IND vs SA: സഞ്ജൂ, ഇത് അവസാന അവസരമെന്ന് കരുതി കളിക്കൂ! സോഷ്യല്‍ മീഡിയ പറയുന്നു
അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതില്‍ ആരാധകര്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയാകെ സഞ്ജു മയമായിട്ടുണ്ട്. നിരവധി ആരാധകരാണ് അദ്ദേഹത്തെ ടീമിലേക്കു തിരിച്ചുവിളിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുന്നത്. ഒപ്പം ഈ അവസരം ശരിക്കും വിനിയോഗിക്കാനും അവര്‍ ആവശ്യപ്പെടുന്നു.

ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി രണ്ടാംനിര സംഘത്തെയാണ് അയര്‍ലാന്‍ഡിലേക്കു ഇന്ത്യ അയക്കുന്നത്. സഞ്ജുവിനെക്കൂടാതെ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് ടീമിലേക്കു തിരിച്ചുവരവ് നടത്തിയിരിക്കുന്ന മറ്റൊരാള്‍. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കുന്നില്ല.

അയര്‍ലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതില്‍ സഞ്ജു സാംസണിനെ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുകയാണ്. അയര്‍ലാന്‍ഡില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി അതു വഴി ലോകകപ്പ് ടീമിലുമെത്താന്‍ കഴിയട്ടെയെന്നു ആശംസിക്കുകയാണെന്നും സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രിയപ്പെട്ട ബിസിസിഐ, സഞ്ജു സാംസണിനു തുടര്‍ച്ചയായ മൂന്നു പരമ്പരകളില്‍ കളിക്കാന്‍ അവസരം നല്‍കൂ. തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കുകയാണെങ്കില്‍ അദ്ദേഹം ഇന്ത്യന്‍ ഇലവനില്‍ സ്ഥാനമുറപ്പിക്കുമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഡ്രൈവര്‍ മുതല്‍ ഗായകന്‍ വരെ!- വിരമിക്കലിനു ശേഷം വഴിമുട്ടിയവരെ അറിയാം

അവസാനം, എന്റെയാള്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ അവസരം നന്നായി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പ് വരുത്തൂ സഞ്ജു സാംസണ്‍. ഞങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും നിങ്ങളോടൊപ്പമുണ്ടെന്നായിരുന്നു ഒരു പ്രതികരണം.
അര്‍ഹിച്ച രണ്ടു പേര്‍ക്ക് അവസാനം അവസരം ലഭിച്ചരിക്കുകയാണ്. സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി എന്നിവരാണിത്. പക്ഷെ പൃഥ്വി ഷായെ ഇപ്പോഴും മിസ് ചെയ്യുന്നുവെന്നു ഒരു യൂസര്‍ കുറിച്ചു.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സഞ്ജു സാംസണും രാഹുല്‍ ത്രീപാഠിയും ഒടുവില്‍ ടീമിലെത്തിയിരിക്കുകയാണ്. വളരെ നല്ല തീരുമാനമാണിത് ബിസിസിഐ എന്നായിരുന്നു ഒരു ട്വീറ്റ്.
ഒരു താരത്തിനു ടീമില്‍ നിന്നും പിന്തുണ ആവശ്യമാണ്. സ്ഥിരമായി ടീമിന് അകത്തും പുറത്തുമായി തുടരുമ്പോള്‍ ഒരാള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ല. ഒരുപാട് പരാജയങ്ങള്‍ക്കൊടുവിലാണ് രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരൊക്കെ മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ തുടങ്ങിയത്. അവര്‍ക്കു ലഭിച്ചതു പോലെ സഞ്ജു സാംസണിനും അവസരം ലഭിക്കേണ്ടതുണ്ടെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

സാംസണ്‍, ത്രിപാഠി, ദീപക് ഹൂഡ. ഈ എസ്ടിഡി (STD) ഏത് എതിരാളികള്‍ക്കും അപകടം വിതയ്ക്കുമെന്ന് ഒരു യൂസര്‍ കുറിച്ചു.
അഭിനന്ദനങ്ങള്‍. ഞാന്‍ സഞ്ജു സാംസണിന്റെ കടുത്ത ആരാധകനാണ്. സഞ്ജു, രാഹുല്‍ ത്രിപാഠി നിങ്ങള്‍ രണ്ടു പേര്‍ക്കും കളിക്കാന്‍ അവസരം ലഭിക്കട്ടെയെന്നു പ്രതീക്ഷിക്കുന്നു. കൂടാതെ ഉമ്രാന്‍ മാലിക്കിനും അവസരം ലഭിക്കട്ടെയെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

നീല ജഴ്‌സിയില്‍ ആരാണ് തിരിച്ചെത്തിയിരിക്കുന്നതെന്നു നോക്കൂ. നമ്മുടെ സ്വന്തം സഞ്ജു ചേട്ടന്‍ തിരിച്ചെത്തിയിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
അവന്‍ തിരിച്ചുവന്നിരിക്കുന്നു, സഞ്ജു സാംസണ്‍. ആളുകളെ ധൈര്യമായിരിക്കൂ, സഞ്ജു ചേട്ടന്‍ ടീമിലെത്തിയിരിക്കുകയാണ് എന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications