
ഹാര്‍ദിക് പാണ്ഡ്യ (കാര്‍മെലോ ഹെയ്‌സ്)
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അപരനായി ചൂണ്ടിക്കാണിക്കപ്പെടുന്നയാള്‍ കാര്‍മെലോ ഹെയ്‌സാണ്. അദ്ദേഹം പക്ഷെ ക്രിക്കറ്റില്‍ നിന്നുള്ളയാളല്ല. റെസ്ലിങിലെ സൂപ്പര്‍ താരമാണ് ഹെയ്‌സ്. അമേരിക്കക്കാരമായ പ്രൊഫഷണല്‍ റെസ്ലിങ് താരം കൂടിയാണ് ഈ 27കാരന്‍.
സോഷ്യല്‍ മീഡിയയിലൂടെയാണ് ചിലര്‍ ഹാര്‍ദിക്കും ഹെയ്‌സും തമ്മിലുള്ള രൂപസാദൃശ്യം ചൂണ്ടിക്കാട്ടിയത്. ചില ഫോട്ടോസില്‍ ഹെയ്‌സിന്റെ ചില ഭാവങ്ങള്‍ കാണുമ്പോള്‍ ഇത് ഹാര്‍ദിക് തന്നെയാണോയെന്നു ആരും സംശയിച്ചുപോവും.

പ്രസിദ്ധ് കൃഷ്ണ (ദസുന്‍ ഷനക)
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായി മാറിയ കളിക്കാരനാണ് യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ. ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രസിദ്ധ് ദേശീയ ടീമിനായി ഇതിനകം അരങ്ങേറുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കയുടെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും ഓള്‍റൗണ്ടറുമായദസുന്‍ ഷനകയുമായിട്ടാണ്പ്രസിദ്ധിനു ചില സാമ്യതകളുള്ളത്.
കുല്‍ദീപ് യാദവും ബിനുര ഫെര്‍ണാണ്ടോയും തമ്മിലുള്ള രൂപസാദൃശ്യം പോലെ പ്രസിദ്ധും ഷനകയും തമ്മിലുള്ള സാമ്യം ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പരയ്ക്കിടെയായിരുന്നു. ലങ്കയ്ക്കു വേണ്ടി ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നടത്താന്‍ വെടിക്കെട്ട് ബാറ്ററും ഫാസ്റ്റ് ബൗളറുമായ ഷനകയ്ക്കു സാധിച്ചിട്ടുണ്ട്.

വിരാട് കോലി (സൗദ് ഷക്കീല്‍)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ അപരന്‍ അങ്ങ് പാകിസ്താനിലാണ്. അതു ഒരു ക്രിക്കറ്റ് താരം തന്നെയാണ്. പാകിസ്താനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിക്കഴിഞ്ഞ സൗദ് ഷക്കീലെന്ന ബാറ്റര്‍ക്കാണ് കോലിയുമായി ചില സാമ്യതകളുള്ളത്.
കഴിഞ്ഞ വര്‍ഷമാണ് സൗദിനെ ചില ആംഗിളുകളില്‍ നിന്നും നോക്കുമ്പോള്‍ കോലിയെപ്പോലെയുണ്ടെന്നു ക്രിക്കറ്റ് പ്രേമികള്‍ കണ്ടെത്തുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ ഇതു വൈറലായി മാറുകയും ചെയ്തു.

അജിങ്ക്യ രഹാനെ (ധവാല്‍ കുല്‍ക്കര്‍ണി)
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനും പ്രമുഖ ബാറ്ററുമായ അജിങ്ക്യ രഹാനെയ്ക്കു ഒരു അപരനുണ്ട്. രഹാനെയെപ്പോലെ മുംബൈയില്‍ നിന്നുള്ള താരം തന്നെയാണ് അദ്ദേഹവും. ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയാണിത്.
നേരത്തേ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ രഹാനെയും കുല്‍ക്കര്‍ണിയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇവിടെ വച്ചാണ് രണ്ടു പേരുടെയും രൂപസാദൃശ്യം ക്രിക്കറ്റ് ആരാധകര്‍ ശ്രദ്ധിക്കുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു രഹാനെ. എന്നാല്‍ കുല്‍ക്കര്‍ണിയെ ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ല. ഇതോടെ അദ്ദേഹം ഐപിഎല്‍ കമന്ററി സംഘത്തോടപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ സീസണിന്റെ രണ്ടാംപകുതിയില്‍ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സ് കുല്‍ക്കര്‍ണിയെ തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നിരുന്നു. പക്ഷെ കൡക്കാന്‍ അവസരം ലഭിച്ചില്ല.

കുല്‍ദീപ് യാദവ് (ബിനുര ഫെര്‍ണാണ്ടോ)
ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവുമായി രൂപസാദൃശ്യമുള്ള ഒരാള്‍ ക്രിക്കറ്റില്‍ തന്നെയുണ്ട്. അതു ശ്രീലങ്കയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ബിനുര ഫെര്‍ണാണ്ടോയാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഈ വര്‍ഷം ടി20 പരമ്പരയില്‍ കളിച്ചിരുന്നു. ഐപിഎല്ലിനു മുമ്പായിരുന്നു ഇത്.
ഈ പരമ്പരയില്‍ ലങ്കന്‍ ടീമിന്റെ ഭാഗമായിരുന്നു ഫെര്‍ണാണ്ടോ. പരമ്പരയ്ക്കിടെയാണ് കുല്‍ദീപുമായി അദ്ദേഹത്തിനുള്ള ചില സാദൃശ്യങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. പക്ഷെ വളരെ ചെറിയ സാമ്യം മാത്രമേ ഇവര്‍ തമ്മില്‍ നമുക്ക് കാണാന്‍ സാധിക്കൂ.


Click it and Unblock the Notifications











