Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റന്‍ ശ്രേയസ്!! വേണ്ടത് ഒറ്റക്കാര്യം, ചോപ്ര പറയും

ടി20 ലോകകപ്പിലെ കിരീട വിജയത്തിനു പിന്നാലെ ടീം ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റന്‍ ആരാവുമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ മുറുകുകയാണ്. സൂര്യകുമാര്‍ യാദവ് നായകസ്ഥാനമൊഴിയാന്‍ തയ്യാറായിട്ടില്ലെങ്കിലും 2028ലെ അടുത്ത ലോകകപ്പ് വരെയും അദ്ദേഹത്തെ ഈ റോളില്‍ നിര്‍ത്താന്‍ സാധ്യതയില്ല.

പ്രായവും ബാറ്റിങ് ഫോമിലുണ്ടുണ്ടായ ഇടിവുമെല്ലം ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സഞ്ജു സാംസണുള്‍പ്പെടെ പലരുടെയും പേര് ഇപ്പോള്‍ നായകസ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

SHREYAS IYER

അതിനിടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യര്‍ക്കു ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാവാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അതിനു വേണ്ടി ശ്രേയസ് എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം വിലയിരുത്തുന്നു.

ശ്രേയസിന് ക്യാപ്റ്റനാവാം

ഐപിഎല്ലിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനെ നയിക്കാനൊരുങ്ങുകയാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ തവണ ടീമിനെ കന്നിക്കിരീടത്തിനു തൊട്ടരികെ വരെയേത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു. അന്നു കലാശപ്പോരില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനോടു ശ്രേയസും ടീമും കീഴടങ്ങുകയായിരുന്നു.

പഞ്ചാബിന്റെ പുതിയ ഐപിഎല്‍ സീസണിനെ കുറിച്ച് സംസാരിക്കവെയാണ് ശ്രേയസിന്റെ ഇന്ത്യന്‍ ക്യാപ്റ്റന്‍സി സാധ്യതകളെ പറ്റിയും ആകാശ് ചോപ്ര പറഞ്ഞത്. കഴിഞ്ഞ തവണ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ മിന്നിക്കാന്‍ ശ്രേയസിനായിരുന്നു.

'സമാപിച്ച ഐസിസി ടി20 ലോകപ്പ് ടീമിലേക്കു ശ്രേയസ് അയ്യരും വരുമെന്നായിരുന്നു എനിക്കു തോന്നിയത്. പക്ഷെ അദ്ദേഹത്തിനു അതിനു കഴിഞ്ഞില്ല. ഇന്ത്യന്‍ മധ്യനിരയില്‍ ഒരു സ്ഥാനം ഉടന്‍ ഒഴിവ് വരുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ അവിടേക്ക് ശ്രേയസ് അയ്യര്‍ക്കു വരാന്‍ കഴിയുമോ?

കഴിഞ്ഞ ഐപിഎല്‍ സീസണിലേതു പോലെ ഇത്തവണ ക്യാപ്റ്റന്‍സിനായി അവകാശവാദമുന്നയിക്കാന്‍ ശ്രേയസിനു കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനുമായേക്കും. എന്തുകൊണ്ട് അതു സംഭവിക്കില്ലെന്നാണ് താന്‍ ചോദിക്കുന്നതെന്നും ചോപ്ര പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റിലീസ് ചെയ്തതോടെയാണ് കഴിഞ്ഞ സീസണിന മുന്നോടിയായുള്ള മെഗാ ലേലത്തില്‍ ശ്രേയസിനെ പഞ്ചാബ് വാങ്ങിയത്. ടീമിനു കിരീടം സമ്മാനിച്ച തന്നെ ഒഴിവാക്കിയ കെകെആറിന്റെ തീരുമാനം മണ്ടത്തത്തരമായിരുന്നെന്നു ശ്രേയസ് തെളിയിക്കുകയും ചെയ്തു. അദ്ദേഹത്തിനു കീഴില്‍ ഗ്രൂപ്പുഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്യാന്‍ പഞ്ചാബിനായിരുന്നു.

ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ ഒമ്പതിലും ജയിച്ച പഞ്ചാബ് വെറും നാലെണ്ണത്തില്‍ മാത്രമേ തോല്‍വിയറിഞ്ഞുള്ളൂ. ഫൈനലില്‍ ആര്‍സിബിക്കെതിരേ ഇഞ്ചോടിഞ്ച് പൊരുതിയാണ് പഞ്ചാബ് കീഴടങ്ങിയത്. ത്രില്ലിങ് ഫൈനലില്‍ വെറും ആറു റണ്‍സാണ് ആര്‍സബിബി ജയിച്ചുകയറിയത്.

SHREYAS IYER

ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരം കൂടിയാണ് ശ്രേയസ്. നേരത്തേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) ഐപിഎല്‍ റണ്ണറപ്പാക്കിയ നായകനാണ് അദ്ദേഹം. 2020ലായിരുന്നു ഇത്.

അതിനു ശേഷം കെകെആറിലേക്കു വന്നപ്പോള്‍ അവിടെയും ശ്രേയസ് മാജിക്ക് തുടര്‍ന്നു. 2024ല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത മുന്നാം ഐപിഎല്‍ ട്രോഫിയിലും മുത്തമിട്ടു.

ഐപിഎല്ലില്‍ മാത്രമല്ല ലിസ്റ്റ് എ, ആഭ്യന്തര ക്രിക്കറ്റ് എന്നിവയിലും ക്യാപ്റ്റനായുള്ള വലിയ അനുഭവസമ്പത്ത് ശേയസിനുണ്ട്. ഇന്ത്യന്‍ എ ടീമുകളെ ഒരു സമയത്തു സ്ഥിരമായി നയിച്ചത് അദ്ദേഹമാണ്. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെയും ശ്രേയസ് ഒരുപാട് നയിച്ചു കഴിഞ്ഞു.

Story first published: Tuesday, March 17, 2026, 13:42 [IST]
Other articles published on Mar 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+