വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

141ബോളില്‍ 277 റണ്‍സ്! അതും ഏകദിനത്തില്‍, സിഎസ്‌കെ തഴഞ്ഞ 'ജഗ്ഗി'യുടെ വെടിക്കെട്ട്

എന്‍ ജഗദീശന്‍ നിരവധി റെക്കോര്‍ഡുകളാണ് കുറിച്ചത്

jagadeesan

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പല സീസണുകളിലുണ്ടായിട്ടും മതിയായ അവസരം കിട്ടാതെ തഴയപ്പെട്ട തമിഴ്‌നാട് ബാറ്റര്‍ എന്‍ ജഗദീശന്‍ റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്തിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലാണ് താരം റണ്‍മഴ പെയ്യിച്ച് പല റെക്കോര്‍ഡുകളും കടപുഴക്കിയത്. അരുണാചല്‍ പ്രദേശിനെതിരായ കളിയില്‍ ഡബിള്‍ സെഞ്ച്വറിയുമായാണ് ഓപ്പണറായി കളിച്ച വിക്കറ്റ് കീപ്പര്‍ കൂടിയ ജഗദീശന്‍ കസറിയത്.

Also Read IND vs NZ T20: വെടിക്കെട്ട് സെഞ്ച്വറി, കോലിയെ മറികടന്നു, സൂര്യ നേടിയെടുത്ത റെക്കോഡുകളിതാAlso Read IND vs NZ T20: വെടിക്കെട്ട് സെഞ്ച്വറി, കോലിയെ മറികടന്നു, സൂര്യ നേടിയെടുത്ത റെക്കോഡുകളിതാ

വെറും 141 ബോളില്‍ ജഗ്ഗി വാരിക്കൂട്ടിയത് 277 റണ്‍സാണ്. 25 ബൗണ്ടറികളും 15 സിക്‌സറുകളുമടക്കമായിരുന്നു. ജഗദീശന്റെ ഡബിള്‍ സെഞ്ച്വറിയും ഓപ്പണിങ് പങ്കാളി സായ് സുദര്‍ശന്റെയും (154) സെഞ്ച്വറികളിലേറി ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 50 ഓവറില്‍ രണ്ടു വിക്കറ്റിനു 506 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.

രോഹിത്തിന്റെ റെക്കോര്‍ഡ് തകര്‍ന്നു

രോഹിത്തിന്റെ റെക്കോര്‍ഡ് തകര്‍ന്നു

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ജഗദീശന്‍ പഴങ്കഥയാക്കിയിരിക്കുന്നത്. നേരത്തേ 173 ബോളില്‍ 264 റണ്‍സുമായിട്ടായിരുന്നു ഹിറ്റ്മാന്‍ റെക്കോര്‍ഡിട്ടത്. ഇതാണ് തമിഴ്‌നാട് താരം തിരുത്തിയത്.
എഡി ബ്രൗണ്‍ (268 റണ്‍സ്), ഡാര്‍സി ഷോര്‍ട്ട് (257) തുടങ്ങിയ വിദേശ താരങ്ങളെയും ജഗദീശന്‍ പിന്തള്ളിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്ത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. 248 റണ്‍സാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍.

Also Read IND vs NZ: 13 ബോളില്‍ 6- ഓപ്പണിങിലും 'സ്വാഹ', റിഷഭിനെക്കൊണ്ട് ടി20 പറ്റില്ല!

കോലിയെ പിന്തള്ളി

കോലിയെ പിന്തള്ളി

ഇന്ത്യന്‍ റണ്‍മെഷീനും മുന്‍ നായകനുമായ വിരാട് കോലിയുടെ ബാറ്റിങ് റെക്കോര്‍ഡും എന്‍ ജഗദീശന്‍ തകര്‍ത്തിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് കോലിയടക്കം നാലു പേര്‍ പങ്കിടുകയായിന്നു. എന്നാല്‍ ഇന്നത്തെ കളിയില്‍ അഞ്ചാം സെഞ്ച്വറിയാണ ജഗദീശന്‍ കുറിച്ചത്. ഇതോടെ ഓള്‍ടൈം റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലായിരിക്കുകയാണ്.
കോലിയെക്കൂടാതെ പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരും ഒരു സീസണില്‍ നാലു സെഞ്ച്വറികളടിച്ചിട്ടുണ്ട്.

Also Read IND vs NZ T20: ഫോമിന്റെ രഹസ്യമെന്ത്? ഒരു കാര്യം മുടക്കാറില്ല! തുറന്ന് പറഞ്ഞ് സൂര്യകുമാര്‍

റണ്‍സ് വാരിക്കൂട്ടി ജഗദീശന്‍

റണ്‍സ് വാരിക്കൂട്ടി ജഗദീശന്‍

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനായി റണ്‍സിന്റെ ചാകര തീര്‍ക്കുകയാണ് എന്‍ ജഗദീശന്‍. വെറും ആറ് ഇന്നിങ്‌സുകളില്‍ നിന്നും താരം വാരിക്കൂട്ടിയിരിക്കുന്നത് 799 റണ്‍സാണ്. 159 എന്ന അതിശയിപ്പിക്കുന്ന ബാറ്റിങ് ശരാശരിയിലാണിത്. അഞ്ചു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും.
സീസണിലെ ആദ്യ കളിയില്‍ അഞ്ചു റണ്‍സ് മാത്രമ ജഗദീശനു നേടാനായുള്ളൂ. പിന്നീട് താരത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 114* (112 ബോള്‍), 107 (113), 168 (140), 128 (123), 277 (141) എന്നിങ്ങനെയാണ് അടുത്ത അഞ്ച് ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍.

ചരിത്രം കുറിച്ച് തമിഴ്‌നാടും

ചരിത്രം കുറിച്ച് തമിഴ്‌നാടും

ഡബിള്‍ സെഞ്ച്വറിയോടെ തമിഴ്‌നാട് മാത്രമല്ല 500 പ്ലസ് റണ്‍സ് അടിച്ചെടുത്ത തമിഴ്‌നാടും ചരിത്രം കുറിച്ചിരിക്കുകയാണ്. നിശ്ചിത 50 ഓവറില്‍ രണ്ടു വിക്കറ്റിനു 506 റണ്‍സെന്നത് ലിസ്റ്റ് എ ക്രിക്കറ്റിലെ ലോക റെക്കോര്‍ഡ് കൂടിയാണ്.
ആറു വിക്കറ്റിനു 498 റണ്‍സെന്ന ഇംഗ്ലണ്ട് അന്താരാഷ്ട്ര ടീമിന്‍െ റെക്കോര്‍ഡാണ് തമിഴ്‌നാട് തിരുത്തിയിരിക്കുന്നത്. സറേ (നാലിന് 496), ഇംഗ്ലണ്ട് (നാലിന് 481), ഇന്ത്യ എ (നാലിന് 458) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍

Story first published: Monday, November 21, 2022, 14:38 [IST]
Other articles published on Nov 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X