വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2022:ശ്രേയസ് അയ്യര്‍ അഹമ്മദാബാദിലേക്കല്ല, നോട്ടമിടുന്നത് കെകെആര്‍, ഓഫര്‍ നായകസ്ഥാനം

ഡല്‍ഹിയെ ഒരു തവണ പ്ലേ ഓഫിലും ഫൈനലിലും എത്തിക്കാന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ട്

1
KKR interested to rope in Shreyas Iyer as captaincy option | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇതിനോടകം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ടുകഴിഞ്ഞു. നിലവിലെ എട്ട് ടീമുകളില്‍ നാല് ടീമുകളാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,ഡല്‍ഹി ക്യാപിറ്റല്‍സ്,കെകെആര്‍ ടീമുകളാണ് എന്നിവരാണ് ആ ടീമുകള്‍.

ആര്‍സിബി,സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്,രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്. പുതിയതായി അഹമ്മദാബാദ്,ലഖ്‌നൗ ടീമുകള്‍ക്കൂടി ഈ വര്‍ഷം എത്തുന്നുണ്ട്. ഇവര്‍ മൂന്ന് താരങ്ങളെ വീതം താരലേലത്തിന് മുന്നോടിയായി സ്വന്തമാക്കും. ഇത്തവണ മെഗാ താരലേലം താരസമ്പന്നമാണെന്നതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലെ പ്രമുഖന്മാരിലൊരാളാണ് ശ്രേയസ് അയ്യര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ശ്രേയസിനെ ടീം കൈവിടുകയായിരുന്നു. അവസാന സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ആദ്യ പാദത്തില്‍ നിന്ന് ശ്രേയസിന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇതോടെ പകരം നായകസ്ഥാനത്തേക്കെത്തിയത് റിഷഭ് പന്താണ്. പന്തില്‍ ഡല്‍ഹി മാനേജ്‌മെന്റ് കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചപ്പോള്‍ ശ്രേയസ് പടിക്ക് പുറത്തായി.

1

രണ്ട് സീസണില്‍ ഡല്‍ഹിയെ നയിച്ച ശ്രേയസ് ഒരു തവണ പ്ലേ ഓഫിലും ഫൈനലിലും ടീമിനെ എത്തിച്ചിരുന്നു. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമായി ശ്രേയസ് അയ്യര്‍ ധാരണയിലെത്തിയെന്നായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസ് അയ്യര്‍ കെകെആറിലേക്കെത്തുമെന്നാണ് വിവരം.
കൊല്‍ക്കത്ത നായകസ്ഥാനത്തേക്ക് ശ്രേയസിനെ പരിഗണിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ കെകെആര്‍ നിലനിര്‍ത്തിയത് ആന്‍ഡ്രേ റസല്‍,സുനില്‍ നരെയ്ന്‍,വെങ്കടേഷ് അയ്യര്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ്. ഇവരില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന ആരുമില്ല. അതുകൊണ്ട് തന്നെ ശ്രേയസിനെ കൊണ്ടുവരാനാണ് കെകെആര്‍ മാനേജ്‌മെന്റ് ആലോചിക്കുന്നത്.

ഇന്ത്യന്‍ ടീമിലും സജീവമായിട്ടുള്ള താരമാണ് ശ്രേയസ് അയ്യര്‍. മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കപ്പെടുന്ന താരത്തിന് ഐപിഎല്ലിലും മികച്ച റെക്കോഡ് അവകാശപ്പെടാനാവും. 27കാരനായ താരം 87 മത്സരത്തില്‍ നിന്ന് 31.67 ശരാശരിയില്‍ 2375 റണ്‍സാണ് നേടിയിട്ടുള്ളത്. 125 ആണ് സ്‌ട്രൈക്കറേറ്റ്. അവസാന സീസണില്‍ എട്ട് മത്സരത്തില്‍ നിന്ന് 35 ശരാശരിയില്‍ 175 റണ്‍സാണ് ശ്രേയസ് നേടിയത്. 16 അര്‍ധ സെഞ്ച്വറിയും ഐപിഎല്ലില്‍ താരം നേടിയിട്ടുണ്ട്.

1

ഇന്ത്യയുടെ ഭാവി നായകനായിവരെ പരിഗണിക്കപ്പെടുന്നവരിലൊരാളാണ് ശ്രേയസ്. പുതിയൊരു ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് ടീമിനെ മികച്ച നിലയിലേക്കെത്തിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. എന്നാല്‍ കെകെആര്‍ പോലൊരു ടീമിനെ നയിക്കുന്നത് ശ്രേയസിനും കരിയറില്‍ ഗുണം ചെയ്‌തേക്കും. രണ്ട് തവണ ഐപിഎല്‍ ജേതാക്കളായിട്ടുള്ള കെകെആര്‍ അവസാന സീസണില്‍ ഫൈനലിലും കളിച്ചിരുന്നു. ശ്രേയസ് ഇതിനോടകം തന്റെ നായക മികവ് തെളിയിച്ചിട്ടുള്ളതിനാല്‍ കെകെആറിനും താരത്തെ വിശ്വസിക്കാം.

പുതിയതായി എത്തുന്ന അഹമ്മാദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഹര്‍ദിക് പാണ്ഡ്യ എത്തുമെന്നാണ് ലഭിക്കുന്ന സൂചന. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹര്‍ദിക് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തിവരികയായിരുന്നു.
നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഹര്‍ദിക് ഐപിഎല്ലില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ഇതുവരെ ഐപിഎല്ലില്‍ ഹര്‍ദിക്കിന് നായകസ്ഥാനം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നായകനായുള്ള അദ്ദേഹത്തിന്റെ പ്രകടനം കണ്ടറിയാം. അഹമ്മദാബാദിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയെത്തുമ്പോള്‍ 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത പരിശീലകനായ ഗാരി കേഴ്‌സ്റ്റന്‍ ഉപദേഷ്ടാവിന്റെ റോളിലുമെത്തും.

Story first published: Tuesday, January 11, 2022, 9:41 [IST]
Other articles published on Jan 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X