വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 2018ലെ ഫൈനലില്‍ ധോണിയുടെ സര്‍പ്രൈസ് നീക്കം, പിന്നാലെ വിക്കറ്റും- എന്‍ഗിഡി പറയുന്നു

ഹൈദരാബാദായിരുന്നു ഫൈനലിലെ എതിരാളികള്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലുംഗി എന്‍ഗിഡി. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലുണ്ടായിരുന്നു. ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ സാധിച്ചില്ലെങ്കിലും അവസരം ലഭിച്ചപ്പോള്‍ ചില ശ്രദ്ധേയമായ പ്രകനങ്ങള്‍ എന്‍ഗിഡി കാഴ്ചവച്ചിട്ടുണ്ട്.

1

2018ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചായിരുന്നു സിഎസ്‌കെ മൂന്നാംകിരീം സ്വന്തമാക്കിയത്. രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം സിഎസ്‌കെ ലീഗിലേക്കു മടങ്ങിവന്ന സീസണ്‍ കൂടിയായിരുന്നു ഇത്. എസ്ആര്‍എച്ചുമായുള്ള ഫൈനലില്‍ ധോണിയുടെ ഒരു നിര്‍ണായക തീരുമാനത്തെക്കുറിച്ച് ഓര്‍മിച്ചെടുത്തിരിക്കുകയാണ് എന്‍ഗിഡി.

2

മുംബൈയിലെ വാംഖഡെയില്‍ നടന്ന ഫൈനസില്‍ എസ്ആര്‍എച്ചിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചായിരുന്നു 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീടവിജയം. 179 റണ്‍സ് ചേസ് ചെയ്ത സിഎസ്‌കെ ഷെയ്ന്‍ വാട്‌സന്റെ (117*) അപരാജിത സെഞ്ച്വറിയിലേറി അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. ഈ മല്‍സരത്തില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റായിരുന്നു ലുംഗി എന്‍ഗിഡി വീഴ്ത്തിയത്. 17ാമത്തെ ഓവറിലായിരുന്നു ദീപക് ഹൂഡയെ അദ്ദേഹം പുറത്താക്കിയത്. ധോണിയുടെ നിര്‍ണായക നീക്കമായിരുന്നു അന്നു എന്‍ഗിഡിക്കു ഹൂഡയുടെ വിക്കറ്റ് സമ്മാനിച്ചത്.

3

2018ലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഫൈലില്‍ എംഎസ് ധോണിയുടെ അപ്രതീക്ഷിത നീക്കം. ഫീല്‍ഡ് ക്രമീകരണത്തെക്കുറിച്ച് ഞങ്ങള്‍ പരസ്പരം സംസാരിക്കുകയൊന്നും ചെയ്തിരുന്നില്ല. പക്ഷെ അദ്ദേഹം എന്നോടു ഒന്നും പറയാതെ തന്നെ ഫീല്‍ഡ് ക്രമീകരണത്തില്‍ മാറ്റം വരുത്തി. കുറച്ചു ബോളുകള്‍ക്കു ശേഷം അതിനു ഫലവും കണ്ടു. ധോണി പൊസിഷന്‍ മാറ്റിയ ഫീല്‍ഡറായിരുന്നു ക്യാച്ചെടുത്തതെന്നും എന്‍ഗിഡി വിശദമാക്കി.

4

എന്നെ സംബന്ധിച്ചിടത്തോളം എല്ലായ്‌പ്പോഴും മനസ്സില്‍ ഉടക്കി നില്‍ക്കുന്ന കാര്യമാണ് അത്. കാരണം ഫൈനില്‍ അത്തരമൊരു ഘട്ടത്തില്‍ താന്‍ ആഗ്രഹിച്ച പ്ലാന്‍ നടപ്പാക്കിയത് എങ്ങനെ ബൗള്‍ ചെയ്യണമെന്ന കാര്യത്തില്‍ എനിക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ഗെയിമുമായി ധോണി എത്രമാത്രം ഇഴുകിച്ചേര്‍ന്നിട്ടുണ്ടെന്നു അതു എനിക്കു കാണിച്ചുതന്നു. ഗ്രൗണ്ടില്‍ ഒരു കാര്യം മുന്‍കൂട്ടി കാണാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഇതു കാണിച്ചുതന്നത്. മാത്രമല്ല ധോണി പ്രതീക്ഷിച്ചതു പോലെ തന്നെയാണ് കാര്യങ്ങള്‍ നടക്കുകയെന്നു ഈ സംഭവത്തോടെ തനിക്കു ബോധ്യമായതായും എന്‍ഗിഡി കൂട്ടിച്ചേര്‍ത്തു.

5

എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെയില്‍ കളിച്ചത് ഒരു ക്രിക്കറ്ററെന്ന നിലയില്‍ തന്നെ വളരാന്‍ സഹായിച്ചിട്ടുണ്ടെന്നും ലുംഗി എന്‍ഗിഡി പറയുന്നു. ടീമിലും അതു പോലെ തന്നെ ഫീല്‍ഡിലും ധോണിക്കുള്ള നിയന്ത്രണമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ് ഞാന്‍ കരുതുന്നത്. ടീമിലാകെ ഒരു ശാന്തത കൊണ്ടു വരാന്‍ അദ്ദേഹത്തിനു കഴിയുന്നു. സിഎസ്‌കെയില്‍ കളിച്ചിരുന്ന സമയത്ത് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്കു സാധിച്ചു. ഫീല്‍ഡ് ക്രമീകരണം, ഗെയിം പ്ലാന്‍, ഒരിന്നിങ്‌സില്‍ ബൗളിങ് എങ്ങനെ കെട്ടിപ്പെടുക്കണം എന്നിവയടക്കം ഒരുപാട് കാര്യങ്ങള്‍ ധോണിയില്‍ നിന്നും ഞാന്‍ പഠിച്ചു. ഇതു ക്രിക്കറ്ററെന്ന നിലയില്‍ വളരാന്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും എന്‍ഗിഡി പറഞ്ഞു.

6

അതേസമയം, കഴിഞ്ഞ സീസണിനു ശേഷം എന്‍ഗിഡിയെ സിഎസ്‌കെ ഒഴിവാക്കിയിരിക്കുകയാണ്. മെഗാ ലേലത്തിനു മുന്നോടിയായി നാലു പേരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ ധോണി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ഇവര്‍. മെഗാ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ ഇത്തവണയും എന്‍ഗിഡിയുണ്ട്. ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ തന്നെ ലേലത്തില്‍ അദ്ദേഹത്തെ പല ഫ്രാഞ്ചൈസികളും ലക്ഷ്യമിടുമെന്നുറപ്പാണ്.

Story first published: Saturday, January 29, 2022, 11:42 [IST]
Other articles published on Jan 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X