വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് മുന്‍ ഇതിഹാസം സനാ മിര്‍ ക്രിക്കറ്റിനോടു വിടചൊല്ലി, ഏകദിനത്തിലെ വിക്കറ്റ് വേട്ടക്കാരി

137 മല്‍സരങ്ങളില്‍ സനാ ടീമിനെ നയിച്ചിട്ടുണ്ട്

കറാച്ചി: പാകിസ്താന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരവും അവരുടെ മുന്‍ ക്യാപ്റ്റനുമായ സനാ മിര്‍ വിരമക്കല്‍ പ്രഖ്യാപിച്ചു. 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് താരം വിരാമമിട്ടിരിക്കുന്നത്. 34കാരിയായ മിര്‍ പാകിസ്താനു വേണ്ടി 226 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ 137 എണ്ണത്തില്‍ ടീമിനെ നയിച്ചതും ഇവരായിരുന്നു. 2009 മുതല്‍ 17 വരെയാണ് മിര്‍ ക്യാപ്റ്റന്റെ റോളും നിര്‍വഹിച്ചത്.

1

അവസാനത്തെ കുറച്ചു മാസങ്ങളില്‍ തനിക്കു കൂടുതല്‍ ചിന്തിക്കാനും ഭാവിയെക്കുറിച്ച് തീരുമാനത്തില്‍ എത്തിച്ചേരാനും അവസരം നല്‍കി. ഇതാണ് ക്രിക്കറ്റ് വിടാനുള്ള ഉചിതമായ സമയമെന്ന് തോന്നുകയും ചെയ്തു. രാജ്യത്തിനും ക്രിക്കറ്റിനും വേണ്ടി കഴിവിന്റെ പരമാവധി താന്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നതെന്നും മിര്‍ പറഞ്ഞു. ക്രിക്കറ്റ് കരിയറില്‍ തനിക്കൊപ്പം നിന്ന ഓരോരുത്തരെയും മിര്‍ ഓര്‍മിച്ചെടുക്കുന്നു. വലിയ അംഗീകാരവും അനുഗ്രഹവുമായാണ് ഇതിനെ കാണുന്നത്. തന്റെ കരിയറിനും വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്‍കിയ മുഴുവന്‍ സപ്പോര്‍ട്ട് സ്റ്റാഫുമാര്‍, താരങ്ങള്‍, ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങി സീനിന് പിറകില്‍ നിന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. ഉപാധികളില്ലാതെ തന്നെ പിന്തുണയ്ക്കുകയും പാകിസ്താനെ അന്താരാഷ്ട്ര വേദിയില്‍ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുകകയും ചെയ്ത കുടുംബാംഗങ്ങളോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും മിര്‍ കൂട്ടിച്ചേര്‍ത്തു.

എക്കാലത്തേയും പ്രിയപ്പെട്ട 5 ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ ഇവര്‍ - രോഹിത് ശര്‍മ മനസുതുറക്കുന്നുഎക്കാലത്തേയും പ്രിയപ്പെട്ട 5 ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ ഇവര്‍ - രോഹിത് ശര്‍മ മനസുതുറക്കുന്നു

സിഎസ്‌കെ ഐപിഎല്ലിലെ ഒറ്റയാന്‍!! മറ്റാര്‍ക്കുമില്ലാത്ത ഒന്നുണ്ട്, ചൂണ്ടിക്കാട്ടി റെയ്‌നയും അശ്വിനുംസിഎസ്‌കെ ഐപിഎല്ലിലെ ഒറ്റയാന്‍!! മറ്റാര്‍ക്കുമില്ലാത്ത ഒന്നുണ്ട്, ചൂണ്ടിക്കാട്ടി റെയ്‌നയും അശ്വിനും

ഏകദിന ക്രിക്കറ്റില്‍ പാകസ്താനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്ത താരം കൂടിയാണ് മിര്‍. ഓഫ്‌സ്പിന്നറായ താരം 120 മല്‍സരങ്ങളില്‍ നിന്നും 24.47 ശരാശരിയില്‍ 151 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 106 ടി20കളില്‍ നിന്നും 89 വിക്കറ്റുകളും മിര്‍ നേടി. നിദാ മിര്‍ (98 വിക്കറ്റ്) കഴിഞ്ഞാല്‍ ടി20യില്‍ പാകിസ്താനു വേണ്ടി കൂടുതല്‍ വിക്കറ്റ് പിഴുത രണ്ടാമത്തെ താരം കൂടിയാണ് മിര്‍.

2

ക്രിക്കറ്റ് യാത്രയ്ക്കിടെ വനിതാ ക്രിക്കറ്റിലെ പ്രതിഭാശാലികളായ താരങ്ങളെ കണ്ടുമുട്ടാനും സൗഹൃദം വളര്‍ത്തിയെടുക്കാനും സാധിച്ചു. അരങ്ങേറ്റ മല്‍സരത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തികഞ്ഞ സംതൃപ്തിയാണുള്ളത്. 2017ലെ ടി20 ലോകകപ്പില്‍ ലോര്‍ഡ്‌സില്‍ നടടന്ന ഫൈനലില്‍ കളിച്ചത് മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളിലൊന്നാണ്. അന്നു 87,000ത്തോളം കാണികള്‍ക്കു മുന്നിലാണ് കളിച്ചതെന്നും മിര്‍ പറയുന്നു.

ഏകദിനത്തില്‍ പാകിസ്താനു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരം കൂടിയാണ് മിര്‍. 1630 റണ്‍സാണ് താരം നേടിയത്. ഏകദിനത്തില്‍ 1000 റണ്‍സും 100 വിക്കറ്റുകളുമെടുത്ത എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലും ഇടംപിടിക്കാന്‍ മിറിനു കഴിഞ്ഞു. കൂടാതെ ടി20യിലും 100 മല്‍സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ മിറിനായിട്ടുണ്ട്.

Story first published: Sunday, April 26, 2020, 8:25 [IST]
Other articles published on Apr 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X