ഐസിസി ട്രോഫികള്‍ സ്വന്തമാക്കുന്നത് ശീലമാക്കി മാറ്റിയിരിക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മൂന്നു പ്രധാന ഐസിസി ട്രോഫികളാണ് ഇന്ത്യ ഷെല്‍ഫിലെത്തിച്ചത്. ഇതില്‍ രണ്ടെണ്ണം ടി20 ലോകകപ്പുകളാണെങ്കില്‍ ശേഷിച്ച ഒന്ന് ചാംപ്യന്‍സ് ട്രോഫിയാണ്.

ഇനി അടുത്ത വര്‍ഷം സൗത്താഫ്രിക്ക വേദിയാവുന്ന ഏകദിന ലോകകപ്പിലേക്കാണ് ഇന്ത്യയുടെ കണ്ണ്. 2011നു ശേഷം ആദ്യ ലോകകിരീടമാണ് മെന്‍ ഇന്‍ ബ്ലൂ ലക്ഷ്യമിടുന്നത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബാറ്റിങ് കോമ്പിനേഷനില്‍ ചില സര്‍പ്രൈസ് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍.

ആഷ് കി ബാത്തെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടോപ്പ് ഫോറിനെ കുറിച്ച് ആര്‍ അശ്വിന്‍ വളരെ വിത്യസ്തമായ നിരീക്ഷണം നടത്തിയത്. നിലവിലെ ഏകദിന ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ പ്ലെയിങ് ഇലവനില്‍ പോലുമില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ക്യാപ്റ്റനെ കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തിട്ടില്ലെന്നുതും എടുത്തു പറയേണ്ട കാര്യമാണ്. ഗില്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും ടീമിന്റെ ക്യാപ്റ്റന്‍സി വരുന്നത് ശ്രേയസ് അയ്യരിലേക്കാണ്. കാരണം നിലവില്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അദ്ദേഹമാണ്.

2027ല്‍ സൗത്താഫ്രിക്കയിലേക്കാണ് ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പ് കളിക്കാന്‍ പോവുന്നത്. ശ്രേയസ് അയ്യര്‍ മടങ്ങിയെത്തിയാല്‍ നാലാം നമ്പറില്‍ വളരെ മികവുറ്റ താരമാണ് അദ്ദേഹം. രോഹിത് ശര്‍മയും വിരാട് കോലിയും ഓപ്പണ്‍ ചെയ്താല്‍ റുതുരാജ് ഗെയ്ക്വാദിനെയും ടീമിനു ഉപയോഗിക്കാന്‍ കഴിയും.
ആരൊക്കെയാണ് നമുക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നു അറിയില്ല. രോഹിത്തിനൊപ്പം വിരാടിനെയാണ് ഞാന്‍ ഓപ്പണറായി കാണാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് എന്തുകൊണ്ട് ആ റോള്‍ പറ്റില്ല?
ടി20യില്‍ ഓപ്പണറായി കളിക്കുന്നയാളാണ് വിരാട്. എന്തുകൊണ്ട് ഏകദിനത്തിലു അദ്ദേഹത്തിനു അതു പറ്റില്ല? രോഹിത്തും വിരാടും ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ റുതുരാജും ശ്രേയസും ടീം മിക്‌സിലേക്കു വരുമെന്നും അശ്വിന്‍ വിശദമാക്കി. ഈ ടി20 ലോകകപ്പിലെ ഹീറോ സഞ്ജു സാംസണിനെയും അദ്ദേഹം ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്. ബാക്കപ്പ് ഓപ്പണര്‍ റോളിലാണ് അദ്ദേഹമുള്ളത്.

ആര്‍ അശ്വിന്റെ നിരീക്ഷണം പോലെ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ഏകദിന പ്ലാനുകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധ്യത തീരെയില്ല. കാരണം ഏകദിന ടീമിന്റെ ക്യാപ്റ്റനും ഓപ്പണിങിലെ അവിഭാജ്യ ഘടകവുമാണ് അദ്ദേഹം. ടി20യിലെ കണക്കുകള്‍ മോശമാണെങ്കിലും ഏകദിനത്തില്‍ ഗംഭീര റെക്കോര്‍ഡാണ് ഗില്ലിനുള്ളത്.

61 ഏകദിനങ്ങളില്‍ അദ്ദേഹം ഇതിനകം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുമുണ്ട്. 55നു മുകളില്‍ ശാശരിയില്‍ വാരിക്കൂട്ടിയത് 2953 റണ്‍സാണ്. ഈ ഫോര്‍മാറ്റില്‍ 99.02 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്. ഒരു ഡബിള്‍ സെഞ്ച്വറിയടക്കം എട്ടു സെഞ്ച്വറികളും 17 ഫിഫ്റ്റികളും അദ്ദേഹം സ്വന്തം പേരിലേക്കു ചേര്‍ക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു തൊട്ടുമുമ്പാണ് രോഹിത് ശര്‍മയെ മാറ്റി ഗില്ലിനെ ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനാക്കിയത്. 2027ലെ ഏകദിന ലോകകപ്പിനായി ടീമിനെയൊരുക്കാന്‍ അദ്ദേഹത്തിനു കൂടുതല്‍ സമയം ആവശ്യമാണെന്നായിരുന്നു ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ചുള്ള ബിസിസിഐയുടെ വിശദീകരണം.