ഐപിഎല്‍: രാജാക്കന്‍മാര്‍ തയ്യാര്‍, അങ്കം തുടങ്ങട്ടെ... കപ്പിലേക്ക് നയിക്കാന്‍ ഇവര്‍

Written By:

മുംബൈ: ഐപിഎല്ലില്‍ എട്ടു ടീമുകളും പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തങ്ങളുടെ ക്യാപ്റ്റനായി ഗൗതം ഗംഭീറിനെ പ്രഖ്യാപിച്ചതോടെ എല്ലാ ടീമുകളുടെയും ലൈനപ്പ് റെഡിയായി. ഇനി അങ്കം തുടങ്ങാന്‍ മാത്രമാണുള്ളത്.
രണ്ടു സീസണിലെ വിലക്ക് കഴിഞ്ഞ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തിരിച്ചെത്തുന്നതിനാല്‍ ഇത്തവണ പോരാട്ടം കൂടുതല്‍ കടുത്തതാവും.

ഫൈനലിനൊടുവില്‍ ആര്‍ക്കാവും ഐപിഎല്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടാവുകയെന്ന് കാത്തിരുന്നു കാണാം. ടൂര്‍ണമെന്റിലെ എട്ടു ടീമുകളുടെയും നായകരെ പരിചയപ്പെടാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയുടെ നായകത്വത്തിലാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പുതിയ സീസണില്‍ ഇറങ്ങുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. മൂന്നു തവണയാണ് അദ്ദേഹം കിരീടമുയര്‍ത്തിയത്.
ചില പ്രമുഖ താരങ്ങളെ നിലനിര്‍ത്തുന്നതിനൊപ്പം ലേലത്തില്‍ മികച്ച കളിക്കാരെ സ്വന്തമാക്കുകയും ചെയ്താണ് പുതിയ സീസണില്‍ മുംബൈ ഇറങ്ങുന്നത്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വിട്ട ഗൗതം ഗംഭീര്‍ ഇത്തവണ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകനാണ്. രണ്ടു തവണ കൊല്‍ക്കത്തയെ കിരീട വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഗംഭീര്‍. സീസണിനു ശേഷം ഗംഭീറിനെ കൊല്‍ക്കത്ത നിലനിര്‍ത്താതിരുന്നത് അവരെയും അദ്ഭുതപ്പെടുത്തിയിരുന്നു.
2012, 14 വര്‍ഷങ്ങളിലാണ് ഗംഭീറിനു കീഴില്‍ കൊല്‍ക്കത്ത ചാംപ്യന്‍മാരായത്. ഡല്‍ഹിക്കൊപ്പം അദ്ദേഹത്തിന്റെ രണ്ടാമൂഴം കൂടിയാണ്. ആദ്യ മൂന്നു സീസണുകളില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന ഗംഭീര്‍ പിന്നീട് കൊല്‍ക്കത്തയിലേക്ക് കൂടുമാറുകയായിരുന്നുി.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസൈഴ്‌സ് ഹൈദരാബാദിനെ പുതിയ സീസണിലും ഓസ്‌ട്രേലിയയുടെ വൈസ് ക്യാപപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ തന്നെ നയിക്കും. 2016ല്‍ വാര്‍ണര്‍ ഹൈദരാബാദിന് കന്നി ഐപിഎല്‍ കിരീടം സമ്മാനിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ എലിമിനേറ്ററില്‍ ഹൈദരാബാദ് പുറത്താവുകയായിരരുന്നു.
ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരുള്‍പ്പെടെ ശക്തമായ ടീമുമായാണ് പുതിയ സീസണില്‍ ഹൈദരാബാദ് ഇറങ്ങുന്നത്.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന പ്രഥമ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ഓസീസ് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്താണ്. രാജസ്ഥാന്‍ വിലക്ക് മൂലം പുറത്തായതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ റൈസിങ് പൂനെ ജയന്റ്‌സിനൊപ്പമാണ് സ്മിത്ത് കളിച്ചത്. ടീമിന്റെ ക്യാപ്റ്റനും അദ്ദേഹമായിരുന്നു.
വിലക്ക് കഴിഞ്ഞ് ഈ സീസണില്‍ ഐപിഎല്ലിലേക്കു മടങ്ങിയെത്തിയ രാജസ്ഥാന്‍ സ്മിത്തിനെ ടീമിലേക്കു തിരിച്ചുവിളിക്കുകയായിരുന്നു. 2014, 15 സീസണുകളില്‍ രാജസ്ഥാന്റെ താരമായിരുന്നു അദ്ദേഹം.

