Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇനി ഇഷാന്റെ ഓറഞ്ച് ആര്‍മി!! കപ്പുറപ്പ്, കമ്മിന്‍സ് വന്നാലും മാറ്റരുതെന്ന് ഫാന്‍സ്

ഹൈദരാബാദ്: ഐപിഎല്ലിന്റെ പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താല്‍ക്കാലിക ക്യാപ്റ്റനായി ഇഷാന്‍ കിഷനെ നിയമിച്ചു. യുവ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് പുതിയ വൈസ് ക്യാപ്റ്റന്‍.

പരിക്കേറ്റു വിശ്രമിക്കുന്ന സ്ഥിരം നായകനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസറുമായ പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യമാണ് ഇഷാന് നായകസ്ഥാനത്തേക്കു വഴി തുറന്നത്.

സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ കമ്മിന്‍സുണ്ടാവില്ല. അദ്ദേഹം പൂര്‍ണ ഫിറ്റായി ടീമില്‍ തിരിച്ചെത്തും വരെ ഇഷാന് കീഴിലായിരിക്കും ഓറഞ്ച് ആര്‍മി ഇറങ്ങുകയെന്നു എസ്ആര്‍എച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ISHAN KISHAN

അപ്രതീക്ഷിത തീരുമാനം

പുതിയ സീസണിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ പാറ്റ് കമ്മിന്‍സ് കളിക്കാനിടയില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇഷാന്‍ കിഷന് പകരം ചുമതല ലഭിക്കുമെന്നു ആരും പ്രതീക്ഷിച്ചിരുന്നതല്ല. കാരണം കഴിഞ്ഞ സീസണില്‍ മാത്രം എസ്ആര്‍എച്ചിനൊപ്പം ചേര്‍ന്നയാളാണ് അദ്ദേഹം.

മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്ത ഇഷാനെ 11.25 കോടി രൂപയ്ക്കായിരുന്നു മെഗാലേലത്തില്‍ അവര്‍ വാങ്ങിയത്. പക്ഷെ ബാറ്റിങില്‍ ഇഷാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 14 മല്‍സരങ്ങളില്‍ നിന്നും 152.58 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിനു നേടാനായത് 354 റണ്‍സാണ്.

സീസണിലെ ആദ്യ കളിയില്‍ സെഞ്ച്വറിയുമായി തുടക്കം ഗംഭീരമാക്കിയെങ്കിലും തുടര്‍ന്നുള്ള 13 ഇന്നിങ്‌സില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇഷാന്‍ നേടിയുള്ളൂ. ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവ സമ്പത്താണ് അദ്ദേഹത്തിനു ഇപ്പോള്‍ ക്യാപ്റ്റന്‍സി ലഭിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡ് കിരീടം ചൂടിയത് ഇഷാന് കീഴിലാണ്. കൂടാതെ നേരത്തേ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനെയും നയിച്ചിട്ടുണ്ട്.

ഫാന്‍സ് ഹാപ്പി

ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താല്‍ക്കാലിക ക്യാപ്റ്റനായി നിയമിക്കാനുള്ള തീരുമാനത്തെ ടീമിന്റെ ആരാധകര്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. പാറ്റ് കമ്മിന്‍സ് മടങ്ങിയെത്തിയാലും ഇഷാന്‍ തന്നെ നായകനായി തുടരണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

'വളരെ മികച്ച തീരുമാനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഇഷാന്‍ കിഷന്‍ വളരെ നല്ല കാപ്റ്റനാണ്. ഈ സീസണില്‍ രണ്ടാം ഐപിഎല്‍ ട്രോഫിയും എസ്ആര്‍എച്ചിനെ തേടിയെത്തും'.

ISHAN KISHAN

'അഭിഷേക് ശര്‍മയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാതിരുന്നത് നന്നായി. കാരണം ഇഷാന്‍ കിഷനാണ് കൂടുതല്‍ അനുഭവസമ്പത്തുള്ളത്. പുതിയ സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ എസ്ആര്‍എച്ച് ജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ സ്ഥിരം ക്യാപ്റ്റനുമാക്കിയേക്കും'.

'എന്തൊരു തിരിച്ചുവരവാണ് ഇഷാന്‍ കിഷന്‍ സ്വന്തം കരിയറില്‍ നടത്തിയത്. ജാര്‍ഖണ്ഡിനെ ചരിത്രത്തിലാദ്യമായി സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അദ്ദേഹം വിജയികളാക്കി. ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയ ശേഷം ടി20 ലോകകപ്പ് നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു, ഇപ്പോഴിതാ ഐപിഎല്ലില്‍ എസ്ആര്‍എച്ചിന്റെ ക്യാപ്റ്റനുമായിരിക്കുകയാണ്'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

Story first published: Wednesday, March 18, 2026, 17:58 [IST]
Other articles published on Mar 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+