വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി മഴയുടെ കളി നടക്കില്ല... വനിതാ ലോകകപ്പിലെ ക്ഷീണം തീര്‍ക്കും, ലോകകപ്പില്‍ റിസര്‍വ്വ് ദിനം വരും

ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്

സിഡ്‌നി: ഈ വര്‍ഷമവസാനത്തോടെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റിസര്‍വ്വ് ദിനങ്ങള്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ലോകകപ്പില്‍ റിസര്‍വ്വ് ദിനങ്ങള്‍ വേണമെന്ന നിര്‍ദേശം ഐസിസിക്കു മുന്നില്‍ വയ്ക്കുന്നത്. ഈ വര്‍ഷം മധ്യത്തോടെ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലായിരിക്കും ലോകകപ്പിലെ നോക്കൗട്ട് മല്‍സരങ്ങളില്‍ റിസര്‍വ്വ് ദിനങ്ങള്‍ വേണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെടുക.

ICC

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മാസം നടന്ന വനിതകളുടെ ടി20 ലോകകപ്പില്‍ റിസര്‍വ്വ് ദിനങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍ മല്‍സരമാണ് റിസര്‍വ്വ് ദിനം ഇല്ലാതിരുന്നത് കാരണം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടത്. ഗ്രൂപ്പുഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയില്‍ അന്നു ഇന്ത്യ ഫൈനലിലേക്കു മുന്നേറുകയായിരുന്നു. നിര്‍ഭാഗ്യകരമായ ഇംഗ്ലണ്ടിന്റെ പുറത്താവല്‍ പലരെയും ചൊടിപ്പിച്ചിരുന്നു. മുന്‍ താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ ലോകകപ്പില്‍ റിസര്‍വ്വ് ദിനം ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ലഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ല

കുട്ടിയായി വന്ന് താരമായി മടങ്ങി... കന്നി ടി20 ലോകകപ്പിനെക്കുറിച്ച് മനസ്സ് തുറന്ന് ഷഫാലി വര്‍മകുട്ടിയായി വന്ന് താരമായി മടങ്ങി... കന്നി ടി20 ലോകകപ്പിനെക്കുറിച്ച് മനസ്സ് തുറന്ന് ഷഫാലി വര്‍മ

യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍

നിലവില്‍ ഐസിസി പുറത്തുവിട്ട മല്‍സരക്രമം അനുസരിച്ച് വരാനിരിക്കുന്ന പുരുഷന്‍മാരുടെ ടി20 ലോകകപ്പില്‍ റിസര്‍വ്വ് ദിനങ്ങളില്ല. ഒക്ടോബര്‍ 18ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 15ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. റിസര്‍വ്വ് ദിനങ്ങള്‍ ഉള്‍പ്പെടുത്തി ഐസിസി മല്‍സരക്രമത്തില്‍ ഇനി ചില മാറ്റങ്ങള്‍ വരുത്താനാണ് സാധ്യത.

rain

അതേസമയം, ടൂര്‍ണമെന്റില്‍ റിസര്‍വ്വ് ദിനങ്ങള്‍ ഉണ്ടാവുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നാണ് ഐസിസി വക്താവ് അറിയിച്ചിരിക്കുന്നത്. റിസര്‍വ്വ് ദിനങ്ങള്‍ വേണമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അഭിപ്രായത്തെക്കുറിച്ച് അറിഞ്ഞിരുന്നു. പക്ഷെ അത് ഐസിസി അംഗീകരിക്കുമോയെന്നു ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. വരാനിരിക്കുന്ന യോഗത്തില്‍ ലോകകപ്പിലെ പ്ലെയിങ് സാഹചര്യങ്ങളെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക. നിലവിലെ ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെന്നു തോന്നുന്നുണ്ടെങ്കില്‍ ഐസിസിയില്‍ അംഗങ്ങളായ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കു ഇക്കാര്യം യോഗത്തില്‍ അറിയിക്കാമെന്നും ഐസിസി വക്താവ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 21, 2020, 15:54 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X