Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: രോഹിത് ഔട്ട്!! കോലി- സഞ്ജു ഓപ്പണിങ്, ശ്രേയസ് നയിക്കും; ഏറ്റവും ശമ്പളമുള്ളവരുടെ 11

ലോക ക്രിക്കറ്റില്‍ ഐപിഎല്ലിനോളം താരങ്ങള്‍ക്കു സാമ്പത്തികനേട്ടം നല്‍കുന്ന മറ്റൊരു ഫ്രാഞ്ചൈസി ലീഗും ഇല്ലെന്നു തന്നെ പറയാം. ഈ കാരണത്താല്‍ തന്നെയാണ് വിദേശ താരങ്ങള്‍ പോലും മറ്റു ടി20 ഫ്രാഞ്ചൈസി ലീഗുകളേക്കാല്‍ ഐപിഎല്ലിനു പ്രാധാനവും നല്‍കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ മറ്റൊരു ലീഗും ഐപിഎല്ലിന്റെ ഏഴയലത്തു പോലും വരില്ലെന്നതാണ് യാഥാര്‍ഥ്യം.

19ാം ഐപിഎല്‍ സീസണാണ് ഈ മാസം 28 മുതല്‍ ആരംഭിക്കാനിരിക്കുത്. വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ഇലവനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? ആരൊക്കെയാവും ഈ ഇലവന്റെ ഭാഗമാവുകയെന്നു നമുക്കു നോക്കാം.

VIRAT KOHLI

ടോപ്പ് ഫോറില്‍ ആരെല്ലാം?

ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഐപിഎല്‍ ഇലവന്റെ ഓപ്പണിങ് ജോടികള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റണ്‍മെഷീന്‍ വിരാട് കോലിയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ മിന്നും താരം സഞ്ജു സാംസണുമാണ്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ഈ ഇലവനില്‍ സ്ഥാനമില്ലെന്നതാണ് കൗതുകകരമായ കാര്യം.

കാരണം പ്രതിഫലത്തിന്റെ കാര്യത്തില്‍ കോലിക്കും സഞ്ജുവിനും പിന്നിലാണ് ഹിറ്റ്മാന്‍. 16.30 കോടി രൂപയാണ് മുംബൈയില്‍ അദ്ദേഹം വാങ്ങുന്ന ശമ്പളം. നിലവിലെ ചാംപ്യന്‍മാരായ ആര്‍സിബിയുടെ നെടുംതൂണ്‍ കൂടിയായ കോലിക്കു 21 കോടി രൂപയാണ് ഇപ്പോള്‍ പ്രതിവര്‍ഷം ലഭിക്കുന്ന ശമ്പളം. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇപ്പോഴും ഒരേ ഫ്രാഞ്ചൈസിക്കായി കളിക്കുന്ന ഏക താരം കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ സീസണിനു ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് വിട്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സഞ്ജു ചെന്നൈയിലേക്കു ചേക്കേറിയത്. റോയല്‍സില്‍ ലഭിച്ചുകൊണ്ടിരുന്ന 18 കോടി രൂപ തന്നെയാണ് സിഎസ്‌കെയിലും അദ്ദേഹത്തിന്റെ ശമ്പളം.

കോലി- സഞ്ജു ഓപ്പണിങ് ജോടിക്കു ശേഷം ഈ ഐപിഎല്‍ ഇലവനില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടറുമായ കാമറൂണ്‍ ഗ്രീനുമാണ്.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ ലേലത്തിലാണ് 26.75 കോടിക്കു ശ്രേയസിനെ പഞ്ചാബ് വാങ്ങിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുക കൂടിയാണിത്. എന്നാല്‍ ഇത്തവത്തെ മിനി താരലേലത്തിലാണ് ഗ്രീന്‍ കെകെആറിലെത്തുന്നത്. 25.20 കോടി രൂപയും മുന്‍ ചാംപ്യന്‍മാര്‍ അദ്ദേഹത്തിനായി വാരിയെറിയുകയും ചെയ്തു.

ഇലവനിലെ മറ്റുള്ളവര്‍

ഉയര്‍ന്ന ശമ്പളക്കാരുടെ ഐപിഎല്‍ ഇലവനിലെ അഞ്ചാമന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ക്യാപ്റ്റന്‍ കൂടിയായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. 2025ലെ ഐപിഎല്ലിനു മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ 27 കോടിയെന്ന ഞെട്ടിക്കുന്ന തുകയ്ക്കാണ് അദ്ദേഹത്തെ എല്‍എസ്ജി വാങ്ങിയത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണിത്.

RISHABH PANT

റിഷഭ് കഴിഞ്ഞാല്‍ ഇലവനില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൗത്താഫ്രിക്കന്‍ വെടിക്കെട്ട് താരം ഹെന്‍ട്രിച്ച് ക്ലാസെന്‍, മുബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. എസ്ആര്‍എച്ചില്‍ 23 കോടിയാണ് ക്ലാസെന്റെ ശമ്പളമെങ്കില്‍ ഹാര്‍ദിക്കിനു മുംബൈയില്‍ ലഭിക്കുന്നത് 16.35 കോടി രൂപയുമാണ്.

ഹാര്‍ദിക്കിനു ശേഷം എട്ടാം നമ്പറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലുമുണ്ട്. 16.50 കോടിയാണ് നിലവില്‍ അദ്ദേഹത്തിന്റെ ശമ്പളം.

തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമാണ്. 18 കോടി ശമ്പളമുള്ള ഗുജറാത്ത് ടൈറ്റന്‍സിന്റെ അഫ്ഗാനിസ്താന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് നിരയില്‍ മൂന്നു പേരാണുള്ളത്.

മുംബൈ ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ, കെകെആറിന്റെ ശ്രീലങ്കന്‍ താരം മതീശ പതിരന, പഞ്ചാബിന്റെ അര്‍ഷ്ദീപ് സിങ് എന്നിവരാണിത്. ഇവരുടെയെല്ലാം പ്രതിഫലം 18 കോടി രൂപ വീതവുമാണ്.

ഉയര്‍ന്ന ശമ്പളമുള്ളവരുടെ ഐപിഎല്‍ 11

വിരാട് കോലി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, റിഷഭ് പന്ത്, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, മതീഷ പതിരന, അര്‍ഷ്ദീപ് സിങ്.

Story first published: Wednesday, March 18, 2026, 6:52 [IST]
Other articles published on Mar 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+