വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മങ്കാദിങിനോടു യോജിക്കുന്നു, പക്ഷെ ഞാനത് ചെയ്യില്ല! കാരണം വെളിപ്പെടുത്തി അര്‍ജുന്‍

രഞ്ജിയില്‍ ഗോവയ്ക്കായി കളിക്കുകയാണ് താരം

ARJUN

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു മങ്കാദിങ് റണ്ണൗട്ട് അപ്പീല്‍ പിന്‍വലിച്ചത് ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനെ പുകഴ്ത്തിയും പ്രതികൂലിച്ചുമെല്ലാം പലരും രംഗത്തു വന്നിരുന്നു. ലങ്കന്‍ നായകന്‍ ദസുന്‍ ഷനക സെഞ്ച്വറിക്ക് രണ്ടു റണ്‍സ് മാത്രം അകലെ നില്‍ക്കെയായിരുന്നു മുഹമ്മദ് ഷമി 'റണ്ണൗട്ടാക്കിയത്'. ബൗളിങ് റണ്ണപ്പിനിടെ ക്രീസിനു പുറത്തേക്കു ഇറങ്ങി നിന്ന നോണ്‍ സ്‌ട്രൈക്കര്‍ ഷനകയെ ഷമി റണ്ണൗട്ടാക്കുകയായിരുന്നു. ഷമി ഉടന്‍ തന്നെ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും രോഹിത് ഇടപെട്ട് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. ഷനക പിന്നാലെ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു.

രോഹിത്തിന്റെ ഈ തീരുമാനത്തെ പലരും പ്രശംസിച്ചപ്പോള്‍ ആര്‍ അശ്വിന്‍ അതു ശരിയായില്ലെന്നും അംപയര്‍ ഔട്ട് നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതുമാണ് അഭിപ്രായപ്പെട്ടത്. നേരത്തേ മങ്കാദിങ് റണ്ണൗട്ട് നിയമവിധേയമായിരുന്നില്ല. അണ്‍ഫെയര്‍ പ്ലേ കാറ്റഗറിയിലാണ് ഇതു ഉള്‍പ്പെട്ടിരുന്നത്. പക്ഷെ ഇപ്പോള്‍ റണ്ണൗട്ടിലേക്കു ഇതിനെ ഐസിസി മാറ്റിയിരിക്കുകയാണ്.

Also Read: IND vs AUS: ഇഷാനോ, ഭരതോ; ആരാവണം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍? നോക്കാംAlso Read: IND vs AUS: ഇഷാനോ, ഭരതോ; ആരാവണം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍? നോക്കാം

ഐസിസി അംഗീകരിച്ചെങ്കിലും മങ്കാദിങ് റണ്ണൗട്ട് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്തതാണെന്നാണ് ഇപ്പോഴും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

മങ്കാദിങിനെ അനുകൂലിക്കുന്നു

മങ്കാദിങിനെ അനുകൂലിക്കുന്നു

ഞാന്‍ മങ്കാദിങിനെ പൂര്‍ണമായും അനുകൂലിക്കുന്നു. അതു ഐസിസിയുടെ നിയമത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. ഈ രീതിയില്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള താരത്തെ പുറത്താക്കുന്നത് ഗെയിമിന്റെ സ്പിരിറ്റിനു നിരക്കാത്തതാണെന്നു പറയുന്ന ആളുകളോടു താന്‍ യോജിക്കുന്നില്ലെന്നും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി.

Also Read: അക്തര്‍ സൂക്ഷിച്ചോ, റെക്കോര്‍ഡ് ഉമ്രാന്‍ തകര്‍ക്കും! വേഗത കൂട്ടാന്‍ വഴി ഉപദേശിച്ച് മുന്‍ കോച്ച്

മങ്കാദ് ചെയ്യില്ല

മങ്കാദ് ചെയ്യില്ല

ക്രിക്കറ്റിലെ മങ്കാദിങ് റണ്ണൗട്ടിനെ ഞാന്‍ അനുകൂലിക്കുന്നുവെങ്കിലും അതു ചെയ്യില്ല. കാരണം ബൗളിങിന്റെ റണ്ണപ്പിനിടെ ഇടയ്ക്കു ഓട്ടം നിര്‍ത്തി നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ ബേല്‍സ് തെറിപ്പിക്കുവാന്‍ എനിക്കു കഴിയില്ല. അതു ഒരുപാട് അധ്വാനം ആവശ്യമുള്ള കാര്യമാണ്.

അതുകൊണ്ടു തന്നെ ഞാന്‍ എന്റെ എന്‍ര്‍ജി ഇതിനു വേണ്ടി പാഴാക്കുകയുമില്ല. പക്ഷെ ആരെങ്കിലും ഇതു ചെയ്യുകയാണെങ്കില്‍ ഞാന്‍ അതിനോടു യോജിക്കുകയും ചെയ്യുമെന്നും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

രഞ്ജി കളിക്കുന്നു

രഞ്ജി കളിക്കുന്നു

നിലവില്‍ രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. മുംബൈ ടീമില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതോടെയാണ് കഴിഞ്ഞ വര്‍ഷം താരം ഗോവയിലേക്കു തട്ടകം മാറിയത്.

ഗോവയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് അര്‍ജുന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രഞ്ജിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ച്വ്വറുമായി താരം തുടക്കം ഗംഭീരമാക്കുകയും ചെയ്തിരുന്നു. കൂടാതെ മൂന്നു വിക്കറ്റുകളോടെ ബൗളിങിലും അര്‍ജുന്‍ തിളങ്ങിയിരുന്നു.

Story first published: Wednesday, January 18, 2023, 22:17 [IST]
Other articles published on Jan 18, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X