Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡേജയെ കൊടുത്ത് സഞ്ജുവിനെ വാങ്ങിയത് പണിയാകുമോ? ഇനി ജഡ്ഡുവിന്റെ കാലമെന്ന് മുൻ സിഎസ്കെ താരം

ഐപിഎൽ 2026-ന് മുന്നോടിയായുള്ള ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെ രവീന്ദ്ര ജഡേജ തന്റെ ഐപിഎൽ കരിയർ തുടങ്ങിയ രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്‌സിന് നൽകി ജഡേജയെയും സാം കറനെയും രാജസ്ഥാൻ സ്വന്തമാക്കിയ നീക്കം ജഡേജയുടെ കരിയറിൽ വലിയൊരു വഴിത്തിരിവാകുമെന്ന് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ് നിരീക്ഷിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദ്രിനാഥ് ഈ മാറ്റത്തെക്കുറിച്ച് സംസാരിച്ചത്.

ജീവിതചക്രം പൂർത്തിയാക്കി ജഡേജ!

2008-ൽ ഷെയ്ൻ വോണിന് കീഴിൽ രാജസ്ഥാൻ റോയൽസ് കന്നിക്കിരീടം നേടിയപ്പോൾ ആ ടീമിലെ പ്രധാനിയായിരുന്നു യുവതാരമായിരുന്ന ജഡേജ. "ഇതൊരു ജീവിതചക്രം പൂർത്തിയാകുന്നത് പോലെയാണ്. ചെന്നൈയിൽ അവസാന സീസണുകളിൽ ജഡേജയുടെ റോൾ പരിമിതമായിരുന്നു. എന്നാൽ രാജസ്ഥാനിൽ അദ്ദേഹം ഒരു സീനിയർ താരമാണ്. നാലോവർ ബൗൾ ചെയ്യാനും മികച്ച രീതിയിൽ ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യാനും ജഡേജയ്ക്ക് അവിടെ സാധിക്കും. രാജസ്ഥാൻ റോയൽസിന് ഈ സീസണിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമായിരിക്കും," ബദ്രിനാഥ് പറഞ്ഞു.

sanju-samson

പ്രതികാരം തീർക്കാൻ ജഡേജ, നിലനിൽപ്പിനായുള്ള പോരാട്ടം!

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി പതറിയ ജഡേജയ്ക്ക് ഈ സീസൺ അതീവ നിർണ്ണായകമാണ്. 14 മത്സരങ്ങളിൽ നിന്ന് 32-ന് മുകളിൽ ശരാശരിയിൽ വെറും 10 വിക്കറ്റുകൾ മാത്രമാണ് കഴിഞ്ഞ തവണ ജഡേജയ്ക്ക് നേടാനായത്. ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായതും താരത്തിന് മേൽ സമ്മർദ്ദമുണ്ടാക്കിയിരുന്നു. 14 കോടി രൂപയുടെ കരാറിലാണ് ജഡേജ ഇത്തവണ രാജസ്ഥാനിലെത്തുന്നത്. ഇനിയൊരു രണ്ടോ മൂന്നോ വർഷം കൂടി മാത്രമേ ജഡേജ കളിക്കാൻ സാധ്യതയുള്ളൂ എന്നതിനാൽ തന്റെ മികവ് തെളിയിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണെന്നും ബദ്രിനാഥ് കൂട്ടിചേർത്തു.

സഞ്ജു സാംസൺ എന്ന നായകനെ നഷ്ടപ്പെട്ട രാജസ്ഥാൻ റോയൽസിന് ജഡേജയുടെയും സാം കറന്റെയും സാന്നിധ്യം എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയണം. മാർച്ച് 30-ന് ഗുവാഹത്തിയിൽ വെച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ തന്നെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. അതേസമയം, ഇപ്പോൾ അനൗൺസ് ചെയ്ത ഷെഡ്യൂൾ പ്രകാരം രാജസ്ഥാൻ റോയൽസിന്റെ ഹോം മാച്ചുകളെല്ലാം ​ഗുവാഹത്തിയിലേക്ക് മാറ്റിയതിൽ ആരാധകർക്ക് വലിയ പ്രതിഷേധമുണ്ട്. ജയ്പൂരിൽ നിന്നും യാതൊരു മുന്നറിയിപ്പും കൂടാതെയാണ് രാജസ്ഥാന്റെ മത്സരങ്ങൾ ​ഗുവാഹത്തിയിലേക്ക് മാറ്റിയത്. ഇരു സ്റ്റേഡിയങ്ങൾ തമ്മിൽ ഏകദേശം 1600 കിലോമീറ്റർ ദൂരമുണ്ട് എന്നിരിക്കെ, രാജസ്ഥാൻ ആരാധകർക്കിടയിൽ ഇത് വലിയ മുറുമുറുപ്പുകൾ സൃഷ്ടിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് തങ്ങളുടെ ആദ്യ മത്സരം എന്നതും രാജസ്ഥാൻ ക്യാമ്പിന് ഇരട്ടി പ്രഷർ നൽകും. തങ്ങളുടെ മുൻ നായകൻ സഞ്ജു സാംസൺ എത്തിയിരിക്കുന്നത് ചെന്നൈയിലാണ് എന്നതാണ് അതിന് പ്രധാന കാരണം. ഐപിഎല്ലിലെ ​ഗ്ലാമർ പോരാട്ടങ്ങളിൽ ഒന്നാകാൻ സാധ്യതയുള്ള സിഎസ്കെ ആർആർ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Story first published: Wednesday, March 18, 2026, 11:08 [IST]
Other articles published on Mar 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+