വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

LLC: എറിഞ്ഞുവീഴ്ത്തി പങ്കജ്, തല്ലിത്തകര്‍ത്ത് പഠാന്‍ ബ്രദേഴ്‌സ്, ഇന്ത്യ മഹാരാജാസിന് ജയം

പങ്കജ് സിങ്ങിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും തന്‍മയ് ശ്രീവാസ്തവയുടെയും (54) യൂസുഫ് പഠാന്റെയും (50) ഫിഫ്റ്റിയുമാണ് മഹാരാജാസിന് ഗംഭീര ജയം സമ്മാനിച്ചത്

1

കൊല്‍ക്കത്ത: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിലെ സ്‌പെഷ്യല്‍ മത്സരത്തില്‍ ലോക ജയ്ന്റ്‌സിനെ തകര്‍ത്ത് ഇന്ത്യ മഹാരാജാസ്. ആറ് വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ലോക ജയ്ന്റ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ മഹാരാജാസ് 8 പന്തും 6 വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പങ്കജ് സിങ്ങിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും തന്‍മയ് ശ്രീവാസ്തവയുടെയും (54) യൂസുഫ് പഠാന്റെയും (50) ഫിഫ്റ്റിയുമാണ് മഹാരാജാസിന് ഗംഭീര ജയം സമ്മാനിച്ചത്.

ടോസ് നേടിയ വേള്‍ഡ് ജയ്ന്റ്‌സ് നായകന്‍ ജാക്‌സ് കാലിസ് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഓപ്പണിങ്ങില്‍ കെവിന്‍ ഒബ്രിയാനും (52) ഹാമില്‍ട്ടന്‍ മസാകഡ്‌സയും (18) ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. 15 പന്തില്‍ നാല് ഫോറടക്കം നേടി മുന്നേറിയ മസാകഡ്‌സയെ പുറത്താക്കി പങ്കജ് സിങ്ങാണ് ഇന്ത്യക്ക് ആദ്യത്തെ വിക്കറ്റ് നേടിക്കൊടുത്തതത്. ഒരു വശത്ത് തല്ലിത്തകര്‍ത്ത ഒബ്രിയാന്‍ 31 പന്തില്‍ 9 ഫോറും 1 സിക്‌സും നേടി നില്‍ക്കവെ ജോഗീന്ദര്‍ ശര്‍മ മടക്കി ടിക്കറ്റ് നല്‍കി.

T20 World Cup: ജഡേജയേക്കാള്‍ പിന്നിലല്ല, ഒപ്പമാണ് അക്ഷര്‍, ഈ മൂന്ന് കാരണങ്ങള്‍ തെളിവ്T20 World Cup: ജഡേജയേക്കാള്‍ പിന്നിലല്ല, ഒപ്പമാണ് അക്ഷര്‍, ഈ മൂന്ന് കാരണങ്ങള്‍ തെളിവ്

1

ക്യാപ്റ്റന്‍ ജാക്‌സ് കാലിസിനെ (14 പന്തില്‍ 12) ഹര്‍ഭജന്‍ സിങ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ദിനേഷ് രാംദിന്‍ (29 പന്തില്‍ 42*) ഒരുവശത്ത് തല്ലിത്തകര്‍ത്തു. 5 ഫോറും 1 സിക്‌സുമാണ് താരം പറത്തിയത്. തിസാര പേരേര 16 പന്തില്‍ 1 ഫോറും 2 സിക്‌സുമടക്കം 23 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് കൈഫ് പുറത്താക്കി. വേള്‍ഡ് ജയ്ന്റ്‌സിന്റെ മധ്യനിരയെ പങ്കജ് സിങ്ങാണ് തകര്‍ത്തത്. തതന്‍ഡ തൈബുവിനെ (7) എല്‍ബിയില്‍ കുടുക്കിയ പങ്കജ് സിങ് റോമേഷ് കാലുവിത്തരണയെ (2) ഹര്‍ഭജന്‍ സിങ്ങിന്റെ കൈയിലെത്തിച്ചു. ടിം ബ്രസ്‌നനെയും (0) ഹര്‍ഭജന്റെ കൈയിലെത്തിച്ച പങ്കജ് ഡാനിയല്‍ വെട്ടോറിയെ (0) ക്ലീന്‍ബൗള്‍ഡാക്കി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

2

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയാണ് പങ്കജ് സിങ്ങിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഹര്‍ഭജന്‍, ജോഗീന്ദര്‍ ശര്‍മ, മുഹമ്മദ് കൈഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എസ് ശ്രീശാന്ത് തല്ലുകൊള്ളിയായി. 3 ഓവറില്‍ 46 റണ്‍സ് വഴങ്ങിയ മലയാളി പേസര്‍ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇന്ത്യ മഹാരാജാസില്‍ ഏറ്റവും മോശം ബൗളിങ് പ്രകടനം നടത്തിയത് ശ്രീയായിരുന്നു.

3

171 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഇന്ത്യ മഹാരാജാസിന് തുടക്കത്തിലേ തന്നെ സ്റ്റാര്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ നഷ്ടമായി. 5 പന്തില്‍ 1 ഫോറടക്കം 4 റണ്‍സ് നേടിയ സെവാഗിനെ ഫിഡല്‍ എഡ്വാര്‍ഡ്‌സാണ് പുറത്താക്കിയത്. നിലയുറപ്പിച്ച് വരികയായിരുന്ന പാര്‍ഥിവ് പട്ടേലിനെ (14 പന്തില്‍ 18) ടിം ബ്രെസ്‌നനും പുറത്താക്കി. 2 ഫോറും 1 സിക്‌സുമാണ് പാര്‍ഥിവ് പറത്തിയത്.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

4

മുഹമ്മദ് കൈഫിനെയും (11) നിലയുറപ്പിക്കും മുമ്പെ ബ്രസ്‌നന്‍ മടക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ തന്‍മെയ് ശ്രീവാസ്തവ-യൂസുഫ് പഠാന്‍ കൂട്ടുകെട്ട് ഇന്ത്യന്‍ മഹാരാജാസിനെ മുന്നോട്ട് നയിച്ചു. 39 പന്തില്‍ 8 ഫോറും 1 സിക്‌സുമടക്കം 54 റണ്‍സ് നേടിയ ശ്രീവാസ്തവയെ ബ്രസ്‌നന്‍ പുറത്താക്കുമ്പോള്‍ 17.1 ഓവറില്‍ നാല് വിക്കറ്റിന് 153 എന്ന നിലയിലായിരുന്നു മഹാരാജാസ്. യൂസുഫ് 35 പന്തില്‍ 5 ഫോറും 2 സിക്‌സുമടക്കം 50 റണ്‍സുമായി പുറത്താവാതെ നിന്നു. ഇര്‍ഫാന്‍ പഠാന്‍ 9 പന്തില്‍ 3 സിക്‌സടക്കം 20 റണ്‍സ് നേടിയതോടെ എട്ട് പന്തും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

Story first published: Friday, September 16, 2022, 23:26 [IST]
Other articles published on Sep 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X