For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

രണ്ടു ടി20കളാണ് പരമ്പരയിലുള്ളത്

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കു പിന്നാലെ ടീം ഇന്ത്യ വീണ്ടുമൊരു ടി20 പരമ്പരയ്ക്കു കോപ്പ് കൂട്ടുകയാണ്. അയര്‍ലാന്‍ഡുമായി രണ്ടു ടി20കളിലാണ് ഈ മാസം 26, 28 തിയ്യതികളിലായി ഇന്ത്യ കളിക്കുന്നത്. ഐറിഷ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്‍ വിന്നിങ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

മലയാളി താരം സഞ്ജു സാംസണ്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ പരിക്കില്‍ നിന്നും മോചിതനായ സൂര്യകുമാര്‍ യാദവും ടീമിലേക്കു തിരികെയെത്തിയിട്ടുണ്ട്. രാഹുല്‍ ത്രിപാഠിയാണ് ടീമിലെ ഏക പുതുമുഖം. പരമ്പരയിലെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നോക്കാം.

 ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് (ഓപ്പണര്‍മാര്‍)

ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് (ഓപ്പണര്‍മാര്‍)

സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്ന ഇഷാന്‍ കിഷന്‍- റുതുരാജ് ഗെയ്ക്വാദ് സഖ്യം തന്നെയായിരിക്കും അയര്‍ലാന്‍ഡിനെതിരേയും ഓപ്പണ്‍ ചെയ്യുക. ഇന്ത്യ ആദ്യമായി പരീക്ഷിച്ച ഓപ്പണിങ് ജോടികളായ ഇഷാനും റുതുരാജും സൗത്താഫ്രിക്കയ്‌ക്കെതിരേ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

2

ഇതുവരെ നടന്ന മൂന്നു ടി20കളില്‍ രണ്ടിലും ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ സഖ്യത്തിനായിരുന്നു. ആദ്യ കളിയില്‍ 57ഉം മൂന്നാം ടി20യില്‍ 97ഉം റണ്‍സ് ആദ്യ വിക്കറ്റില്‍ ഇഷാനും റുതുരാജും ചേര്‍ന്നെടുത്തിരുന്നു. ഇഷാന്‍ പരമ്പരയില്‍ രണ്ടു ഫിഫ്റ്റികള്‍ സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു. റുതുരാജാവട്ടെ കന്നി ഫിഫ്റ്റി മൂന്നാം ടി20യില്‍ കുറിക്കുകയും ചെയ്തു.

T20 World cup 2022: ബാറ്റിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍ 3 പേര്‍, കൂട്ടത്തില്‍ സഞ്ജുവും

സഞ്ജു, സൂര്യ, ഹാര്‍ദിക് (ക്യാപ്റ്റന്‍)

സഞ്ജു, സൂര്യ, ഹാര്‍ദിക് (ക്യാപ്റ്റന്‍)

വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ പുതിയൊരാളെ അയര്‍ലാന്‍ഡിനെതിരേ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കാണാന്‍ സാധിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ഈ റോളില്‍ ഇറങ്ങാനാണ് കൂടുതല്‍ സാധ്യത. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം നമ്പറില്‍ ഇറങ്ങി 500നടുത്ത് റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.

4

പുതുമുഖ ബാറ്റര്‍ രാഹുല്‍ ത്രിപാഠിയാണ് മൂന്നാം നമ്പറിലേക്കു സഞ്ജുവിന് ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ള താരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തിനു ആദ്യമായി ദേശീയ ടീമിലേക്കു വഴി തുറന്നത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ത്രിപാഠിക്കു പകരം സഞ്ജു തന്നെയായിരിക്കും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക.

