കോലിയും ബാബറുമില്ലാത്ത ടി20 ടീമോ? ഓള്‍ ടൈം ഇലവനിലില്ല, ഇന്ത്യയില്‍ നിന്നു 2 പേര്‍

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമന്‍മാരായ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും പാകിസ്താന്‍ സെന്‍സേഷന്‍ ബാബര്‍ ആസമിന്റെയും സ്ഥാനം. ബാറ്റിങ് മികവ് കൊണ്ടും ശൈലി കൊണ്ടും കോലിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് ബാബര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ ഐസിസി റാങ്കിങില്‍ നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം.

Virat Kohli and Babar Azam excluded in Fakhar Zaman’s all-time T20 XI | Oneindia Malayalam

ആ നാണക്കേട് ആവര്‍ത്തിക്കില്ല... ഇന്ത്യ തിരിച്ചടിക്കും, പുതിയ തന്ത്രം വെളിപ്പെടുത്തി രഹാനെ

എന്നാല്‍ ടി20യിലെ ഓള്‍ ടൈം ഇലവനെ പാകിസ്താന്റെ നിലവിലെ ഓപ്പണര്‍ കൂടിയായ ഫഖര്‍ സമാന്‍ തിരഞ്ഞെടുത്തപ്പോള്‍ രണ്ടു പേരേയും ഒഴിവാക്കിയെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ചില സര്‍പ്രൈസുകളും 29കാരനായ സമാന്റെ ടീമിലുണ്ട്.

മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മിടുക്കനായ കോലിയും ടി20 സ്‌പെഷ്യലിസ്റ്റായ ബാബറും എന്തു കൊണ്ട് ഓള്‍ടൈം ടി20 ഇലവനില്‍ ഇല്ലെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ, വമ്പനടിക്കാരായ താരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണ് ഫഖര്‍ തന്റെ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

കോലി തഴയപ്പെട്ടെങ്കിലും ഇന്ത്യയില്‍ നിന്നു രണ്ടു താരങ്ങള്‍ ഓള്‍ടൈം ടി20 ഇലവന്റെ ഭാഗമായിട്ടുണ്ട്. വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഓള്‍ടൈം ഇലവനിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

ഓള്‍ടൈം ഇലവനില്‍ കൂടുതല്‍ കളിക്കാരുള്ളത് ഇംഗ്ലണ്ടില്‍ നിന്നാണ്. വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലര്‍ എന്നിവരാണ് ഇലവനിലെ ഇംഗ്ലീഷ് താരങ്ങള്‍. പാകിസ്താനില്‍ നിന്നും മുന്‍ നായകനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് മാത്രമേ ഇലവനില്‍ ഇടം പിടിച്ചിട്ടുള്ളൂ.

സമാന്റെ ഓള്‍ ടൈം ടി20 ഇലവന്‍

സമാന്റെ ഓള്‍ ടൈം ടി20 ഇലവന്‍

എബി ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, ജാസണ്‍ റോയ്, ഷുഐബ് മാലിക്ക്, ജോസ് ബട്‌ലര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ബെന്‍ സ്‌റ്റോക്‌സ്, കിരോണ്‍ പൊള്ളാര്‍ഡ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംറ, റാഷിദ് ഖാന്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, February 27, 2020, 14:34 [IST]
Other articles published on Feb 27, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X