Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ക്യാപ്റ്റന്‍സിയില്‍ ഗംഭീറിനും താഴെ കോലി!! ബെസ്റ്റ് 7 നായകര്‍, ചോപ്രയുടെ റാങ്കിങ് ഇങ്ങനെ

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏഴു ക്യാപ്റ്റന്‍മാര്‍ക്കു റാങ്കിങ് നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ക്രെക്‌സിന്റെ (Crex) ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ സംസാസാരിക്കവെയാണ് ഏഴു മുന്‍ നായകരുടെ പേര് നല്‍കിയപ്പോള്‍ അവരില്‍ നിന്നും ഒന്നു മുതല്‍ ഏഴ് വരെ ആരെല്ലാമാണെന്നു ചോപ്ര റാങ്കിങ് നല്‍കിയത്.

അദ്ദേഹത്തിന്റെ റാങ്കിങ് പ്രകാരം ഏറ്റവും മികച്ച ഐപിഎല്‍ ക്യാപ്റ്റന്‍ ആരാണെന്നും ഏഴാമത്തെയും അവസാനത്തെയും സ്ഥാനത്ത് ആരാണുള്ളതെന്നും നമുക്കു പരിശോധിക്കാം.

VIRAT KOHLI

റാങ്കിങില്‍ ഏറ്റവും കേമനാര്?

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിയുടെ പേരാണ് ആകാശ് ചോപ്രയ്ക്കു ആദ്യ നല്‍കിയത്. പക്ഷെ കോലിക്കു അദ്ദേഹം നല്‍കിയ റാങ്കാവട്ടെ ഏറ്റവും പിറകിലുമാണ് (7).

ഒരു ഐപിഎല്‍ ട്രോഫി പോലും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ക്യാപ്റ്റന്‍ കൂടിയാണ്് ഇതിഹാസ ബാറ്റര്‍. 143 മല്‍സരങ്ങളില്‍ അദ്ദേഹം ആര്‍സിബിയെ നയിച്ചിട്ടുണ്ട്. ഇതില്‍ ജയിക്കാനായത് 66 കളികളുമാണ്, 2016ല്‍ ആര്‍സിബിയെ റണ്ണറപ്പാക്കാന്‍ കഴിഞ്ഞതാണ് കോലിയുടെ പ്രധാന നേട്ടം.

ശ്രേയസ് അയ്യരായിരുന്നു ലിസ്റ്റിലെ അടുത്തയാള്‍. പഞ്ചാബ് കിങ്‌സിന്റെ നിലവിലെ ക്യാപ്റ്റനായ അദ്ദേഹത്തിനു ചോപ്ര നല്‍തിയ റാങ്ക് നാലാണ്. വിവിധ ടീമുകള്‍ക്കൊപ്പം തിളങ്ങിയ ക്യാപ്റ്റനാണ് ശ്രേയസ്. 87 മല്‍സരങ്ങളില്‍ 48 വിജയങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ചരിത്രത്തിലാദ്യമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫൈനല്‍ കളിച്ചത് 2020ല്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയിലാണ്. 2024ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ശ്രേയസ് നയിച്ച പഞ്ചാബ് റണ്ണറപ്പുമായിരുന്നു.

നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ ഗൗതം ഗംഭീറിനു ചോപ്ര നല്‍കിയത് മൂന്നാം റാങ്കാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ ചാംപ്യന്‍മാരാക്കിയ നായകനാണ് അദ്ദേഹം.

2012, 14 സീസണുകളിലായിരുന്നു ഇത്. 129 മല്‍സരങ്ങളിലാണ് ഗംഭീര്‍ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞത്. ഇവയില്‍ 71 ജയങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ക്കുകയും ചെയ്തു.

ചോപ്രയ്ക്കു നല്‍കിയ ലിസ്റ്റിലെ രണ്ടു വിദേശ ക്യാപ്റ്റന്‍മാര്‍ ഡേവിഡ് വാര്‍ണറും ഷെയ്ന്‍ വോണുമാണ്. വാര്‍ണര്‍ക്കു ആറാം റാങ്ക് ലഭിച്ചപ്പോള്‍ വോണ്‍ അഞ്ചാം റാങ്കിനും അവകാശിയായി.

രണ്ടു പേരും ഐപിഎല്‍ വിന്നിങ് നായകര്‍ കൂടിയാണ്. 2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയികളാക്കിയ ക്യാപ്റ്റമാണ് വോണ്‍.

2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് വാര്‍ണര്‍ ഐപിഎല്‍ കിരീട വിജയം ആഘോഷിച്ചത്. 83 മല്‍സരങ്ങളില്‍ അദ്ദേഹം നായകനായിട്ടുണ്ട്. ഇതില്‍ 40ല്‍ ടീം വിജയവും കൊയ്തു.

ROHIT SHARMA

ഇനി ക്യാപ്റ്റന്‍മാരിലെ ആദ്യ രണ്ടു റാങ്കുകളിലേക്കു വരാം. അഞ്ചു തവണ വീതം ഐപിഎല്‍ ട്രോഫിയുമായി ഒപ്പം നില്‍ക്കുന്ന എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവര്‍ക്കു റാങ്കിങ് നല്‍കുകയെന്ന വലിയ ചാലഞ്ചാണ് ചോപ്രയ്ക്കുണ്ടായിരുന്നത്.

ഇതില്‍ രോഹിത്താണ് നമ്പര്‍ വണ്‍ റാങ്ക്. ധോണി രണ്ടാമനുമായി. 2013 മുതല്‍ 2020 വരെയുള്ള കാലത്താണ് അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍ മുംബൈ്ക്കു രോഹിത് നേടിക്കൊടുത്തത്. മറ്റൊരു ക്യാപ്റ്റനു കീഴിലും മുംബൈ ജേതാക്കളാവുകയും ചെയ്തിട്ടില്ല.

158 മല്‍സരങ്ങളില്‍ 87 ജയങ്ങള്‍ രോഹിത്തിനു കീഴില്‍ മുംബൈ സ്വന്തമാക്കി. ധോണിയാവട്ടെ 235 മല്‍സരങ്ങളില്‍ ക്യാപ്റ്റനായിട്ടുണ്ട്. ഇവയില്‍ 136 വിജയങ്ങള്‍ കുറിക്കുകയും ചെയ്തു.

Story first published: Wednesday, March 18, 2026, 16:33 [IST]
Other articles published on Mar 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+