Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന്റെ 'ഒന്നൊന്നര' അരങ്ങേറ്റം!! എങ്ങനെ മറക്കും ആ ഹീറോസിയം? വീഡിയോ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയിലുള്ള അരങ്ങറ്റത്തിനായി കാത്തിരിക്കുകയാണ് മലയാളികളുടെ അഭിമാന താരവും ടി20 ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം പോലും വേണ്ടെന്നു വച്ചാണ് തന്റെ ആരാധനാ പാത്രമായ എംഎസ് ധോണിക്കൊപ്പം കളിക്കുന്നതായി അദ്ദേഹം ചെന്നൈയിലേക്കു മാറാന്‍ സമ്മതം മൂളിയത്.

ഐപിഎല്ലില്‍ സഞ്ജു കളിക്കാന്‍ പോവുന്ന മൂന്നാമത്തെ ഫ്രാഞ്ചൈസി കൂടിയാണ് സിഎസ്‌കെ. കരിയറിന്റെ ഭൂരിഭാഗവും അദ്ദേഹം റോയല്‍സിന്റെ ഭാഗമായിരുന്നെങ്കിലും രണ്ടു സീസണുകള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും അദ്ദേഹം കളിച്ചിരുന്നു.

SANJU SAMSON DEBUT

photocredit/X

ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ കീപ്പിങിലും ബാറ്റിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സഞ്ജുവിനായിരുന്നു. ഈ മല്‍സരത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആദ്യ കളിയിലെ സഞ്ജുവിന്റെ പ്രകടനത്തെ കുറിച്ചറിയാം.

അരങ്ങേറ്റം എപ്പോള്‍?

2013ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായി (അന്ന് കിങ്‌സ് 11 പഞ്ചാബ്) ഏപ്രില്‍ 14നായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ കടുംനീല ജഴ്‌സിയില്‍ സഞ്ജു സാംസണ്‍ അങ്ങേറ്റ മല്‍സരം കളിച്ചത്. റോയല്‍സിന്റെ ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ്മാന്‍ സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടീമിനെ നയിച്ചതാവട്ടെ മുന്‍ ഇതിഹാസ താരവും കോച്ചുമെല്ലാമായ രാഹുല്‍ ദ്രാവിഡുമാണ്.

റോയല്‍സിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ ദിഷാന്ത് യാഗ്നിക്കിനു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതോടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി സഞ്ജുവിനു പ്ലെയിങ് ഇലവനിലേക്കു വിളിയെത്തിയത്. കന്നി മല്‍സരത്തില്‍ തന്നെ കൈയടി നേടാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റ മല്‍സരത്തില്‍ സഞ്ജുവിന്റെ പ്രകടനം. വീഡിയോ കാണാം

ആദ്യം ബാറ്റ് ചെയ്ത ആദം ഗില്‍ക്രിസ്റ്റിന്റെ പഞ്ചാബിനെ വെറും 18.5 ഓവറില്‍ 124 റണ്‍സിനു റോയല്‍സ് എറിഞ്ഞിടുകയായിരുന്നു. ഇതില്‍ വിക്കറ്റിനു പിന്നില്‍ സഞ്ജുവും നിര്‍ണായക പങ്കുവഹിച്ചു. മൂന്നു ക്യാച്ചുകളെടുത്ത അദ്ദേഹം ഒരു റണ്ണൗട്ടും നടത്തി. ഇതില്‍ സഞ്ജുവിന്റെ ഒരു ക്യാച്ച് അതിഗംഭീരമായിരുന്നു.

12ാം ഓവറില്‍ രാജപോഗാല്‍ സതീഷിനെയാണ് ജെയിംസ് ഫോക്‌നറടുടെ ബൗളിങില്‍ വലതുവശ്ത്തു വായുവില്‍ മുഴനീളെ ഡൈവ് ചെയ്ത് അദ്ദേഹം കൈയ്ക്കുള്ളിലാക്കിയത്. കീപ്പര്‍ക്കും സെക്കന്റ് സ്ലിപ്പിനുമിടയിലൂടെ ഉറപ്പായും ബൗണ്ടറിയില്‍ എത്തേണ്ടിയിരുന്ന ബോളാണ് സഞ്ജു പറന്നുപിടിച്ചത്.

കളിയില്‍ പര്‍വീന്ദര്‍ അവാന, ഗുര്‍കീരത് സിങ് മാന്‍ എന്നിവരുടെയും ക്യാച്ചുകളെടുത്ത അദ്ദേഹം ഒമ്പതാമത്തെ ബാറ്ററായ പ്രവീണ്‍ കുമാറിനെയാണ് റണ്ണൗട്ടാക്കിയത്.

ഫോക്‌നര്‍ക്കെതിരേ ഷോട്ടിനു ശ്രമിച്ച് കണക്ടാവാത പോയപ്പോള്‍ പ്രവീണ്‍ ക്രീസിനു പുറത്തേക്കിറങ്ങിയെങ്കിലും വിക്കറ്റിനു പിന്നില്‍ ബോള്‍ പിടിച്ചെടുത്ത സഞ്ജു അതു നേരെ വിക്കറ്റിലേക്കു എറിയുകയുമായിരുന്നു. പ്രവീണ്‍ തിരിഞ്ഞുനോക്കുമ്പോഴേക്കും സഞ്ജുവിന്റെ ത്രോ വിക്കറ്റുകളിലു പതിച്ചിരുന്നു.

SANJU SAMSON

പിന്നീട് റണ്‍ചേസില്‍ ബാറ്റിങിന് ഇറങ്ങിയപ്പോഴും അദ്ദേഹം മോശമാക്കിയില്ല. ആറാമനായി ക്രീസിലെത്തിയ സഞ്ജു പുറത്താവാതെ 27 റണ്‍സുമായി ടീമിന്റെ ആറു വിക്കറ്റില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

23 ബോളില്‍ മൂന്നു ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. സഞ്ജുവിനെ കൂടാതെ മറ്റൊരു മലയാളി താരമായ ശ്രീശാന്തും ഈ മല്‍സരത്തില്‍ റോയല്‍സ് ഇലവന്റെ ഭാഗമായിരുന്നു.

റോയല്‍സിനായി സീസണില്‍ 11 മല്‍സരങ്ങളിലാണ് സഞ്ജു കളിച്ചത്. 10 ഇന്നിങ്‌സുകളിലായി 206 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. 2013ലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തിയിരുന്നു.

Story first published: Thursday, March 19, 2026, 10:54 [IST]
Other articles published on Mar 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+