വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എല്ലാം മറച്ചുവച്ചു... അക്മലിന് കിട്ടിയത് എട്ടിന്റെ പണി, മൂന്നു വര്‍ഷത്തെ വിലക്ക്!!

വാതുവയ്പുകാര്‍ സമീപിച്ചത് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണിത്

കറാച്ചി: പാകിസ്താന്റെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഉമര്‍ അക്മലിന് മൂന്നു വര്‍ഷത്തെ വിലക്ക്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് എല്ലാ വിധ ക്രിക്കറ്റില്‍ നിന്നും താരത്തെ മൂന്നു വര്‍ഷത്തേക്കു വിലക്കിയത്. അച്ചടക്ക സമിതി ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഫസലെ മിറാന്‍ ചൗഹാന്‍ ഉമറിന് വിലക്കേര്‍പ്പെടുത്തിയതായി പിസിബി തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ അറിയിക്കുകയായിരുന്നു. ഈ വര്‍ഷം നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെ വാതുവയ്പ്പുകാര്‍ തന്നെ സമീപിച്ചത് അധികൃതരെ അറിയിച്ചില്ലെന്നതാണ് അക്മലിനെതിരായ കുറ്റം. ഫെബ്രുവരി 20ന് താരത്തെ ക്രിക്കറ്റില്‍ നിന്നും പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒടുവില്‍ ഇപ്പോള്‍ ഉമറിനെ ക്രിക്കറ്റിനെ വിലക്കാനും പിസിബി തീരുമാനിക്കുകയായിരുന്നു.

1

പിസിബിയുടെ ആന്റി കറപ്ക്ഷന്‍ നിയമസംഹിതയിലെ രണ്ടു നിയമങ്ങള്‍ താരം ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. ഏതു ടൂര്‍ണമെന്റിനിടെയും വാതുവയ്പുകാര്‍ സമീപിക്കുകയാണെങ്കില്‍ ഇക്കാര്യം അധികൃതരെ അറിയിക്കുന്നതില്‍ അലംഭാവം കാണിച്ചാല്‍ ആ താരത്തെ ചുരുങ്ങിയത് അഞ്ചു വര്‍ഷത്തേക്കു വിലക്കാമെന്നാണ് ആന്റി കറപ്ക്ഷന്‍ കോഡിലെ ആര്‍ട്ടിക്കില്‍ 2.4.4 ചൂണ്ടിക്കാണിക്കുന്നത്. ഇതു പ്രകാരമാണ് ഉമറിനെതിരേ ശിക്ഷാനടപടി സ്വീകരിച്ചത്.

അവിശ്വസനീയം... ധോണി എങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി!! ഫൈനലിലെ തന്ത്രത്തെക്കുറിച്ച് അശ്വിന്‍അവിശ്വസനീയം... ധോണി എങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി!! ഫൈനലിലെ തന്ത്രത്തെക്കുറിച്ച് അശ്വിന്‍

ആദ്യമായി വിരമിക്കാന്‍ ആലോചിച്ചത് അന്ന്, ആ വിളി ഞെട്ടിച്ചു!! കാരണം ഓസീസ് ബൗളറെന്നു യുവരാജ്ആദ്യമായി വിരമിക്കാന്‍ ആലോചിച്ചത് അന്ന്, ആ വിളി ഞെട്ടിച്ചു!! കാരണം ഓസീസ് ബൗളറെന്നു യുവരാജ്

ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് കേസിന്റെ വാദം കേട്ടത്. ഉമര്‍ നേരിട്ട് തന്നെ ഹാജരായപ്പോള്‍ പിസിബിയെ പ്രതിനിധീകരിച്ചത് തഫ്‌സുല്‍ റിസ്വിയായിരുന്നു. ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്ററെ ദുര്‍നടപടിയുടെ പേരില്‍ മൂന്നു വര്‍ഷത്തേക്കു വിലക്കുന്നത് പിസിബിക്കു ഒട്ടം സന്തോഷം നല്‍കുന്ന കാര്യമല്ല. എന്നാല്‍ ആന്റി കറപ്ക്ഷന്‍ കോഡ് ലംഘിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ വിധിയെന്നു പിസിബി ആന്റി കറപ്ക്ഷന്‍ ആന്റ് സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ആസിഫ് മുഹമ്മദ് വ്യക്തമാക്കി.

2

ചില ക്രിക്കറ്റര്‍മാര്‍ നിയമസംഹിത കൈയിലെടുക്കാന്‍ തീരുമാനിച്ചാല്‍ ഇതായിരിക്കും ഭവിഷ്യത്ത്. ഇത്തരത്തിലുള്ള മോശം കാര്യങ്ങളില്‍ നിന്നും എല്ലാ പ്രൊഫഷനല്‍ താരങ്ങളും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അതോടൊപ്പം ഇതുപോലെയുള്ള സമീപനങ്ങളുണ്ടായാല്‍ എത്രയും വേഗത്തില്‍ അധികൃതരെ അറിയിക്കുകയും വേണമെന്നും ആസിഫ് മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് ഉമര്‍ അവസാനമായി പാകിസ്താനു വേണ്ടി കുപ്പായമണിഞ്ഞത്. പാകിസ്താനു വേണ്ടി 16 ടെസ്റ്റുകളും 121 ഏകദിനങ്ങളും 84 ടി20കളും താരം കളിച്ചിട്ടുണ്ട്.

Story first published: Tuesday, April 28, 2020, 8:14 [IST]
Other articles published on Apr 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X