For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 13 ബോളില്‍ 6- ഓപ്പണിങിലും 'സ്വാഹ', റിഷഭിനെക്കൊണ്ട് ടി20 പറ്റില്ല!

നിരാശാജനകമായ പ്രകടനമാണ് താരം നടത്തിയത്

rishabh pant

ടി20 ഫോര്‍മാറ്റ് തന്നെക്കൊണ്ട് 'വഴങ്ങില്ലെന്നു' പല തവണ തെളിയിച്ചിട്ടും റിഷഭ് പന്തിനെ കളിപ്പിച്ചേ തീരൂവെന്ന വാശിക്ക് ഇന്ത്യക്കു വീണ്ടും പണി കിട്ടി. ടി20 ടീമില്‍ എന്തുകൊണ്ടു താന്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നു ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യിലെ ഫ്‌ളോപ്പ് ഷോയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.

വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും ബാറ്റു കൊണ്ടു മറുപടി നല്‍കാനുള്ള അവസരമായിരുന്നു റിഷഭിനു ലഭിച്ചത്. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ റിഷഭ് മുമ്പത്തേതു പോലെ തന്നെ റണ്ണെടുക്കാന്‍ പാടുപെടുന്നതാണ് കണ്ടത്. പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുത്ത് ക്രീസിന്റെ മറുഭാഗത്ത് ഇഷാന്‍ ഒഴുക്കോടെ ഷോട്ടുകള്‍ പായിച്ചപ്പോല്‍ റിഷഭ് ബാറ്റുമായി തുഴയുകയായിരുന്നു.

ആറു റണ്‍സ് മാത്രം

ആറു റണ്‍സ് മാത്രം

ഓപ്പണറായെത്തിയ റിഷഭ് പന്തിനു 12 ബോളുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുളളൂ. പവര്‍പ്ലേയില്‍ തന്നെ താരം വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. ഒരേയൊരു ബൗണ്ടറി മാത്രമേ റിഷഭിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
ആറാം ഓവറിലെ ആദ്യ ബോളിലാണ് റിഷഭിനെ ലോക്കി ഫെര്‍ഗൂസന്‍ പുറത്താക്കിയത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ റിഷഭ് ആഞ്ഞുവീശുകയായിരുന്നു. പുള്‍ ഷോട്ടിനാണ് താരം ശ്രമിച്ചത്. പക്ഷെ ടോപ് എഡ്ജായ ബോള്‍ ഷോര്‍ട്ട് തേര്‍ഡ് മാനിലേക്കാണ് പോയത്. റണ്ണിങ് ക്യാച്ചിലൂടെ ടിം സൗത്തി റിഷഭിനെ മടക്കുകയായിരുന്നു.

റിഷഭിന്റെ പ്രകടനം

റിഷഭിന്റെ പ്രകടനം

ഇന്ത്യക്കു വേണ്ടി റിഷഭ് പന്ത് ഇതുവരെ നാലു ഇന്നിങ്‌സുകളിലാണ് ഓപ്പണറായി ഇറങ്ങിയിട്ടുള്ളത്. ഇവയില്‍ നിന്നും വെറും 60 റണ്‍സ് മാത്രമേ താരത്തിനു നേടാനായിട്ടുളളൂ. ഇംഗണ്ട് (രണ്ടു തവണ) സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയാണ് റിഷഭ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
കളിച്ച നാല് ഇന്നിങ്‌സുകളിലും 30 പ്ലസ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായില്ല. ഇംഗ്ലണ്ടിനെതിരേ 15 ബോളില്‍ 26ഉം അഞ്ചു ഹബോളില്‍ ഒരു റണ്‍സുമാണ് റിഷഭ് സ്‌കോര്‍ ചെയ്തത്. സൗത്താഫ്രിക്കയ്‌ക്കെതിരേ 15 ബോളില്‍ 27 റണ്‍സ് നേടിയ താരം കിവികള്‍ക്കെതിരേ ആറു റണ്‍സിനും മടങ്ങി.

