വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി

ക്രിക്കറ്റിന്റെ പിതാക്കന്മാരാണെങ്കിലും ലോക കിരീടമെന്ന ടീമിന്റെ മോഹം 2019ല്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലാണ് ഇംഗ്ലണ്ട് നേടിയെടുത്തത്.

1

എഡ്ജാബാസ്റ്റണ്‍: ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് വിജയ നായകന്‍ ഓയിന്‍ മോര്‍ഗന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ പിതാക്കന്മാരാണെങ്കിലും ലോക കിരീടമെന്ന ടീമിന്റെ മോഹം 2019ല്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലാണ് ഇംഗ്ലണ്ട് നേടിയെടുത്തത്. സമീപകാലത്തായി ബാറ്റിങ് പ്രകടനം തീര്‍ത്തും മോശമായതിന് പിന്നാലെ കളി മതിയാക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായാണ് മോര്‍ഗന്‍ പടിയിറങ്ങുന്നത്.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

1

ഇപ്പോഴിതാ മോര്‍ഗനെ മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ധോണിയുടെ സ്വഭാവ സവിശേഷതകള്‍ മോര്‍ഗനുമുണ്ടെന്നും രണ്ട് പേരും തമ്മില്‍ വലിയ സാമ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മോയിന്‍. ഇംഗ്ലണ്ട് ടീമില്‍ മോര്‍ഗനൊപ്പവും സിഎസ്‌കെയില്‍ എംഎസ് ധോണിക്ക് കീഴിലും കളിച്ചിട്ടുള്ള താരമാണ് മോയിന്‍. അതുകൊണ്ട് രണ്ട് താരങ്ങളെക്കുറിച്ചും മോയിന് നന്നായി അറിയാം.

IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

2

'ഇംഗ്ലണ്ടിന്റെ എക്കാലെത്തെയും മികച്ച വെള്ളബോള്‍ ക്യാപ്റ്റനാണ് മോര്‍ഗന്‍. അവന് കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എംഎസ് ധോണിക്ക് കീഴിലും കളിച്ചിട്ടുണ്ട്. സ്വഭാവത്തില്‍ രണ്ട് പേരും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. ശാന്തരാണ് രണ്ട് പേരും. സഹതാരങ്ങളോട് വളരെ മാന്യമായി ഇടപഴകുന്നവര്‍. രണ്ട് പേരും മികച്ച നായകന്മാരും മികച്ച ബാറ്റ്‌സ്മാന്‍മാരുമാണ്' - മോയിന്‍ പറഞ്ഞു.

എംഎസ് ധോണി വളരെ ശാന്തനായ നായകനാണ്. ഏത് സമ്മര്‍ദ്ദത്തിലും കുലുങ്ങാത്ത മനോധൈര്യം. അതുകൊണ്ടാണ് ധോണിയെ ക്യാപ്റ്റന്‍ കൂളെന്ന് വിശേഷിപ്പിക്കുന്നത്. മോര്‍ഗനും അതുപോലെ തന്നെയാണ്. ഏത് സാഹചര്യത്തിലും ചിരിച്ചു നില്‍ക്കുന്ന നായകന്‍. മോര്‍ഗന്‍ ദേഷ്യപ്പെടുന്നതോടെ സമ്മര്‍ദ്ദത്തിലായി നിരാശപ്പെട്ട് നില്‍ക്കുന്നതോ ഇതുവരെ കാണാനായിട്ടില്ല. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ കൂളെന്ന് തന്നെ വിശേഷണം മോര്‍ഗനും അര്‍ഹിക്കുന്നു.

3

ഇംഗ്ലണ്ടിന് ഒരു കാലഘട്ടത്തില്‍ വലിയ തകര്‍ച്ച സംഭവിച്ചപ്പോള്‍ അവിടെ നിന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്ന നായകനാണ് മോര്‍ഗനെന്നും മോയിന്‍ പറഞ്ഞു. 'ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് ഇംഗ്ലണ്ട് ടീമിനെ വെളിച്ചത്തിലേക്ക് നയിച്ച നായകനാണ് മോര്‍ഗന്‍. വെള്ളബോളിലെ ടീമിന്റെ ചിന്താഗതിയെ മാറ്റിയവനാണ് അവന്‍. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ മനോഭാവം പോലും മോര്‍ഗന്‍ മാറ്റി. ഏത് മനോഭാവത്തോടെ കളിച്ചാലാണ് സമ്മര്‍ദ്ദം ഒഴിവാക്കാനാവുകയെന്ന് പഠിപ്പിച്ചത് മോര്‍ഗനാണ്. ആ മനോഭാവത്തോടെയാണ് ഇന്നും കളിക്കുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച നായകനാണവന്‍'- മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു.

59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

4

16 ടെസ്റ്റില്‍ നിന്ന് 700 റണ്‍സും 248 ഏകദിനത്തില്‍ നിന്ന് 7701 റണ്‍സും 115 ടി20യില്‍ നിന്ന് 2458 റണ്‍സുമാണ് മോര്‍ഗന്റെ പേരിലുള്ളത്. 83 ഐപിഎല്ലില്‍ നിന്നായി 1405 റണ്‍സുമുണ്ട്. മോര്‍ഗന്‍ പടിയിറങ്ങുമ്പോള്‍ പുതിയ ഇംഗ്ലണ്ട് നായകനായി ജോസ് ബട്‌ലര്‍ എത്തിയേക്കും. ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്‌സാണ് ടീമിനെ നയിക്കുന്നത്.

Story first published: Thursday, June 30, 2022, 14:22 [IST]
Other articles published on Jun 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X