വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്മാര്‍, പക്ഷെ സിഎസ്‌കെയ്ക്കും അബദ്ധം പറ്റി!, ആറ് മണ്ടന്‍ സൈനിങ്ങുകള്‍ ഇതാ

മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന നിരയാണ് സിഎസ്‌കെ

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ചാമ്പ്യന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണിയെന്ന ക്യാപ്റ്റനോട് ചേര്‍ന്ന് വളര്‍ന്ന സിഎസ്‌കെ നാല് തവണയാണ് കിരീടം നേടിയത്. കരുത്തരായ താരങ്ങള്‍ നിരവധിയുള്ള സിഎസ്‌കെയ്ക്ക് അവസാന സീസണില്‍ മികവിനൊത്ത് ഉയരാനായില്ല. വരുന്ന സീസണില്‍ ഗംഭീര തിരിച്ചുവരവിനാണ് ടീം തയ്യാറെടുക്കുന്നത്.

മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന നിരയാണ് സിഎസ്‌കെ. താരങ്ങളെ പൂര്‍ണ്ണമായി വിശ്വസിച്ച് കൃത്യമായ പദ്ധതികളിലൂടെ മുന്നോട്ട് പോകുന്നവരാണ് ധോണിയും സംഘവും. പല ഇതിഹാസങ്ങളേയും ടീമിലെത്തിച്ച ചരിത്രം സിഎസ്‌കെയ്ക്ക് അവകാശപ്പെടാം. എന്നാല്‍ ചില താരങ്ങളെ ടീമിലെത്തിച്ചത് ടീമിന്റെ മോശം തീരുമാനമായെന്ന് കാലം തെളിയിച്ചു. ഇത്തരത്തില്‍ സിഎസ്‌കെയുടെ മണ്ടന്‍ തീരുമാനങ്ങളെന്ന് പറയാവുന്ന ആറ് സൈനിങ്ങുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read : ഗാംഗുലിയെപ്പോലെ ഇതിഹാസം, അവന്‍ 'വാഴ്ത്തപ്പെടാത്ത ഹീറോ, ഓപ്പണറെ പ്രശംസിച്ച് ബംഗാര്‍Also Read : ഗാംഗുലിയെപ്പോലെ ഇതിഹാസം, അവന്‍ 'വാഴ്ത്തപ്പെടാത്ത ഹീറോ, ഓപ്പണറെ പ്രശംസിച്ച് ബംഗാര്‍

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

സിഎസ്‌കെയുടെ ചരിത്രത്തില്‍ പാളിപ്പോയ താരങ്ങളിലൊരാളാണ് വൃദ്ധിമാന്‍ സാഹ. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് പക്ഷെ ഇന്ത്യക്കായി തിളങ്ങാനായില്ല. 2011 സീസണിന് മുമ്പ് 4.6 കോടിക്കാണ് സാഹയെ സിഎസ്‌കെ ടീമിലെത്തിച്ചത്. മൂന്ന് സീസണ്‍ ടീമിനൊപ്പം തുടര്‍ന്ന് 14 മത്സരങ്ങളില്‍ നിന്ന് 144 റണ്‍സാണ് നേടിയത്. പിന്നീട് തഴയപ്പെട്ട സാഹ അവസാന സീസണില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗംഭീര പ്രകടനമാണ് നടത്തിയത്.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ടിം സൗത്തി

ടിം സൗത്തി

ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിയെ സിഎസ്‌കെ ടീമിലെത്തിച്ചതും നഷ്ട കച്ചവടമായിരുന്നു. 2011 സീസണിന് മുമ്പ് 4.6 കോടിക്കാണ് അദ്ദേഹത്തെ സിഎസ്‌കെ സ്വന്തമാക്കിയത്. സ്വിങ് പേസറെന്ന നിലയില്‍ മികവ് കാട്ടിയ സൗത്തിക്ക് സിഎസ്‌കെയ്‌ക്കൊപ്പം തിളങ്ങാനായില്ല. അഞ്ച് മത്സരങ്ങള്‍ അവര്‍ക്കൊപ്പം കളിച്ച താരം നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇക്കോണമി 8.73 ആയിരുന്നു. ഇൗ സീസണോടെ തന്നെ സിഎസ്‌കെ താരത്തെ ഒഴിവാക്കിയിരുന്നു.