Also Read: 'സെവാഗ് മുതല്‍ ആകാശ് വരെ', ഇന്ത്യയുടെ സെലക്ടര്‍മാരാകാന്‍ ഇവര്‍, തീരുമാനം ഉടന്‍

രോഹിത്തിനും യുവിക്കുമൊപ്പം

രോഹിത്തിനും യുവിക്കുമൊപ്പം

ടി20യില്‍ മോശം സ്‌ട്രൈക്ക് റേറ്റിനെ തുടര്‍ന്ന് മറ്റൊരു നാണക്കേട് കൂടി റിഷഭ് പന്തിനെ തേടിയെത്തിയിരിക്കുകയാണ്. കരിയറില്‍ ഇതു രണ്ടാം തവണയാണ് 50ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ താരം ബാറ്റ് ചെയ്തത്. ചുരുങ്ങിയത് 10 ബോളുകള്‍ നേരിട്ടവരില്‍ 50ല്‍ താഴെ സ്‌ട്രൈക്ക് റേറ്റ് രണ്ടു തവണയുള്ള ഇന്ത്യന്‍ താരങ്ങൡലൊരാളായി റിഷഭ് മാറി. നേരത്തേ രോഹിത് ശര്‍മ, യുവരാജ് സിങ് എന്നിവരും രണ്ടു തവണ 50ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ തലപ്പത്ത് ശിഖര്‍ ധവാനും എംഎസ് ധോണിയുമാണ്. ഇരുവരും മൂന്നു തവണ വീതം ഇങ്ങനെ ഒൗട്ടായിരുന്നു.

100 അവസരം കൂടി കിട്ടിയാല്‍ ഫോമാവും

100 അവസരം കൂടി കിട്ടിയാല്‍ ഫോമാവും

ന്യൂസിലാന്‍ഡിനെതിരേ ഫ്‌ളോപ്പായതിനു പിന്നാലെ പലരും സോഷ്യല്‍ മീഡിയയിലൂടെ റിഷഭ് പന്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്. അസ്വസ്ഥരാവേണ്ട, ഇനിയും 100 അവസരം കൂടി കിട്ടിയാല്‍ റിഷഭ് ഫോമിലെത്തും. ഏറ്റവും വലിയ വഞ്ചകനാണ് തടിയന്‍ പന്ത്. സഞ്ജു സാംസണിനോടു സഹതാപമുണ്ട് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

Also Read: സെലക്ടര്‍മാര്‍ മാറി, ഇനി അഞ്ച് പേരുടെ തലവര മാറും! ടീമില്‍ കൂടുതല്‍ അവസരം ഉറപ്പ്

പന്തിനെ എന്തിന് ഓപ്പണറാക്കി?

പന്തിനെ എന്തിന് ഓപ്പണറാക്കി?

സ്വാഭാവിക ഓപ്പണിങ് ബാറ്റര്‍മാരായ ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ തുടങ്ങിയവരെല്ലാമുള്ളപ്പോള്‍ എന്തിനാണ് റിഷഭ് പന്തിനെ ഓപ്പണറാക്കിയത്? സഞ്ജു സാംസണിനും ഓപ്പണറായി കളിക്കാന്‍ സാധിക്കും. റിഷഭ് ഏകദിനത്തിലും ടെസ്റ്റിലും നല്ല കളിക്കാരനാണ്. പക്ഷെ ടി20യില്‍ നമ്മള്‍ മറ്റു കളിക്കാര്‍ക്കു അവസരം നല്‍കണം. ടി20യില്‍ 65 മല്‍സരങ്ങളില്‍ റിഷഭ് കളിച്ചുകഴിഞ്ഞു. ഒരു കളിക്കാരനെ വിലയിരുത്താന്‍ ഇത്രയും മല്‍സരങ്ങള്‍ പോരേയെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

Story first published: Sunday, November 20, 2022, 13:33 [IST]
Other articles published on Nov 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+