വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാച്ച് കുത്തകയാക്കി രാഹുലും പന്തും... റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ ജോടി!! ചരിത്രത്തില്‍ ഇതാദ്യം

രണ്ടു പേരും അഞ്ചിലേറെ ക്യാച്ചുകളാണ് ടെസ്റ്റില്‍ എടുത്തത്

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികിലാണ് ടീം ഇന്ത്യ. ഒരു വിക്കറ്റ് മാത്രം അകലെയാണ് ഇന്ത്യയുടെ ഗംഭീര വിജയം. ആദ്യ രണ്ടു ടെസ്റ്റുകളിലും കനത്ത പരാജയമേറ്റുവാങ്ങിയ ഇന്ത്യ ഉജ്ജ്വല തിരിച്ചുവരവാണ് ഈ മല്‍സരത്തില്‍ നടത്തിയത്. ജസ്പ്രീത് ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തോല്‍വിയുടെ വക്കിലെത്തിച്ചത്.

വിജയമുറപ്പിച്ച് ടീം ഇന്ത്യ... ജയം ഒരു വിക്കറ്റ് മാത്രമകലെ, ഇംഗ്ലണ്ട് 9ന് 311 വിജയമുറപ്പിച്ച് ടീം ഇന്ത്യ... ജയം ഒരു വിക്കറ്റ് മാത്രമകലെ, ഇംഗ്ലണ്ട് 9ന് 311

ഈ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്തും ലോകേഷ് രാഹുലും അപൂര്‍വ്വമായൊരു റെക്കോര്‍ഡും തങ്ങളുടെ പേരിലാക്കിയിരുന്നു. ടെസ്റ്റിന്റെ നാലാം ദിനത്തിലെ പ്രധാന നാഴിക്കക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

അഞ്ചിലേറെ ക്യാച്ചുകളെടുത്ത് രാഹുലും പന്തും

അഞ്ചിലേറെ ക്യാച്ചുകളെടുത്ത് രാഹുലും പന്തും

ഒരു ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി അഞ്ചിലേറെ ക്യാച്ചുകളെടുത്ത ലോക ക്രിക്കറ്റിലെ ആദ്യത്തെ ടീമംഗങ്ങള്‍ എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ റെക്കോര്‍ഡാണ് രാഹുലും അരങ്ങേറ്റക്കാരനായ പന്തും തങ്ങളുടെ പേരിലാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു ക്യാച്ചുകളെടുത്ത പന്ത് രണ്ടാമിന്നിങ്‌സില്‍ രണ്ടു പേരെ കൂടി പിടികൂടിയിരുന്നു.
രാഹുലാവട്ടെ ആദ്യ ഇന്നിങ്‌സില്‍ മൂന്നു ക്യാച്ചുകളാണെടുത്തത്. രണ്ടാമിന്നിങ്‌സില്‍ നാലു ക്യാച്ചുകള്‍ കൂടി തന്റെ പേരിലാക്കാനും താരത്തിനു സാധിച്ചു. പന്തും രാഹുലും കൂടി കളിയില്‍ 14 ക്യാച്ചുകളെടുത്തു എന്നതാണ് കൗതുകകരം.

ബുംറയുടെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം

ബുംറയുടെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം

ടെസ്റ്റ് കരിയറില്‍ ഇതു അഞ്ചാം തവണയാണ് ഇന്ത്യന്‍ പേസര്‍ ബുംറ അഞ്ചു വിക്കറ്റ് നേട്ടത്തിന് അവകാശിയാവുന്നത്. താരത്തിന്റെ നാലാമത്തെ ടെസ്റ്റായിരുന്നു ഇംഗ്ലണ്ടിനെതിരേയുള്ളത്. നാലു ടെസ്റ്റുകളില്‍ രണ്ടു തവണ അഞ്ച് വിക്കറ്റ് പോക്കറ്റിലാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസ് ബൗളറെന്ന റെക്കോര്‍ഡിനും ബുംറ അര്‍ഹനായി. നേരത്തേ മുഹമ്മദ് നിസാര്‍, മനോജ് പ്രഭാകര്‍ എന്നിവരാണ് ഈ നേട്ടത്തിന് അവകാശികളായിട്ടുള്ളത്.

