ഇന്ത്യക്കു തോല്‍പ്പിക്കേണ്ടത് കിവികളെ മാത്രമല്ല... കിവികളേക്കാള്‍ 'ശക്തര്‍', ആരാധകര്‍ പ്രാര്‍ഥനയില്‍

Written By:

തിരുവനന്തപുരം: 30 വര്‍ഷങ്ങള്‍ക്കു ശേഷം വിരുന്നെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരി. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി-ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ചൊവ്വാഴ്ച രാത്രി ഏഴിനു നടക്കും.

പരമ്പരയില്‍ ഇരുടീമും ഓരോ മല്‍സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമായതിനാല്‍ ഈ കളി ഇരുവര്‍ക്കും ജീവന്‍മരണ പോരാട്ടമാണ്. ന്യൂസിലന്‍ഡിനെതിരേ ഇതുവരെ ഒരു പരമ്പര പോലും നേടാന്‍ സാധിച്ചിട്ടില്ലെന്ന കുറവ് അനന്തപുരിയിലെ മലയാളി ആരാധകര്‍ക്കു മുന്നില്‍ നികത്താമെന്നാണ് വിരാട് കോലിയും സംഘവും പ്രതീക്ഷിക്കുന്നത്.

എതിരാളികള്‍ രണ്ടു പേര്‍

എതിരാളികള്‍ രണ്ടു പേര്‍

ശക്തരായ ന്യൂസിലന്‍ഡ് ടീമിനെ മാത്രമല്ല ചൊവ്വാഴ്ച ഇന്ത്യക്കു മറികടക്കേണ്ടത്. അതിനേക്കാള്‍ ശക്തരായ മഴയെക്കൂടിയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി പെയ്യുന്ന തുലാമഴ മല്‍സരം തട്ടിയെടുക്കുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

അവസാനം കളിച്ചത് ശാസ്ത്രിയും സംഘവും

അവസാനം കളിച്ചത് ശാസ്ത്രിയും സംഘവും

രവി ശാസ്ത്രി നയിച്ച നയിച്ച ഇന്ത്യന്‍ ടീമാണ് അവസാനമായി തിരുവനന്തപുരത്തു കളിച്ചത്. 1988ലായിരുന്നു ഇത്. അന്നു മറ്റൊരു ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് നയിച്ച വെസ്റ്റ് ഇന്‍ഡീസ് ടീമിനോട് ഇന്ത്യ ഒമ്പത് വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, ശ്രീകാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അന്നു ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. ശ്രീകാന്ത് (101) അന്ന് സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ മറ്റൊരു റോളില്‍

ഇപ്പോള്‍ മറ്റൊരു റോളില്‍

അന്ന് ടീമിന്റെ അമരക്കാരനായിരുന്നു രവി ശാസ്ത്രിയെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിനു മറ്റൊരു റോളാണ്. ടീമിന്റെ മുഖ്യ പരിശീലകനെന്ന കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്വത്താണ് ഇപ്പോള്‍ ശാസ്ത്രിക്കുള്ളത്. കിവികളെ കീഴടക്കി പരമ്പര കൊയ്യാന്‍ കോലിയെയും കൂട്ടരെയും ഒരുക്കുകയാണ് അദ്ദേഹം.

 മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര ശുഭകരമായ കാര്യങ്ങളല്ല പുറത്തുവരുന്നത്. ചൊവ്വാഴ്ചയും മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വര്‍ഷങ്ങള്‍ നീണ്ട തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് കൂടി മഴയില്‍ ഒലിച്ചുപോവും.

പ്രതീക്ഷയുണ്ടെന്നു കെസിഎ

പ്രതീക്ഷയുണ്ടെന്നു കെസിഎ

മഴമേഘങ്ങള്‍ ഭീഷണിയുമായി തുടരുകയാണെങ്കിലും മല്‍സരം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മല്‍സരത്തിന്റെ ഒരു മണിക്കൂര്‍ മുമ്പെങ്കിലും മഴ ശമിക്കുകയാണെങ്കില്‍ മല്‍സരം കുഴപ്പമില്ലാതെ നടത്താന്‍ സാധിക്കുമെന്ന് കെസിഎ ചൂണ്ടിക്കാട്ടുന്നു. വെള്ളം പെട്ടെന്നു വാര്‍ന്നു പോവാനുള്ള സംവിധാനവും മൂന്നു സൂപ്പര്‍ സോപ്പറുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലുണ്ട്.

റണ്ണൊഴുക്ക് ഉറപ്പ്

റണ്ണൊഴുക്ക് ഉറപ്പ്

മഴയെ മാറ്റി നിര്‍ത്തിയാല്‍ മല്‍സരം തീപാറുമെന്ന് തന്നെയാണ് വിലയിരുത്തല്‍. റണ്ണൊഴുക്കുന്ന പിച്ചാണ് ഇവിടുത്തേത്. ഇവിടെ അടുത്തിടെ നടന്ന ഒരു ടി ട്വന്റി സന്നാഹ മല്‍സരത്തില്‍ രണ്ടിന്നിങ്‌സുകളിലും 180ന് മുകളില്‍ സ്‌കോറാണ് പിറന്നത്.

Story first published: Tuesday, November 7, 2017, 10:10 [IST]
Other articles published on Nov 7, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