വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. പതിവുപോലെ വീണ്ടും ആ ചോദ്യം ഉയരാന്‍ തുടങ്ങി, എംഎസ് ധോണിയുടെ അവസാന സീസണാവുമോ ഇത്? കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളായി കേട്ടുകൊണ്ടേയിരിക്കുന്നത് ധോണിയുടെ ഐപിഎല്‍ ഭാവിയെ കുറിച്ചാണ്.
പക്ഷെ ഒന്നും സംഭവിക്കാറില്ല. പതിവുപോലെ അദ്ദേഹത്തെ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ കാണാം. പ്രായവും ഫിറ്റ്‌നസ് പ്രശ്‌നനങ്ങളുമെല്ലാം അലട്ടിയിട്ടും 44കാരനായ ധോണി കളി തുടരുകയാണ്. കഴിഞ്ഞ കുറച്ച സീസണുകളിലായി അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തിലും ഇടിവുണ്ടായിട്ടുണ്ട്.

നേരത്തേ സിഎസ്‌കെയെ സംബന്ധിച്ച് സ്വകാര്യ അഹങ്കാരമായിരുന്നു ധോണിയെങ്കില്‍ ഇപ്പോള്‍ അദ്ദേഹം ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ ചെന്നൈയുടെ പ്രധാന പ്രശ്‌നം ബാറ്റിങോ, ബൗളിങോയല്ല അതു അതു ധോണി തന്നെയാണ്. ഇതു എന്തുകൊണ്ടാണെന്നു നോക്കാം.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്്‌സ് ഇത്തവണ തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ സിഎസ്‌കെ ഇനി എംഎസ് ധോണിയെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് ചോദ്യം.
ചെന്നൈയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിക്കാന്‍ സഞ്ജുവിനു കഴിയും. ഇന്ത്യക്കും റോയല്‍സിനും വേണ്ടിയെല്ലാം ഈ റോള്‍ വഹിച്ചയാളാണ് അദ്ദേഹം. അപ്പോള്‍ പിന്നെ ധോണിക്ക് ടീമില്‍ എന്താണ് കാര്യമെന്നു ചോദിക്കേണ്ടി വരും.
എട്ടാം നമ്പറിലാണ് അദ്ദേഹം കഴിഞ്ഞ കുറച്ചു സീസണുകളായി കളിക്കുന്നത്. വളരെ കുറച്ചു ബോളില്‍ അതിവേഗം സ്‌കോര്‍ ചെയ്യുകയെന്നതാണ് ധോണിയുടെ റോള്‍. പക്ഷെ ഈ ഫിനിഷര്‍ റോളില്‍ അദ്ദേഹം വലപ്പോഴും മാത്രമേ തിളങ്ങാറുമുള്ളൂ.

സഞ്ജുവിനെ കൂടാതെ മറ്റൊരു വിക്കറ്റ് കീപ്പറും വമ്പനടിക്കാരനുമായ കാര്‍ത്തിക് ശര്‍മയെയും കഴിഞ്ഞ ലേലത്തില്‍ സിഎസ്‌കെ വാങ്ങിയിരുന്നു. വലിയ സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഈ തരത്തില്‍ മികച്ച കളിക്കാര്‍ കീപ്പര്‍, ഫിനിഷര്‍ റോളിലേക്കു വേറെയുള്ളപ്പോള്‍ ധോണിയെ എന്തു ചെയ്യുമെന്നതാണ് സിഎസ്‌കെ മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന കാര്യം.
ഐപിഎല്ലിന്റെ കഴിഞ്ഞ കുറച്ചു സീസണുകള്‍ പോലെയല്ല, ഇത്തവണ എംഎസ് ധോണി ശരിക്കും കളി നിര്‍ത്തുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്. ധോണി വിരമിച്ചാല്‍ പകരം അദ്ദേഹത്തിന്റെ പാരമ്പര്യം ആരെന്നതായിരുന്നു കഴിഞ്ഞ വര്‍ഷം വരെ സിഎസ്‌കെയ കുഴുപ്പിച്ചിരുന്ന ചോദ്യം. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അതിന്റെ ഉത്തരം ലഭിച്ചിരിക്കുന്നു- സഞ്ജു സാംസണ്‍.

ധോണിയുടെ പകരക്കാരനായി അദ്ദേഹത്തേക്കാള്‍ മികച്ചൊരു താരത്തെ ചെന്നൈക്കു ലഭിക്കാനില്ല. കളിമികവ് കൊണ്ടും ആരാധക പിന്തുണ കൊണ്ടും ധോണിയേക്കാള്‍ അധികം പിന്നിലല്ല സഞ്ജു. അതിനാല്‍ ധോണി വിരമിച്ചാല്‍ ചെന്നൈയുടെ പുതിയ പോസ്റ്റര്‍ ബോയിയും സഞ്ജു തന്നെയായിരിക്കും.

മലയാളി താരത്തെ കൂടാതെ ബാക്കപ്പായി യുവ വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് ശര്‍മയെയും സിഎസ്‌കെ കൊണ്ടുവന്നത് ധോണിയില്‍ നിന്നുള്ള അവരുടെ മാറ്റത്തിന്റെ തുടക്കമായി തന്നെ നമുക്കു കാണാം.
അതിനാല്‍ ഈ സീസണിനു ശേഷമോ, പകുതിയിലോ ധോണി തന്റെ ബാറ്റണ്‍ സഞ്ജുവിനു കൈമാറിയേക്കും. ഫോമും ഫിറ്റ്‌നസുമെല്ലാം തനിക്കു അനുകൂലമാണെങ്കില്‍ മാത്രമേ സീസണ്‍ മുഴുവനും അദ്ദേഹം കളിക്കാനിടയുള്ളൂ.