എലൈറ്റ് ക്ലബ്ബില്‍ ബ്രോഡും

എലൈറ്റ് ക്ലബ്ബില്‍ ബ്രോഡും

ടെസ്റ്റില്‍ ഒരു രാജ്യത്തു വച്ചു 2000 റണ്‍സും 200ല്‍ കൂടുതല്‍ വിക്കറ്റുകളും നേടിയ എലൈറ്റ് താരങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും തന്റെ പേര് എഴുതിച്ചേര്‍ത്തു. 2000 റണ്‍സും 269 വിക്കറ്റുകളുമാണ് ബ്രോഡിന്റെ സമ്പാദ്യം.
ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനും (2969 റണ്‍സ്, 226 വിക്കറ്റ്) ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവും (2810 റണ്‍സ്, 219 വിക്കറ്റ്) മാത്രമേ നേരത്തേ ഈ നേട്ടത്തിന് ഉടമകളായിട്ടുള്ളൂ. ബ്രാഡ്മാന്‍ ഇംഗ്ലണ്ടിലും കപില്‍ ഇന്ത്യയിലുമാണ് ഈ അപൂര്‍വ്വ നാഴിക്കക്കല്ല് തികച്ചത്.

അരങ്ങേറ്റം അവിസ്മരണീയമാക്കി പന്ത്

അരങ്ങേറ്റം അവിസ്മരണീയമാക്കി പന്ത്

മൂന്നാം ടെസ്റ്റില്‍ കളിച്ചു കൊണ്ട് ഇന്ത്യക്കു വേണ്ടി അരങ്ങേറിയ യുവ വിക്കറ്റ് കീപ്പര്‍ പന്ത് നിരവധി റെക്കോര്‍ഡുകളാണ് കന്നി മല്‍സരത്തില്‍ തന്നെ കുറിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് പന്ത് തന്റെ പേരിലാക്കി. മല്‍സരത്തില്‍ താരം ഏഴു ക്യാച്ചുകളാണെടുത്തത്.
നരെന്‍ തംഹാനെ, കിരണ്‍ മോറെ, നയന്‍ മോംഗിയ, നമാന്‍ ഓജ എന്നിവരുടെ പേരിലായിരുന്ന അഞ്ചു ക്യാച്ചുകളെന്ന റെക്കോര്‍ഡ് പന്ത് പഴങ്കഥയാക്കുകയായിരുന്നു.

പ്രസാദിന്റെയും പട്ടേലിന്റെയും റെക്കോര്‍ഡ് തകര്‍ത്ത് ബുംറ

പ്രസാദിന്റെയും പട്ടേലിന്റെയും റെക്കോര്‍ഡ് തകര്‍ത്ത് ബുംറ

രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് പിഴുതതോടെ പുതിയ റെക്കോര്‍ഡ് ബുംറ തന്റെ പേരില്‍ കുറിച്ചു. നാലു ടെസ്റ്റുകളില്‍ നിന്നും താരത്തിന്റെ സമ്പാദ്യം 21 വിക്കറ്റുകളാണ്. നാലു ടെസ്റ്റുകളില്‍ നിന്നും ഇത്രയുമധികം വിക്കറ്റെടുത്ത ആദ്യ ഇന്ത്യന്‍ താരമായി ബുംറ മാറുകയായിരുന്നു. 19 വിക്കറ്റുകളെന്ന വെങ്കിടേഷ് പ്രസാദിന്റെയും മുനാഫ് പട്ടേലിന്റെയും റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്.

Story first published: Wednesday, August 22, 2018, 10:02 [IST]
Other articles published on Aug 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X