For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: നമ്പര്‍ 7നോട് വിട പറഞ്ഞ് ധോണി? പോസ്റ്റ് വൈറല്‍, പിന്നില്‍ എന്തെന്ന് ഫാന്‍സ്

മഹേന്ദ്ര സിങ് ധോണിയുടെ ഐഡന്റിറ്റികളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജേഴ്സി. ഇന്ത്യൻ ടീമിനായി മത്സരങ്ങൾ കളിച്ച് തുടങ്ങിയ കാലം മുതൽ ധോണി ഏഴാം നമ്പർ ജേഴ്സിയിലാണ് കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാൽ, ഇതിഹാസ താരമായ എം.എസ്. ധോണി തന്റെ പ്രിയപ്പെട്ട ഏഴാം നമ്പർ ജേഴ്സി ഉപേക്ഷിച്ച് എട്ടാം നമ്പറിലേക്ക് മാറുന്നു എന്ന സൂചന നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ധോണിയുടെ അടയാളമായി മാറിയ നമ്പറാണ് '7'. എന്നാൽ ചൊവ്വാഴ്ച ധോണി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

IPL 2026: 14-കാരൻ മുതൽ 14 കോടിയുടെ താരങ്ങൾ വരെ!; ഐപിഎല്ലിലെ ഭാവി സൂപ്പർ താരങ്ങൾ റെഡി
"ചില നമ്പറുകൾ എപ്പോഴും കൂടെയുണ്ടാകും. 7 എപ്പോഴും അത്തരത്തിലൊന്നായിരുന്നു. എന്നാൽ ഇന്ന് ഞാൻ 8-ലേക്ക് മാറുകയാണ്. അതിന്റെ കാരണം നിങ്ങൾ ഉടൻ അറിയും," ധോണി കുറിച്ചു. ഇത് ഏതെങ്കിലും പരസ്യത്തിന്റെ ഭാഗമാണോ അതോ താരം യഥാർത്ഥത്തിൽ നമ്പർ മാറ്റുകയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും ഏഴാം നമ്പർ ഉപേക്ഷിക്കരുതെന്ന അഭ്യർത്ഥനയുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

msdhoicsk

ധോണി ബാറ്റിംഗിൽ മുന്നോട്ട് വരണം: എബി ഡിവില്ലിയേഴ്സ്

അതേസമയം, വരാനിരിക്കുന്ന ഐപിഎൽ 2026-ൽ ധോണി ബാറ്റിംഗ് ഓർഡറിൽ ആറാം സ്ഥാനത്തോ അതിന് മുകളിലോ ഇറങ്ങണമെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണുകളിൽ അവസാന ഓവറുകളിൽ മാത്രം ബാറ്റിംഗിനെത്തിയിരുന്ന ധോണിയുടെ ശൈലി മാറ്റണമെന്നാണ് ഡിവില്ലിയേഴ്സിന്റെ പക്ഷം.

"സിഎസ്കെ എന്ന ബ്രാൻഡ് കെട്ടിപ്പടുത്തത് ധോണിയിലൂടെയാണ്. എന്നാൽ എട്ടാം നമ്പറിലോ ഒൻപതാം നമ്പറിലോ ഇറങ്ങി കുറച്ച് പന്തുകൾ മാത്രം നേരിടുന്നത് ശരിയായ നീക്കമല്ല. അദ്ദേഹത്തിന് ഇപ്പോഴും ബാറ്റിംഗിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. അതുകൊണ്ട് തന്നെ കുറഞ്ഞത് ആറാം നമ്പറിലെങ്കിലും അദ്ദേഹം ബാറ്റ് ചെയ്യണം. ചിലപ്പോൾ നാലിലോ അഞ്ചിലോ ഇറങ്ങുന്നതും ടീമിന് ഗുണകരമാകും," ജിയോ ഹോട്ട്സ്റ്റാറിനോട് (JioHotstar) സംസാരിക്കവെ ഡിവില്ലിയേഴ്സ് പറഞ്ഞു.

IPL 2026: ലേലത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല, പക്ഷേ മൈതാനത്ത് തീയാകും! ഐപിഎല്ലിലെ 3 അണ്ടർറേറ്റഡ് താരങ്ങൾ
44 വയസ്സുകാരനായ ധോണി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിലും, ബാറ്റിംഗിൽ ഇപ്പോഴും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം വിശ്വസിക്കുന്നത്. ധോണിയുടെ പിന്മുറക്കാരൻ എന്ന ടാ​ഗ്ലൈനിൽ രാജസ്ഥാനിൽ നിന്നും ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസണിലാണ് ഇപ്പോൾ ടീമിന്റെ പ്രതീക്ഷകളത്രയും. ടി20 ലോകകപ്പിൽ അദ്ദേഹം നടത്തിയ മിന്നും പ്രകടനം തന്നെയാണ് ഇതിന് കാരണം. ധോണിക്ക് ശേഷം ആര് എന്ന സിഎസ്കെ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് സഞ്ജു എന്ന് മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെയും അഭിപ്രായപ്പെട്ടിരുന്നു. മാർച്ച് 30ന് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാനെതിരെ ​ഗുവാഹത്തിയിലാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം അരങ്ങേറുക. ആ ആവേശപ്പോരിനായി കാത്തിരിക്കുകയാണ് ആരാധകർ.

Story first published: Thursday, March 19, 2026, 9:54 [IST]
Other articles published on Mar 19, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+