വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഷാരൂഖ് ഖാന് പിന്നാലെ സല്‍മാന്‍ ഖാനുമെത്തുന്നു! ക്രിക്കറ്റിലും ഖാന്‍ മയം

രാജസ്ഥാനില്‍ നിന്നുള്ള താരമാണ് സല്‍മാന്‍

ബോളിവുഡില്‍ മാത്രമല്ല ഇനി ക്രിക്കറ്റിലും അടക്കിവാഴാന്‍ പോവുകയാണ് ഖാന്‍മാര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ഓള്‍റൗണ്ടര്‍ കൂടിയായ ഷാരൂഖ് ഖാനെ നമ്മള്‍ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ സല്‍മാന്‍ ഖാനും ഐപിഎല്ലില്‍ ഒരുകൈ നോക്കാന്‍ തയ്യാറെുക്കുകയാണ്.

ഇതെന്ത് ബോഡി? ഇവരും ക്രിക്കറ്റര്‍മാരോ- തടിയുടെ പേരില്‍ കളിയാക്കപ്പെട്ടവര്‍ഇതെന്ത് ബോഡി? ഇവരും ക്രിക്കറ്റര്‍മാരോ- തടിയുടെ പേരില്‍ കളിയാക്കപ്പെട്ടവര്‍

തമിഴ്‌നാട്ടുകാരനായ ഷാരൂഖ് കഴിഞ്ഞ സീസണില്‍ പഞ്ചാബിനു വേണ്ടി ചുരുക്കം ചില മല്‍സരങ്ങളില്‍ കളിച്ചിരുന്നു. ലേലത്തില്‍ കോടികള്‍ ലഭിച്ചിട്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ താരത്തിനായില്ല. ഇതോട പഞ്ചാബിന്റെ പ്ലെയിങ് ഇലവനിലും ഷാരൂഖിന് സ്ഥാനം നഷ്ടമാവുകയായിരുന്നു. എങ്കിലും പ്രതിഭയുള്ള താരമായ അദ്ദേഹം അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനി സല്‍മാന്‍ ഖാനെക്കുറിച്ച് കൂടുതലറിയാം.

1

ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാനു വേണ്ടി കളിക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. ഷാരൂഖ് ഖാനേക്കാള്‍ നാലു വയസ് ഇളയതാണ് സല്‍മാന്‍. ഷാരൂഖിന്റെ വഴിയെ ഐപിഎല്ലിലും പേരെടുക്കുക തന്നെയാണ് താരത്തിന്റെ ആഗ്രഹം.
27കാരനായ ഷാരൂഖിനെപ്പോലെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് സല്‍മാന്‍. 2016, 2017ലെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു താരം. ഷാരൂഖിന്റെ ബാറ്റിങ് ശൈലിയുമായി സാമ്യമുള്ളതാണ് സല്‍മാന്റെയും ബാറ്റിങ്. വമ്പനടികളുടെ പേരിലാണ് താരം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

'സിക്‌സ് പായ്ക്കില്‍ കുറഞ്ഞൊരു കളിയില്ല'- ഇന്ത്യന്‍ ക്രിക്കറ്റിലെ മസില്‍മാന്‍മാര്‍

2

ഷാരൂഖ് ഖാന്റെ ബാറ്റിങ് കാണുകയെന്നത് ഹരം തന്നെയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് ശരിക്കും ആസ്വദിക്കാറുണ്ടുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു. ഞാനും എന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ കഠിനമായി ശ്രമിക്കുകയാണ്. വളരെ പോസിറ്റീവ് ചിന്താഗതിയോടെയാണ് ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്താറുള്ളത്. സ്വന്തം ടീമിനു വേണ്ടി കഴിയാവുന്നത്ര മല്‍സരങ്ങളില്‍ വിജയം നേടുകയെന്നതാണ് ആഗ്രഹം.
ഫിഫ്റ്റി നേടിക്കഴിഞ്ഞാല്‍ അതു സെഞ്ച്വറിയാക്കി മാറ്റാനും അതിനു ശേഷം 150ല്‍ എത്തിക്കാനുമാണ് ശ്രമിക്കാറുള്ളത്. ബാറ്റ് ചെയ്യുമ്പോള്‍ അതു നിര്‍ത്താന്‍ തനിക്കു ഇഷ്ടമല്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.

3

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന സികെ നായിഡു ട്രോഫിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 63.25 ശരാശരിയില്‍ 506 റണ്‍സ് സല്‍മാന്‍ ഖാന്‍ അടിച്ചെടുത്തിരുന്നു. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു. ബിഹാറുമായുള്ള മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയും സല്‍മാന്‍ അടിച്ചെടുത്തിരുന്നു. ഗുജറാത്തുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ 161 റണ്‍സും താരം സ്‌കോര്‍ ചെയ്തിരുന്നു.

'കുമ്പിടിയാ, കുമ്പിടി, ഇവിടെയും അവിടെയും കാണാം'! പ്രമുഖരുടെ അപരന്‍മാര്‍

4

സ്വന്തം പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനാണ്. ഞാന്‍ ചെറുപ്പമാണ്, ഓരോ ദിവസവും എന്തെങ്കിലും പഠിച്ചെടുക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബാറ്റിങ് മെച്ചപ്പെടുത്താന്‍ കോച്ചുമാരും സീനിയര്‍ താരങ്ങളും എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. വ്യായാമത്തോടൊപ്പം ഞാന്‍ യോഗയും ധ്യാനവുമെല്ലാം ചെയ്യാറുണ്ട്. ബാറ്റിങ് മറ്റൊരു തലത്തിലേക്കുയര്‍ത്തുവാന്‍ എന്നെ സഹായിച്ചത് യോഗയും ധ്യാനവുമാണെന്നും 23 കാരനായ സല്‍മാന്‍ ഖാന്‍ വിശദമാക്കി.
അതേസമയം, പഞ്ചാബ് കിങ്‌സിനായി രണ്ടു ഐപിഎല്‍ സീസണുകളിലാണ് ഷാരൂഖ് ഖാന്‍ കളിച്ചിട്ടുള്ളത്. 2021, 22 സീസണുകളിലായിരുന്നു ഇത്. 19 മല്‍സരങ്ങളില്‍ നിന്നും 270 റണ്‍സ് താരം നേടുകയും ചെയ്തു.

5

ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിലൂടെ കരാര്‍ നേടിയെടുക്കാനും ആഗ്രഹിക്കുന്നു. ഷാരൂഖ് ഇതിനകം ഐപിഎല്ലില്‍ കളിക്കുകയാണ്. വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. ഐപിഎല്ലില്‍ കളിക്കുകയെന്നത് എന്റെയും ആഗ്രഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിക്കറ്റര്‍മാരെ ഇവിടെ ഒരു കുടക്കീഴില്‍ ലഭിക്കുകയാണ്. അവരില്‍ നിന്നും പലതും പഠിക്കാനും അറിവ് പങ്കുവയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നും സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 13, 2022, 20:21 [IST]
Other articles published on Jun 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X