വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ്: ക്യാച്ച് കൈവിട്ട് പന്ത്, ധോണിക്കായി ആര്‍പ്പുവിളി... നിയന്ത്രണം വിട്ട് കോലി

കാണികളുടെ പെരുമാറ്റത്തില്‍ കോലി അസംതൃപ്തനായിരുന്നു

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മല്‍സരത്തിനിടെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്യാച്ച് നഷ്ടപ്പെടുത്തിയത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇതേ തുടര്‍ന്നു അവര്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പേര് ആര്‍പ്പു വിളിക്കുകയും ചെയ്തിരുന്നു. കാണികളുടെ ഈ പ്രതികരണം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കുപിതനാക്കുകയും ചെയ്തിരുന്നു.

ഇന്ത്യ vs വിന്‍ഡീസ്: തോല്‍വിക്കു ഒന്നല്ല, കാരണങ്ങള്‍ രണ്ട്... ചൂണ്ടിക്കാട്ടി കോലി, ടീമിന് വിമര്‍ശനംഇന്ത്യ vs വിന്‍ഡീസ്: തോല്‍വിക്കു ഒന്നല്ല, കാരണങ്ങള്‍ രണ്ട്... ചൂണ്ടിക്കാട്ടി കോലി, ടീമിന് വിമര്‍ശനം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ എട്ടു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഇന്ത്യയേറ്റുവാങ്ങിയത്. ഫീല്‍ഡിങിലെയും ഫിനിഷിങിലെയും പിഴുവകളാണ് ഇന്ത്യയുടെ പരാജയത്തിനു കാരണമെന്നു മല്‍സരശേഷം കോലി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

പന്തിനു കഷ്ടകാലം തുടരുന്നു

പന്തിനു കഷ്ടകാലം തുടരുന്നു

ധോണിയുടെ പിന്‍ഗാമിയായി ടീമിലെത്തിയ പന്ത് ഇതിനൊത്ത പ്രകടനം നടത്താനാവാതെ പാടുപെടുന്നതാണ് കഴിഞ്ഞ പരമ്പരകളിലെല്ലാം കണ്ടത്. ലോകകപ്പിനു ശേഷം ടീമില്‍ നിന്നും ധോണി മാറി നില്‍ക്കുന്നതിനാല്‍ പന്ത് തന്നെയായിരുന്നു സ്ഥിരം വിക്കറ്റ് കീപ്പര്‍.
വിക്കറ്റ് കീപ്പിങില്‍ പിഴവുകള്‍ വരുത്തുന്നത് തിരുവനന്തപുരത്തു നടന്ന ടി20യിലും പന്ത് ആവര്‍ത്തിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ ഓവറിലായിരുന്നു അനായാസം ക്യാച്ച് ചെയ്യേണ്ടിയിരുന്ന ബോള്‍ പന്ത് നിലത്തിട്ടത്. ഇതു കാണികളെ രോഷാകുലരാക്കുകയും തുടര്‍ന്ന് അവര്‍ ധോണിയുടെ പേര് ഉറക്കെ വിളിക്കുകയുമായിരുന്നു.

രോഷം പ്രകടിപ്പിച്ച് കോലി

രോഷം പ്രകടിപ്പിച്ച് കോലി

കളിയുടെ അഞ്ചാം ഓവറിലായിരുന്നു കാണികള്‍ ധോണിയുടെ പേര് ആര്‍പ്പുവിളിച്ചത്. ഇതു ബൗണ്ടറി ലൈനിന് ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിയെ കുപിതനാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗാലറിക്കു നേരെ തിരിഞ്ഞ് കാണികളോട് എന്തിനാണ് ഇങ്ങനെ വിളിക്കുന്നതെന്നു കോലി ചോദിക്കുന്നതും കണ്ടിരുന്നു.
മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ അനായാസ ക്യാച്ചായിരുന്നു പന്ത് കൈവിട്ടത്. ബാറ്റില്‍ തട്ടിത്തെറിച്ച ബോള്‍ പന്തിന് അനായാസം പിടിയിലാക്കാവുന്നതായിരുന്നു. ഡൈവ് ചെയ്ത പന്ത് ബോള്‍ കൈയ്ക്കുള്ളിലാക്കിയെങ്കിലും ഗ്രൗണ്ടിലേക്കു വീഴുന്നതിനിടെ വഴുതിപ്പോവുകയായിരുന്നു. ആദ്യ ബ്രേക്ക്ത്രൂവിനു വേണ്ടി ഇന്ത്യ കാത്തിരിക്കുന്നതിനിടെയായിരുന്നു പന്തിന്റെ ഈ ഗുരുതര പിഴവ്.

ധോണിയുടെ പേര് വിളിക്കരുത്

ധോണിയുടെ പേര് വിളിക്കരുത്

പന്തിന്റെ കഴിവില്‍ ഞങ്ങള്‍ക്കെല്ലാം വിശ്വാസമുണ്ട്. പന്തിനു മാത്രമല്ല ടീമിലെ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വം തന്നെയാണുള്ളത്. പന്ത് അവസരം നഷ്ടപ്പെടുത്തിയാല്‍ സ്റ്റേഡിയത്തിലെ കാണികള്‍ ധോണിയുടെ പേര് ആര്‍പ്പു വിളിക്കുന്നത് ശരിയല്ല. ഇത് അപമാനിക്കുന്നതിനു തുല്യമാണ്. ഇങ്ങനെ സംഭവിക്കാന്‍ ഒരു താരവും ആഗ്രഹിക്കില്ല.
സ്വന്തം രാജ്യത്തു കളിക്കുമ്പോള്‍ തീര്‍ച്ചയായും പിന്തുണയാണ് ഓരോ താരവും പ്രതീക്ഷിക്കുന്നത്. മറിച്ച് എന്ത് പിഴവാണ് ആ താരത്തിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നു ചിന്തിക്കുകയല്ല കാണികള്‍ ചെയ്യേണ്ടത്. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവാന്‍ ആരും ആഗ്രഹിക്കുകയില്ലെന്നും കോലി വിശദമാക്കി.

Story first published: Monday, December 9, 2019, 10:20 [IST]
Other articles published on Dec 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X