IND vs SA: സഞ്ജൂ, ഇത് അവസാന അവസരമെന്ന് കരുതി കളിക്കൂ! സോഷ്യല്‍ മീഡിയ പറയുന്നു

5

നാലാമനായി വിശ്വസ്തനായ സൂര്യകുമാര്‍ യാദവുള്ളപ്പോള്‍ മറ്റാരും ഈ പൊസിഷന്‍ സ്വപ്‌നം കാണാന്‍ നില്‍ക്കേണ്ട. മികച്ച ഫോമിലുള്ള സൂര്യക്കു ടീമിനെ ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റാനുള്ള മിടുക്കുണ്ട്. മികച്ച ഫിനിഷര്‍മാര്‍ ടീമിലുള്ളതിനാല്‍ സൂര്യക്കു ഈ റോള്‍ ഏറ്റെടുക്കേണ്ടി വരില്ല. എങ്കിലും ആവശ്യമെങ്കില്‍ ഫിനിഷറായും കസറാന്‍ താരത്തിനു സാധിക്കും.

6

സൂര്യക്കു ശേഷം അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്നത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. നിലവില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു മല്‍സരങ്ങളില്‍ ഫിനിഷറായി അദ്ദേഹം കസറിയിരുന്നു. അയര്‍ലാന്‍ഡിനെതിരേയും ഫിനിഷറുടെ റോള്‍ തന്നെയാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത്.

ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍

ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍

ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം മറ്റൊരു സൂപ്പര്‍ ഫിനിഷറും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തികായിരിക്കും ഇറങ്ങുന്നത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പിങ് റോളും ഡികെയ്ക്കു തന്നെയാരിക്കും. സഞ്ജു സാംസണും ഇഷാന്‍ കിഷനും സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും കളിക്കുന്നത്.
കാര്‍ത്തിനു പിന്നാലെ ഏഴാം നമ്പറിലെത്തുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. ബൗളിങിനൊപ്പം ബാറ്റിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ അക്ഷറിനു മുന്‍തൂക്കവും ലഭിക്കും.

ചാഹല്‍, ഭുവനേശ്വര്‍, ഹര്‍ഷല്‍, ഉമ്രാന്‍/അര്‍ഷ്ദീപ്

ചാഹല്‍, ഭുവനേശ്വര്‍, ഹര്‍ഷല്‍, ഉമ്രാന്‍/അര്‍ഷ്ദീപ്

എട്ടാം നമ്പര്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ യുസ്വേന്ദ്ര ചാഹലിനായിരിക്കും. യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയും സംഘത്തിലുണ്ടെങ്കിലും ചാഹലായിരിക്കും പ്ലെയിങ് ഇലവനിലേക്കു വരുന്നത്. അക്ഷര്‍ പട്ടേലിനു ഇന്ത്യ വിശ്രമം നല്‍കിയാല്‍ മാത്രമേ ബിഷ്‌നോയ്ക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.

9

പേസ് ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക വൈസ് ക്യാപ്റ്റന്‍ കൂടിയായ ഭുവനേശ്വര്‍ കുമാറായിരിക്കും. സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ഭുവി ഉജ്ജ്വലമായി ബൗള്‍ ചെയ്യുന്നുണ്ട്. ഹര്‍ഷല്‍ പട്ടേലായിരിക്കും ടീമിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍. ആവേശ് ഖാനെ മറികടന്നാണ് ഹര്‍ഷല്‍ ടീമിലെത്തുക.
മൂന്നാമത്തെ പേസറുടെ കാര്യത്തില്‍ സംശയമുണ്ട്. പുതുമുഖങ്ങളായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരിലൊരാള്‍ക്കാവും നറുക്കുവീഴുന്നത്. അയര്‍ലാന്‍ഡിലെ വേഗമേറിയ പിച്ചില്‍ അദ്ഭുതങ്ങള്‍ കാണിക്കാന്‍ ഉമ്രാന് കഴിഞ്ഞേക്കും. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഉമ്രാനും അര്‍ഷ്ദീപും ഇന്ത്യന്‍ സംഘത്തിലുണ്ടെങ്കിലും അരങ്ങേറാന്‍ ഇനിയും അവസരം ലഭിച്ചില്ല.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്.

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Thursday, June 16, 2022, 14:20 [IST]
Other articles published on Jun 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+