ജോര്‍ജ് ബെയ്‌ലി

ജോര്‍ജ് ബെയ്‌ലി

മുന്‍ ഓസീസ് നായകനും പഞ്ചാബ് കിങ്‌സ് നായകനുമായിരുന്ന ജോര്‍ജ് ബെയ്‌ലിയും സിഎസ്‌കെയുടെ മണ്ടന്‍ സൈനിങ്ങുകളിലൊന്നായിരുന്നു. 2009ലെ സീസണിന് മുന്നോടിയായി ടീമിലെത്തിയ ജോര്‍ജ് ബെയ്‌ലി മൂന്ന് മത്സരത്തില്‍ നിന്ന് 63 റണ്‍സാണ് നേടിയത്. 2012വരെ സിഎസ്‌കെയില്‍ തുടര്‍ന്നെങ്കിലും കാര്യമായ അവസരം ലഭിച്ചില്ല. പിന്നീട് അവര്‍ ഒഴിവാക്കുകയും ചെയ്തു. സിഎസ്‌കെയെ സംബന്ധിച്ച് ബെയ്‌ലി നഷ്ട കച്ചവടമായിരുന്നു.

സ്‌കോട്ട് സ്‌റ്റൈറിസ്

സ്‌കോട്ട് സ്‌റ്റൈറിസ്

ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസും സിഎസ്‌കെയെ സംബന്ധിച്ച് നഷ്ട കച്ചവടമായിരുന്നു. 2009ലെ സീസണിന് മുന്നോടിയായാണ് സ്‌റ്റൈറിസിനെ സിഎസ്‌കെ ടീമിലെത്തിച്ചത്. ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കപ്പെട്ട അദ്ദേഹത്തിന് രണ്ട് മത്സരത്തിലാണ് അവസരം ലഭിച്ചത്. നേടിയത് 5 റണ്‍സും. ഒരോവര്‍ എറിഞ്ഞ് 13 റണ്‍സ് നേടിയെങ്കിലും വിക്കറ്റ് നേടാനുമായില്ല. 2012ന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫും സിഎസ്‌കെയെ സംബന്ധിച്ച് നഷ്ട കച്ചവടമാണ്. 7.6 കോടിക്ക് 2009ലെ സീസണിന് മുന്നോടിയായാണ് ഫ്‌ളിന്റോഫിനെ സിഎസ്‌കെ സ്വന്തമാക്കിയത്. മൂന്ന് മത്സരം കളിച്ച് 62 റണ്‍സും 2 വിക്കറ്റും നേടിയ താരം പരിക്കിനെത്തുടര്‍ന്ന് പാതി വഴിയില്‍ ടീം വിട്ടു. അതിന് ശേഷം പിന്നീടൊരു സീസണും കളിച്ചിട്ടില്ല. സിഎസ്‌കെയുടെ ഭാഗത്ത് നിന്ന് പരിഗണിക്കുമ്പോള്‍ ഫ്‌ളിന്റോഫിനെ ടീമിലെത്തിച്ചത് മണ്ടന്‍ തീരുമാനമാണ്.

IND vs SA: 'സഞ്ജുവിന് ഒരു കുറവുണ്ട്', അതാണ് ജയിപ്പിക്കാനാവാത്തത്, ചൂട്ടിക്കാട്ടി കമ്രാന്‍

ചമര കപുഗേദര

ചമര കപുഗേദര

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ചമര കപുഗേദരയെ സ്വന്തമാക്കിയതും സിഎസ്‌കെയുടെ നഷ്ട കച്ചവടങ്ങളിലൊന്നാണ്. നാല് കോടിക്ക് ടീമിലെത്തിച്ച താരം 5 മത്സരത്തില്‍ നിന്ന് നേടിയത് 16 റണ്‍സാണ്. 17.3 എന്ന മോശം ഇക്കോണമിയില്‍ 49 റണ്‍സും വിട്ടുകൊടുത്തു. പ്രഥമ സീസണിലായിരുന്നു ഇത്. ഈ ഒറ്റ സീസണിന് ശേഷം കപുഗേദരയെ സിഎസ്‌കെ പുറത്താക്കുകയും ചെയ്തു.

Story first published: Sunday, October 9, 2022, 18:25 [IST]
Other articles published on Oct 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X