വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളി കഴിയട്ടെ, അവനെ പാഠം പഠിപ്പിക്കുമെന്നു രോഹിത് പറഞ്ഞു! രഹാനെയുടെ വെളിപ്പെടുത്തല്‍

ഗാബ ടെസ്റ്റിനെക്കുറിച്ചായിരുന്നു ഇത്

ഇന്ത്യന്‍ ക്രിക്കറ്റിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഓസ്‌ട്രേലിയക്കെതിരേ ഗാബയില്‍ നേടിയ ചരിത്ര ടെസ്റ്റ് വിജയം. 2020-21ലെ ഓസീസ് പര്യടനത്തിലായിരുന്നു ഓസീസിന്റെ പൊന്നാപുരം കോട്ടയെന്നു വിശേഷിപ്പിച്ചിരുന്ന ഗാബയില്‍ ഇന്ത്യന്‍ വിജയപതാക പാറിയത്. ഫൈനലിനു തുല്യയായ ഗാബയിലെ അവസാന ടെസ്റ്റില്‍ തകര്‍പ്പന്‍ റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യന്‍ വിജയം.

ക്രിക്കറ്റിലും ഗിന്നസ് ലോക റെക്കോര്‍ഡ്, ഇന്ത്യയുടെ മൂന്നു പേരുണ്ട്!ക്രിക്കറ്റിലും ഗിന്നസ് ലോക റെക്കോര്‍ഡ്, ഇന്ത്യയുടെ മൂന്നു പേരുണ്ട്!

1

ഇതുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുകയാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ നീരജ് പാണ്ഡെ. ഈ ഡോക്യുമെന്ററിയില്‍ അന്നു ടീമിലുണ്ടായിരുന്നവരെല്ലാം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഗാബ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനെയുടെ ചില രസകമായ വെളിപ്പെടുത്തലുകളും ഇതിലുള്‍പ്പെട്ടിരിക്കുന്നു. ശര്‍ദ്ദുല്‍ ടാക്കൂര്‍ അശ്രദ്ധമായ ഷോട്ട് കളിച്ച് പുറത്തായ ശേഷം രോഹിത് ശര്‍മ രോഷത്തോടെ പറഞ്ഞ കാര്യങ്ങളാണ് രഹാനെ തുറന്നു പറഞ്ഞിട്ടുള്ളത്.

2

വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായ ശേഷമായിരുന്നു ശര്‍ദ്ദുല്‍ ടാക്കൂര്‍ ക്രീസിലേക്കു വന്നത്. അപ്പോള്‍ രോഹിത് അവനോടു പറഞ്ഞു- ഇതു ഹീറേയാവാനുള്ള നിന്റെ അവസരമാണ്. പക്ഷെ അശ്രദ്ധമായ ഷോട്ട് കളിച്ച് ശര്‍ദ്ദുല്‍ വിക്കറ്റ് നഷ്ടപ്പെടുത്തി ഗ്രൗണ്ട് വിട്ടു. അപ്പോള്‍ എന്റെ അരികിലിരുന്ന രോഹിത്തിനു ദേഷ്യം വന്നു. മല്‍സരമൊന്ന് കഴിഞ്ഞ് നമ്മള്‍ ജയിക്കട്ടെ. ഞാന്‍ അവനെയൊരു പാഠം പഠിപ്പിക്കുമെന്നായിരുന്നു രോഹിത്ത് പറഞ്ഞതെന്നു അജിങ്ക്യ രഹാനെ വ്യക്തമാക്കി.

3

അതേസമയം, ഗാബ ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന വിജയം കൊയ്ത ഇന്ത്യ പരമ്പര 2-1നു സ്വന്തമാക്കിയിരുന്നു. ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളായിരുന്നു ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നീ പ്രമുഖരില്ലാതെ ഇറങ്ങിയാണ് ഗാബ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചുകയറിയത്.

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

4

ശര്‍ദ്ദുല്‍ ടാക്കൂറിന്റെ പുറത്താവലിനെക്കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. ബാറ്റ് ചെയ്യാന്‍ ക്രീസിലത്തിയപ്പോള്‍ ശര്‍ദ്ദുലിന്റെ മനസ്സില്‍ എന്തായിരിക്കുമെന്നു തനിക്കു മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് അശ്വിന്‍ പറഞ്ഞത്. ക്രീസിലേക്ക പോവാന്‍ തയ്യാറെടുക്കവെ ശര്‍ദ്ദുല്‍, ഫിനിഷ് ചെയ്യൂവെന്നായിരുന്നു രോഹിത്തിന്റെ ഉപദേശം. അതു തന്നെയായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. അതുകൊണ്ടു തന്നെ ശര്‍ദ്ദുല്‍ എന്തുകൊണ്ട് അത്തരമൊരു ഷോട്ട് കളിച്ചുവെന്നു തനിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും അശ്വിന്‍ വ്യക്തമാക്കി.

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

5

2011ലെ ലോകകപ്പിന്റെ ഫൈനവില്‍ എംഎസ് ധോണി സിക്‌സറിലൂടെ വിജയറണ്‍സ് കുറിച്ചപ്പോഴുള്ള രവി ഭായിയുടെ (രവി ശാസ്ത്രി) കമന്ററിയായിരിക്കും ശര്‍ദ്ദുല്‍ ടാക്കൂര്‍ ആ സമയത്ത് സങ്കല്‍പ്പിച്ചിരിക്കുക. ഞാനും അങ്ങനെയൊരു സിക്‌സര്‍ പറത്തി ടീമിന്റെ ഹീറോയാവുമെന്നായിരിക്കും ശര്‍ദ്ദുല്‍ മനസ്സില്‍ കണ്ടത്. അതുകൊണ്ടാണ് ശര്‍ദ്ദുല്‍ അങ്ങനെയൊരു ഷോട്ടിനു ആ സമയത്ത് മുതിര്‍ന്നത്. ഷോര്‍ട്ട് സ്‌ക്വയര്‍ ലെഗിലായിരുന്നു അവന്‍ ക്യാച്ച് നല്‍കിയത്. നീ എന്താണ് ചെയ്തതെന്ന ഭാവമായിരുന്നു അപ്പോള്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലെ എല്ലാനവര്‍ക്കുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 19, 2022, 18:55 [IST]
Other articles published on Jun 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X