Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനെ സിഎസ്‌കെ ക്യാപ്റ്റനാക്കരുത്!!! റുതുരാജ് തുടരട്ടെ, കാരണം പറഞ്ഞ് കൈഫ്

ടി20 ലോകകപ്പിലെ മാജിക്കല്‍ ബാറ്റിങ് പ്രകടനത്തിനു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കന്നി മല്‍സരം കളിക്കാന്‍ തയ്യാറെടുക്കുകയാണ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം പോലും വേണ്ടെന്നു വച്ചാണ് അദ്ദേഹം ചെന്നൈിലേക്കു ചേചേക്കേറിയിരിക്കുന്നത്.

പക്ഷെ സിഎസ്‌കെയില്‍ സഞ്ജുവിനു ക്യാപ്റ്റന്‍സി ലഭിച്ചിട്ടില്ല. റുതുരാജ് ഗെയ്ക്വാദിനു കീഴിലാണ് അദ്ദേഹം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കളിക്കാനിറങ്ങുക. അതിനിടെ സഞ്ജുവിനു സിഎസ്‌കെയുടെ നായകസ്ഥാനം നല്‍കരുതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്.

SANJU DHONI

അബദ്ധം കാണിക്കരുത്

പുതിയ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് സഞ്ജു സാംസണിനെ ക്യാപ്റ്റനാക്കുന്നത് മുഹമ്മദ് കൈഫ് എതിര്‍ത്തത്. ഇതിന്റെ പ്രധാന കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

'സഞ്ജു സാംസണിനു ക്യാപ്റ്റന്‍സി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് അബദ്ധം കാണിക്കുമെന്നു എനിക്കു തോന്നുന്നില്ല. കാരണം അദ്ദേഹം ഇപ്പോള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടേയുള്ളൂ.

ബാറ്റിങിലൂടെ കളി ജയിപ്പിക്കുക, വിക്കറ്റ് കീപ്പിങ് ക്യാപ്റ്റന്‍സി തുടങ്ങി സഞ്ജുവില്‍ നിന്നും നിങ്ങള്‍ എല്ലാ കാര്യങ്ങളും കൂടി ഒരേ സമയത്തു പ്രതീക്ഷിക്കരുത്. എല്ലാം ഭാരവും കൂടി അദ്ദേഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല.

ഈ റോളിലേക്കു സഞ്ജുവിനെ പതിയ വളരാന്‍ അനുവദിക്കുകയെന്നതായിരിക്കും പ്ലാന്‍,. അതിനു ശേഷം എംഎസ ധോണിയുടെ പകരക്കാരനിലേക്കു വരികയും ചെയ്യാം. ഇതു ദീര്‍ഘകാല വീക്ഷണമായിരിക്കണമെന്നും കൈഫ് വിശദമാക്കി.

2021 മുതല്‍ 25വലെ രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ നയിച്ചതിന്റെ അനുഭവ സമ്പത്തുമായിട്ടാണ് സഞ്ജുവിന്റെ വരവ്. 2022ല്‍ അദ്ദേഹത്തിനു കീഴില്‍ ടീം റണ്ണറപ്പുകളാവുകയും ചെയ്തു. 2024ല്‍ റോയല്‍സിനെ പ്ലേഓഫിലെത്തിക്കാനും സഞ്ജുവിനായിരുന്നു.

സഞ്ജു എല്ലാം പഠിക്കട്ടെ

സഞ്ജു സാംസണ്‍ പുതുതായി ഒപ്പം ചേര്‍ന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നേതൃത്വത്തില്‍ മാറ്റങ്ങളൊന്നും സംഭവിക്കില്ലെന്നും എല്ലാം പഴയതു പോലെ തന്നെ ആയിരിക്കുമെന്നുമാണ് മുഹമ്മദ് കൈഫിന്റെ അഭിപ്രായം.

SANJU SAMSON

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തലപ്പത്ത് വലിയ മാറ്റങ്ങളൊന്നുമുണ്ടാവില്ല. റുതുരാജ് ഗെയ്ക്വാദിനു ഉത്തരവാദിത്വം നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ധൃതി പിടിച്ച് കാര്യങ്ങള്‍ ചെയ്യില്ല. അവര്‍ അദ്ദേഹത്തെ (റുതുരാജ്) പിന്തുണയ്ക്കും.

ഇപ്പോള്‍ സഞ്ജു സാംസണിനു ക്യാപ്റ്റന്‍സി നല്‍കിയാല്‍ അതൊരു മോശം തീരുമാനമായിരിക്കും. ഇതിന്റെ കാരണം ഞാന്‍ വിശദീകരിക്കാം. ചെന്നൈയുടെ സംസ്‌കാരം എന്താണെന്നു സഞ്ജുവിനു പൂര്‍ണമായി മനസിലായിട്ടില്ലെന്നനതാണ് കാരണം. ചെന്നൈ ഫാന്‍സിന്റെ പ്രതീക്ഷകളെ കുറിച്ച് അദ്ദേഹത്തിനറിയില്ല, കൂടാതെ കളിക്കാരുടെ ഡയനാമിക്‌സിനെ കുറിച്ചും അറിയില്ലെന്നും കൈഫ് വിശദമാക്കി.

റുതുരാജ് ഗെയ്ക്വാദ് മൂന്ന്- നാല് വര്‍ഷങ്ങളായി നയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനു നതാനെ അറിയാം, എവിടയാണ് ഉപയോഗിക്കേണ്ടതെന്നും അറിയാം. നൂര്‍ അഹമ്മദിനെ എപ്പോഴാണ് ബൗള്‍ ചെയ്യിക്കേണ്ടതെന്നും ഓവറുകള്‍ നല്‍കേണ്ടതെന്നും അറിയാം.

ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെയിരിക്കണമെന്നും ചെന്നൈയിലെ പിച്ചുകളില്‍ ടോസ് ജയിത്താല്‍ എന്താണ് ചെയ്യേണ്ടതെന്നും റുതുരാജിനു കൃത്യമായ ധാരണയുണ്ടാവും.

ഗെയിമിലെ ഈ പ്രധാനപ്പെട്ട വശങ്ങളെല്ലാം ഒന്ന്- രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് മാത്രമേ സഞ്ജുവിനു പഠിക്കാനും സാധിക്കുകയുള്ളൂ. അതിനു ശേഷം നിങ്ങള്‍ക്കു അദ്ദേഗഹത്തെ ക്യാപ്റ്റനാക്കണമെങ്കില്‍ അതു ചെയ്യാവുന്നതാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 18, 2026, 14:53 [IST]
Other articles published on Mar 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+