എംഎസ് ധോണി

എംഎസ് ധോണി

ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത് പഴയ ക്യാപ്റ്റനായ എംഎസ് ധോണി തന്നെയാണ്. 2015ല്‍ രണ്ടു വര്‍ഷത്തേക്ക് ചെന്നൈയെ ഐപിഎല്ലില്‍ നിന്നും വിലക്കുന്നതു വരെ ചെന്നൈയുടെ എല്ലാമായിരുന്നു ധോണി.
വിലക്ക് കഴിഞ്ഞ് ഇത്തവണ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയപ്പോള്‍ ധോണിയെതിരികെ കൊണ്ടുവരാന്‍ ചെന്നൈക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ധോണിയെക്കൂടാതെ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ഫഫ് ഡു പ്ലെസി എന്നിവരെയും ചെന്നൈ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ടീമിനെ നിരവധി കിരീട വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലി തന്നെയാണ് പുതിയ സീസണിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ 10 സീസണിലും കിരീടം നേടാന്‍ കഴിയാതിരുന്ന ബാംഗ്ലൂരിനെ ഇത്തവണ ചാംപ്യന്‍ പട്ടത്തിലേക്ക് നയിക്കാനുറച്ചാണ് കോലി ഇറങ്ങുക.
മുന്‍ സീസണിലേതു പോലെ തന്നെ ശക്തമായ ബാറ്റിങ് നിര തന്നെയാണ് ബാംഗ്ലൂരിന്റെ ഏറ്റവും വലിയ കരുത്ത്.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

തമിഴ്‌നാടിനെ നിരവധി നേട്ടങ്ങളിലേക്ക് നയിച്ച വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിനാണ് ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി നറുക്കു വീണത്. ടീം വിട്ട ഗൗതം ഗംഭീറിന്റെ അഭാവം നികത്തുകയെന്നതാവും കാര്‍ത്തികിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
കാര്‍ത്തികിനെ കൂടാതെ റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍ എന്നിവരെയും കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍സി പദവിയിലേക്ക് പരിഗണിച്ചിരുന്നു. പ്രാദേശിക തലത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുള്ള കാര്‍ത്തികിനെ ഒടുവില്‍ ക്യാപ്റ്റനായി ടീം മാനേജ്‌മെന്റ് തിരഞ്ഞെടുക്കുകയായിരുന്നു.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ദിനേഷ് കാര്‍ത്തികിനെപ്പോലെ മറ്റൊരു ക്യാപ്റ്റന്‍ അരങ്ങേറ്റം കൂടിയാണ് പുതിയ സീസണ്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ഇത്തവണ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ്. ഏറെ വൈകിയാണ് പഞ്ചാബും തങ്ങളുടെ ക്യാപ്റ്റനെ തീരുമാനിച്ചത്. യുവരാജ് സിങ്, ക്രിസ് ഗെയ്ല്‍ എന്നിവരെയെല്ലാം ക്യാപ്റ്റന്റെ റോളിലേക്ക് പരിഗണിച്ചിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തമിഴ്‌നാടിനെ നിരവധി മല്‍സരങ്ങളില്‍ നയിച്ചതിന്റെ അനുഭവസമ്പത്ത് അശ്വിനെ ക്യാപ്റ്റനാക്കാന്‍ പഞ്ചാബിനെ പ്രേരിപ്പിക്കുകയായിരുന്നു.

ഐപിഎല്‍: ഇപ്പോള്‍ പേരില്ല, പക്ഷെ കഴിഞ്ഞാല്‍ പേരെടുക്കും!! ഇവരെ കരുതിയിരിക്കുക...

ഇനിയെല്ലാം 'ഗംഭീര'മാവും... ഡെവിള്‍സ് പ്രതീക്ഷയില്‍, ക്യാപ്റ്റന്‍ ഗംഭീര്‍ തന്നെ

ഐപിഎല്‍: ഇതാണ് കളി... അവസാന പന്ത് വരെ സസ്‌പെന്‍സ്!! 'ചേസിങ് തമ്പുരാനായി' രോഹിത്

Story first published: Thursday, March 8, 2018, 9:23 [IST]
Other articles published on Mar 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