Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുടക്കിയത് വന്‍ തുക, പക്ഷെ ഇവര്‍ വന്‍ ഫ്‌ളോപ്പായേക്കും!! ആരൊക്കെ?

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ മാര്‍ക്വി താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ ഏതറ്റം വരെയും പോവാറണ്ടെന്നു നമുക്കു കാണാന്‍ സാധിക്കും. പക്ഷെ ഈ തരത്തില്‍ വന്‍ തുക മുടക്കുമ്പോള്‍ അതു കളിക്കാരെയും വലിയ സമ്മര്‍ദ്ദത്തിലാക്കാറുണ്ടെന്നതാണ് യാഥാര്‍ഥ്യം.

തങ്ങള്‍ക്കായി ടീം മുടക്കിയ തുകയോടു നീതി പുലര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരായി മാറുകയും ചെയ്യും. മുന്‍ സീസണുകളെടുത്താല്‍ പലപ്പോഴും വലിയ തുക ലഭിക്കുള്ള വിദേശ താരങ്ങളാണ് പ്രതീക്ഷ കാക്കാനാവാതെ ഫ്‌ളോപ്പായി മാറാറുള്ളത്.

തുടങ്ങാനിരിക്കുന്ന 19ാം സീസണിലും ഇതു പോലെ വന്‍ തുക ലേലത്തില്‍ ലഭിച്ച ചില വിദേശ താരങ്ങളെ കാണാന്‍ സാധിക്കും. കഴിഞ്ഞ മിനിതാരേലത്തില്‍ വന്‍ തുക ലഭിച്ച ശേഷം സീസണില്‍ ഫ്‌ളോപ്പായി മാറിയേക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

CAMRON GREEN

കാമറൂണ്‍ ഗ്രീന്‍

ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ വിട്ടുനില്‍ക്കേണ്ടി വന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയാണ് ഇത്തവണത്തേത്.

മിനി താരലേലത്തില്‍ ഗ്രീനിന് വന്‍ ഡിമാന്റാണുണ്ടായത്. ഒടുവില്‍ 25.20 കോടിയെന്ന അവിശ്വസനീയ തുകയ്ക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കുകയും ചെയ്തു. ലേലത്തിലെ ഏറ്റവും വിലയേറിയ താരവും കൂടിയായിരുന്നു അദ്ദേഹം. ഇത്രയും വലിയൊരു തുക മുടക്കിയതിനാല്‍ തന്നെ ഗ്രീനിനു മേല്‍ കെകെആറിനുള്ള പ്രതീക്ഷകളും വാനോളമായിരിക്കും.

2023ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയത്. കന്നി സീസണില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുകയും ചെയ്തു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 50.22 ശരാശരിയില്‍ 160.28 സ്‌ട്രൈക്ക് റേറ്റില്‍ 452 റണ്‍സ് ഗ്രീന്‍ അടിച്ചെടുത്തു. കൂടാതെ ആറു വിക്കറ്റുകളും പോക്കറ്റിലാക്കി.

തൊട്ടടുത്ത സീസണില്‍ ഓസീസ് താരം റോല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമായിരുന്നു, 13 ഇന്നിങ്‌സുകളില്‍ നിന്നും 31.88 ശരാശരിയില്‍ 255 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. പക്ഷെ പരിക്കു മാറി തിരിച്ചെത്തിയ ശേഷം ഗ്രീനിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കൊപ്പം അദ്ദേഹം വന്‍ ഫ്‌ളോപ്പായിരുന്നു. ബാറ്റിങിലും ബൗളിങിലും യാതൊരു ഇംപാക്ടുമുണ്ടാക്കാനും താരത്തിനായില്ല. മൂന്നിങ്‌സുകളില്‍ വെറും എട്ട് ശരാശരിയില്‍ നേടിയത് 24 റണ്‍സാണ്. ബൗളിങിലാവട്ടെ ഒരു വിക്കറ്റ് മാത്രമേ നേടിയതുമുള്ളൂ. നിലവിലെ മോശം ഫോമും ഉയര്‍ന്ന പ്രതിഫലത്തിന്റെ സമ്മര്‍ദ്ദവുമെല്ലാം കാരണം കെകെആറില്‍ ഗ്രീന്‍ വന്‍ ദുരന്തമായി മാറിയേക്കും.

മതീശ പതിരന

ജൂനിയര്‍ മലിങ്കയെന്നറിയപ്പെടുന്ന ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീശ പതിരനയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ ലേലത്തില്‍ 18 കോടി രൂപയ്്ക്കാണ് ശ്രീലങ്കന്‍ പേസറെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയത്. പേസാക്രമണത്തില്‍ കെകെആറിനു പരിതരനയില്‍ വലിയ പ്രതീക്ഷകളാണുള്ളത്.

നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഡെത്ത്ഓവര്‍ സ്‌പെഷ്യലിസ്റ്റായാണ് അദ്ദേഹം കൂടുതല്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ കെകെആറില്‍ പുതിയ വെല്ലുവിളികളാണ് പതിരനയെ കാത്തിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിനിടെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. ഓസ്‌ട്രേലിയയുമായുള്ള കളിയില്‍ ബൗള്‍ ചെയ്യവെയായിരുന്നു ഇത്.

പരിക്കു ഭേദമായി ഐപിഎല്ലിലൂടെ മടങ്ങിയെത്തുന്ന പതിരനയുടെ ഫോമിന്റെ ഫിറ്റ്‌നസിന്റെയും കാര്യത്തിലെല്ലാം ആശങ്കകളുണ്ട്. മാത്രമല്ല ഉയര്‍ന്ന തുകയുടെ സമ്മര്‍ദ്ദവും പ്രകടനത്തെ ബാധിച്ചേക്കുകയും ചെയ്യും. ഐപിഎല്ലില്‍ ഇതിനകം 32 മല്‍സരങ്ങളിലാണ് പതിരന കളിച്ചത്. 8.68 ഇക്കോണമി റേറ്റില്‍ 47 വിക്കറ്റുകളെടുക്കുകയും ചെയ്തു.

LIAM LIVINGSTONE

ലിയാം ലിവിങ്‌സറ്റണ്‍

ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ് ഐപിഎല്‍ ലേലത്തില്‍ വലിയ തുക ലഭിച്ച ശേഷം ഫ്‌ളോപ്പായേക്കാവുന്ന മൂന്നാമത്തെ താരം. മോശം ഫോം കാരണം ദേശീയ ടീമില്‍ പോലും സ്ഥാനം നഷ്ടമായ അദ്ദേഹത്തെ 13 കോടി രൂപ മുടക്കിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയത്.

പക്ഷെ ഇത്ര വലിയൊരു തുക ലിവിങ്സ്റ്റണ്‍ അര്‍ഹിക്കുന്നുണ്ടോയെന്നതു പോലും സംശയമാണ്. ഇന്ത്യയിലെ സ്ലോ പിച്ചുകളില്‍ സ്പിന്നര്‍മാരെ നേരിടുമ്പോള്‍ പലപ്പോഴും പതറിയിട്ടുള്ള ബാറ്ററാണ് അദ്ദേഹം.

സമീപകാല റെക്കോര്‍ഡ് നോക്കിയാല്‍ എല്ലാ ഫോര്‍മാറ്റുകളിലും ലിവിങ്‌സ്റ്റണിന്റെ പ്രകടനത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ ഐപിഎല്ലലില്‍ ആര്‍സിബിക്കായി എട്ടിന്നിങ്‌സുകളില്‍ നിന്നും വെറും 112 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

Story first published: Thursday, March 19, 2026, 6:48 [IST]
Other articles published on Mar 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+