
പൃഥ്വി ഷാ
ഇന്ത്യ ഏറെ നാളായി പുറത്ത് നിര്‍ത്തിയിരിക്കുന്ന യുവ പ്രതിഭയാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച നായകനാണ് പൃഥ്വി. ഇതിന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെയും നയിച്ച് മികവ് കാട്ടിയ പൃഥ്വി ഓപ്പണറെന്ന നിലയില്‍ മികവ് കാട്ടുന്നു. ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ താരം സെഞ്ച്വറി നേടിയിരുന്നു. വലിയ കരിയര്‍ പ്രതീക്ഷിക്കവെയാണ് പൃഥ്വിക്ക് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നത്. ഇതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാതിലും പൃഥ്വിക്ക് മുന്നില്‍ അടക്കപ്പെട്ടു. ഐപിഎല്ലില്‍ നിരന്തരം മികവ് കാട്ടിയിട്ടും താരത്തിന് അവസരം ലഭിച്ചില്ല. പുതിയ സെലക്ടര്‍മാര്‍ എത്തുമ്പോള്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഓപ്പണറായി പൃഥ്വിക്ക് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.
Also Read: ഇന്ത്യക്ക് ടി20 കളിക്കാനറിയില്ല! ഇനിയും ഒരുപാട് മനസിലാക്കാനുണ്ട്- ചൂണ്ടിക്കാട്ടി അശ്വിന്‍

സഞ്ജു സാംസണ്‍
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സഞ്ജു സാംസണ്‍. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള സഞ്ജുവിനെ നിലവില്‍ ഇന്ത്യ രണ്ടാം നിര ടീമിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്. എന്നാല്‍ ഒന്നാം നിര ടീമില്‍ സഞ്ജു ഇടം അര്‍ഹിക്കുന്നു. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിച്ചിരുന്നുവെങ്കിലും തഴയപ്പെട്ടു. വിക്കറ്റിന് പിന്നിലും മികവ് കാട്ടുന്ന സഞ്ജുവിന് ടി20 ടീമിലും ഏകദിനത്തിലും കൂടുതല്‍ അവസരം പ്രതീക്ഷിക്കുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയാണ് സഞ്ജു. പുതിയ സെലക്ടര്‍മാരെത്തിയാല്‍ സഞ്ജുവിന് കൂടുതല്‍ പരിഗണന ലഭിച്ചേക്കും.

ടി നടരാജന്‍
ഇന്ത്യ വലിയ പ്രതീക്ഷവെച്ച ഇടം കൈയന്‍ പേസറാണ് ടി നടരാജന്‍. ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യക്കായി മികവ് കാട്ടിയ ടി നടരാജന്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറുകയും മികവ് കാട്ടുകയും ചെയ്തു. ഓസീസ് പര്യടനത്തില്‍ മികവ് കാട്ടിയ നടരാജന് ഇടക്ക് പരിക്കേറ്റതോടെ താരത്തെ പൂര്‍ണ്ണമായും ഇന്ത്യ തഴഞ്ഞു. ഇപ്പോള്‍ സെലക്ടര്‍മാരുടെ പരിഗണനയില്‍ പോലും നടരാജനില്ല. ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍മാരുടെ അഭാവം ഉണ്ടായിട്ടും നടരാജന് പിന്തുണ നല്‍കിയില്ല. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കര്‍ എറിഞ്ഞ് മികവ് കാട്ടാന്‍ കഴിവുള്ളവനാണ് നടരാജന്‍. പുതിയ സെലക്ടര്‍മാരെത്തുമ്പോള്‍ നടരാജന് ടി20 ടീമിലേക്ക് തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കാം.

രവി ബിഷ്‌നോയ്
ഇന്ത്യയുടെ യുവ സ്പിന്നര്‍മാരിലൊരാളാണ് രവി ബിഷ്‌നോയ്. ലെഗ് സ്പിന്നറായ താരം കൈക്കുഴ ബൗളിങ്ങിലൂടെ വിക്കറ്റ് നേടാന്‍ മിടുക്കനാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം മികവ് കാട്ടിയ താരം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് നിലവിലുള്ളത്. ഇന്ത്യക്കായി അവസരം ലഭിച്ചിരുന്നുവെങ്കിലും ടീമില്‍ ആവിശ്യത്തിന് അവസരമില്ല. യുസ് വേന്ദ്ര ചഹാലില്‍ ടീം മാനേജ്‌മെന്റ് വലിയ വിശ്വാസം അര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പുതിയ സെലക്ടര്‍മാരെത്തുമ്പോള്‍ ചഹാലിന് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.
Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

ഇഷാന്‍ കിഷന്‍
ഇന്ത്യയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ഇഷാന്‍ കിഷന്‍. ഇന്ത്യക്കായി അരങ്ങേറ്റ ഏകദിനത്തിലും ടി20യിലും ഫിഫ്റ്റി നേടിയ ഇഷാന് ഒന്നാം നിര ടീമില്‍ കൂടുതല്‍ അവസരം ലഭിച്ചിട്ടില്ല. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരത്തിന് പുതിയ സെലക്ടര്‍മാര്‍ക്ക് കീഴില്‍ വലിയ അവസരം ലഭിച്ചേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യമുള്ള ഇന്ത്യന്‍ ടീം കൂടുതല്‍ ശ്രദ്ധ നല്‍കി വളര്‍ത്തിക്കൊണ്ട് വരേണ്ട താരമാണ് ഇഷാന്‍. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന താരമാണ് ഇഷാന്‍.


Click it and Unblock the Notifications












