക്കറ്റിലെ 'ശക്തിമാന്‍' ആരൊക്കെ? ഒന്നല്ല, മൂന്നു പേര്‍... തിരഞ്ഞെടുത്തത് റോഡ്‌സ്

മുംബൈ: ദക്ഷിണാഫ്രിക്കയുടെ മുന്‍ ഫീല്‍ഡിങ് ഇതിഹാസം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറെ പ്രിയങ്കരനാണ്. ഇന്ത്യന്‍ ക്രിക്കറ്റുമായി പുലര്‍ത്തുന്ന ബന്ധവും ഇതിനൊരു കാരണമാണ്. ഐപിഎല്ലിലെ സജീവ സാന്നിധ്യമാണ് റോഡ്‌സ്. 10 വര്‍ഷത്തിലേറെ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2009ല്‍ ടീമിനൊപ്പം ചേര്‍ന്ന അദ്ദേഹം 2017വരെ അവര്‍ക്കൊപ്പം നിന്നു.

IPL 2020: കാത്തിരുന്നിട്ട് കാര്യമുണ്ടോ? ഐപിഎല്‍ ഉടമകളുടെ യോഗം കഴിഞ്ഞു, പ്രതികരണം ഇങ്ങനെ

പെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരം

ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം തങ്ങളുടെ ഫീല്‍ഡിങ് കോച്ചായി റോഡ്‌സിനെ നിയമിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ കളിക്കാര്‍ ആരൊക്കെയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം.

മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഏറ്റവും പവര്‍ഫുളെന്ന് റോഡ്‌സ് പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇക്കൂട്ടത്തില്‍ തലപ്പത്ത്. മറ്റൊരാള്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണെങ്കില്‍ മൂന്നാമത്തെ താരം നിലവില്‍ ടീമിന്റെ ഭാഗമായ പേസര്‍ ജസ്പ്രീത് ബുംറയാണ്.

കോലി ശരിക്കുമൊരു പാക്കേജ് തന്നെയാണ്. എല്ലാം തികഞ്ഞ കളിക്കാരനാണ് അദ്ദേഹം. ഫോം, ഫിറ്റ്‌നസ്, സ്ഥിരത എല്ലാം കോലിയില്‍ കാണാമെന്നും റോഡ്‌സ് അഭിപ്രായപ്പെട്ടു.

ബുംറ, റെയ്‌ന എന്നിവരും കേമന്‍മാരാണ്. രണ്ടു പേരും കരുത്തുറ്റ താരങ്ങളും നന്നായി പെര്‍ഫോം ചെയ്യുന്നവരുമാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ളപ്പോള്‍ ബുംറയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ലോകത്തിലെ ഏററവും മികച്ച പേസര്‍മാരുടെ നിരയിലാണ് ബുംറയുടെ സ്ഥാനം. റെയ്‌നയാവട്ടെ ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണെന്നും റോഡ്‌സ് വിശദമാക്കി.

ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ബുംറ. മുംബൈക്കു വേണ്ടി 2016ലായിരുന്നു പേസറുടെ അരങ്ങേറ്റം. പിന്നീട് ഓരോ മല്‍സരവും ടൂര്‍ണമെന്റും കഴിയുന്തോറും ബുംറ ഉയരങ്ങള്‍ കീഴടക്കി കുതിക്കുകയായിരുന്നു. വൈകാതെ ദേശീയ ടീമിലെയും സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.

മറുഭാഗത്ത് ഒരു കാലത്ത് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്ന റെയ്‌ന പിന്നീട് പരിക്കും മോശം ഫോമും കാരണം പുറത്താവുകയായിരുന്നു. 2018നു ശേഷം റെയ്‌ന ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 17, 2020, 11:57 [IST]
Other articles published on Mar 17, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X